കൽപ്പറ്റ: വയനാട്ടിൽ കഞ്ചാവ് വേട്ട.  രണ്ട് കാറുകളിലായി കടത്തികൊണ്ടുവന്ന 10 കിലോ കഞ്ചാവാണ് വയനാട് എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് പിടികൂടിയത്.  ഇതുമായി ബന്ധപ്പെട്ട് രണ്ട് മലപ്പുറം സ്വദേശികളെ അറസ്റ്റു ചെയ്തിട്ടുണ്ട്. 


COMMERCIAL BREAK
SCROLL TO CONTINUE READING

Also read: കേന്ദ്ര മന്ത്രിസഭാ പുനസംഘടന; രാഷ്ട്രീയ നേതാക്കളെ ഒഴിവാക്കി വിദഗ്ധര്‍ തലപ്പത്തേയ്ക്ക്....?


മലപ്പുറം ഏറനാട് സ്വദേശികളായ മുഹമ്മദ് ഷിബിലി, വിവേക് എന്നിവരെയാണ് അറസ്റ്റു ചെയ്തത്.  രണ്ടുപേർ രക്ഷപ്പെടുകയും ചെയ്തിട്ടുണ്ട്.  അവരെയും ചേർത്താണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.  കോറോണ വ്യാപകമായി പടരുന്ന ഈ സാഹചര്യത്തിൽ കർണ്ണാടകയിൽ നിന്നും ഇപ്പോൾ ഇത്തരം സാധനങ്ങൾ കടത്തികൊണ്ടു വരാൻ ബുദ്ധിമുട്ടുളളതിനാൽ കോഴിക്കോട് മലപ്പുറം ജില്ലകൾ വഴി വയനാട്ടിലേക്ക് വൻ കഞ്ചാവ് ശേഖരം കടത്തുന്നതായി എക്സൈസിന് വിവരം ലഭിച്ചതിനെ തുടർന്നുള്ള നീക്കത്തിലാണ് ഈ സംഘം പിടിയിലായത്. 


Also read: ഈ നാല് പെൺകുട്ടികളുടെ ജന്മത്തിൽ അച്ഛൻ ദു:ഖിതനായിരുന്നു, പക്ഷേ ഇന്ന്..!  


വിവരമറിഞ്ഞ എക്സൈസ് ഷാഡോ സംഘം ആവശ്യക്കാർ എന്നനിലയിൽ സംഘവുമായി ബന്ധപ്പെടുകയും 2 കിലോ കഞ്ചാവിന് 5000 രൂപ എന്ന വില പറഞ്ഞ് ഉറപ്പിക്കുകയും ചെയ്തിരുന്നു.   തുടർന്ന് നടത്തിയ നാടകീയ രംഗങ്ങളിലൂടെയാണ് ഈ സംഘത്തെ എക്സൈസ് സംഘം കുടുക്കിലാക്കിയത്.  ഇവർ നാലു പേര് ഉണ്ടായിരുന്നു.  അതിൽ രണ്ടുപേർ ഓടി രക്ഷപ്പെട്ടു.  സ്പെഷ്യൽ സ്ക്വാഡ് ഇൻസ്പെക്ടർ ജിമ്മി ജോസഫിന്റെ നേതൃത്വത്തിലാണ് സംഘത്തെ പിടികൂടിയത്.