Kerala gold scam:പത്ത് പ്രതികൾക്ക് NIA കോടതിയുടെ ജാമ്യം
കേസിൽ പ്രതികൾക്കെതിരെയുള്ള യുഎപിഎ നിലനിൽക്കുമെന്നും ഇവരുടെ രാജ്യാന്തര ബന്ധം കണ്ടെത്താൻ കൂടുതൽ സമയം വേണമെന്നും എൻഐഎ കോടതിയിൽ വാദിച്ചു.
തിരുവനന്തപുരം: വിമാനത്താവളം വഴിയുള്ള സ്വർണ്ണക്കടത്ത് കേസിലെ (Gold Smuggling case) പത്തു പ്രതികൾക്ക് NIA കോടതിയുടെ ജാമ്യം. എന്നാൽ മുഹമ്മദ് ഷാഫി, മുഹമ്മദ് അലി, ഷറഫുദ്ദീൻ എന്നീ മൂന്നു പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളി (Bail rejected). ഇവർക്ക് സ്വർണ്ണക്കടത്തുമായി നേരിട്ട് ബന്ധമുണ്ടെന്നും മാത്രമല്ല തീവ്രവാദ ബന്ധമുണ്ടെന്നുമുള്ള ആരോപണത്തിന്റെ അടിസ്ഥാനത്തിലാണ് ഇവരുടെ ജാമ്യം തള്ളിയത്.
കേസിൽ പ്രതികൾക്കെതിരെയുള്ള യുഎപിഎ (UAPA) നിലനിൽക്കുമെന്നും ഇവരുടെ രാജ്യാന്തര ബന്ധം കണ്ടെത്താൻ കൂടുതൽ സമയം വേണമെന്നും എൻഐഎ (NIA) കോടതിയിൽ വാദിച്ചുവെങ്കിലുംഈ പത്തുപേർക്കും സ്വർണ്ണക്കടത്ത് കേസിൽ നേരിട്ട് ബന്ധമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ജാമ്യം അനുവദിച്ചത്.
Also read: എം ശിവശങ്കറിന്റെ അറസ്റ്റിന് ഹൈക്കോടതിയുടെ സ്റ്റേ; 23 വരെ അറസ്റ്റ് പാടില്ല
ഇതിനിടയിൽ സ്വപ്നയും (Swapna Suresh) സരിത്തും കൊച്ചി എൻഐഎ കോടതിയിൽ നൽകിയിരുന്ന ജാമ്യാപേക്ഷ പിൻവലിച്ചിരുന്നു. കൊഫേപോസെ കേസിൽ ഒരു വർഷം കരുതൽ തടങ്കലിന് നിർദ്ദേശിച്ച സാഹചര്യത്തിലാണ് ഇവർ കോടതിയിൽ നൽകിയ ജാമ്യാപേക്ഷ പിൻവലിച്ചത്. സ്വർണ്ണക്കടത്ത് കേസിൽ (Gold smuggling case) ആകെ മുപ്പതോളം പ്രതികളാണ് ഉള്ളത്.
Also read: സംസ്ഥാനത്ത് 7789 പേർക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു; രോഗമുക്തരായത് 7082 പേർ
കേസിൽ എം. ശിവശങ്കറിനെ (M.Shivashankar) ഈ മാസം 23 വരെ അറസ്റ്റ് ചെയ്യാന് പടില്ലയെന്ന് ഇന്ന് ഹൈക്കോടതി ഉത്തരവിട്ടിട്ടുണ്ട്. ശിവശങ്കറിന്റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കവെയാണ് കോടതി ഇങ്ങനൊരു ഇടക്കാല ഉത്തരവ് ഇറക്കിയത്. മാധ്യമങ്ങളുടെ സമ്മർദ്ദം മൂലം തന്നെ അറസ്റ്റ് ചെയ്യാനുള്ള നീക്കമാണ് നടക്കുന്നതെന്ന് ശിവശങ്കർ ആരോപിച്ചിരുന്നു. ജാമ്യം ലഭിച്ച ശേഷം ശിവശങ്കർ ഇഡിയുടെ മുൻപിൽ ചോദ്യം ചെയ്യലിന് ഹാജരായിരുന്നു.