ന്യുഡൽഹി: മോഹൻ സിസ്റ്റേഴ്സ് എന്നറിയപ്പെടുന്ന സഹോദരിമാരാണ് നിതി മോഹൻ, ശക്തി മോഹൻ, മുക്തി മോഹൻ, കീർത്തി മോഹൻ എന്നിവർ. ഈ നാല് സഹോദരിമാരുടേയും ഗുണഗണങ്ങളെ വാഴ്ത്തുകയാണ് അവരുടെ കുടുംബാംഗങ്ങൾ. ഈ നാല് സഹോദരിമാരും അവരുടെ മാതാപിതാക്കൾക്ക് അഭിമാനമാകുകയും പെൺകുട്ടികളെ ഒരു ഭാരമായി കരുതുന്നവരുടെ ചിന്താഗതിയെ മാറ്റിമറിക്കുകയും ചെയ്തു. അവരുടെതന്നെ കഴിവ് കാരണം മോഹൻ സിസ്റ്റേഴ്സ് ഇന്ന് ബോളിവുഡിലെ അറിയപ്പെടുന്ന മുഖമായി മാറിയിരിക്കുകയാണ്. ഇവരിൽ ചിലർ പാട്ടിലാണെങ്കിൽ മറ്റുള്ളവർ ഡാൻസിലുമായിട്ടാണ് പേരെടുത്തത്.
Also read: സുശാന്തിന് ഇക്കാര്യത്തിൽ വിശ്വാസം ഉണ്ടായിരുന്നു..- മുകേഷ് ഛാബ്ര
ഈ നാല് പെൺമക്കളുടെ ജനനത്താൽ മോഹൻ കുടുംബം വളരെയധികം അസ്വസ്ഥരായിരുന്നു. ശക്തി മോഹന്റെ പിതാവിന്റെ പേര് ബ്രിജ്മോഹൻ ശർമ്മ എന്നായിരുന്നു. ആദ്യമൊക്കെ തനിക്ക് നാല് പെൺമക്കളുണ്ടായതിൽ വളരെ സങ്കടമുണ്ടായിരുന്നുവെന്ന് ബ്രിജ്മോഹൻ ശർമ്മ കുറച്ചുനാൾ മുമ്പ് ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. എന്നാൽ ഇന്നത്തെ അവസ്ഥയിൽ നാല് പെൺകുട്ടികളും വളരെയധികം കഷ്ടപ്പെടുകയും നല്ലൊരു പേരെടുക്കുകയും ചെയ്തിട്ടുണ്ട്. അതുകൊണ്ടുതന്നെ ഇന്ന് ഞാൻ ഇവരെക്കുറിച്ചോർത്ത് അഭിമാനിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. മാത്രമല്ല തനിക്ക് ഒരു മകൻ ജനിക്കാത്തതിൽ യാതൊരു പ്രശ്നവുമില്ലെന്നും അദ്ദേഹം പറഞ്ഞു. മോഹൻ സിസ്റ്റേഴ്സിന്റെ ബോളിവുഡ് കരിയറിനെക്കുറിച്ച് നമുക്ക് നോക്കാം.
നിതി മോഹൻ
മോഹൻ സഹോദരിമാരിൽ മൂത്ത ആളാണ് നിതി അവൾ ഒരു ഗായികയാണ്. 'സ്റ്റുഡന്റ് ഓഫ് ദ ഇയർ' എന്ന ചിത്രത്തിൽ 'ഇഷ്ക് വാല ലവ്' എന്ന ഗാനം ആലപിച്ചിരിക്കുന്നത് നിതിയാണ്. ഈ ഗാനം ആളുകൾക്ക് വളരെയധികം ഇഷ്ടപ്പെടുകയും വൻ രീതിയിൽ ഹിറ്റാകുകയും ചെയ്തു. ബോളിവുഡിനെ ഒരു പ്രധാന ഗായികമാരിൽ ഒരാളായി നിതി മാറിയിരിക്കുകയാണ്.
ശക്തി മോഹൻ
മൂത്ത സഹോദരിയുടെ ചുവടുപിടിച്ച് ശക്തി മോഹനും ബോളിവുഡിലാണ് എത്തിപ്പെട്ടത്. ഇവർ ബോഡിവുഡിലെ അറിയപ്പെടുന്ന കൊറിയോഗ്രാഫർ ആണ്. 'ഡാൻസ് ഇന്ത്യ ഡാൻസിൽ' പ്രവർത്തിച്ചിട്ടുള്ള ഇവർ ഇപ്പോൾ നിരവധി പ്രോജക്ടുകളിൽ പ്രവർത്തിക്കുന്നു. അവളുടെ കഴിവനുസരിച്ച് അവർ ഇപ്പോൾ നിരവധി റിയാലിറ്റി ഷോകളിൽ വിധികർത്താവായിയും എത്താറുണ്ട്.
മുക്തി മോഹൻ
മൂത്ത സഹോദരിമാരെപ്പോലെതന്നെ മുക്തിയും ബോളിവുഡിൽ തന്റെതായ ഒരിടം കണ്ടെത്തിയിട്ടുണ്ട്. ഇവർ ഡാൻസ് ക്ലാസുകൾ എടുക്കുന്നുണ്ട് കൂടാതെ അവർ നിരവധി സിനിമകളിൽ കൊറിയോഗ്രാഫറായും പ്രവർത്തിച്ചിട്ടുണ്ട്.
കീർത്തി മോഹൻ
തന്റെ മൂന്ന് സഹോദരിമാരിൽ നിന്നും വ്യത്യസ്തയാണ് കീർത്തി. അവർ സഹോദരിമാരെ പോലെ ബോളിവുഡിൽ എത്തിയില്ല. പക്ഷേ അവൾ ഒരു സോഫ്റ്റ് വെയർ എഞ്ചിനീയറാണ്. ഈ രംഗത്ത് കീർത്തി തന്റെതായ പെരുണ്ടാക്കിയിട്ടുണ്ട്. ഏറ്റവും ഇളയവളായ്തുകൊണ്ടുതന്നെ കീർത്തി മോഹൻ അവളുടെ പിതാവിന് കുറച്ച് കൂടുതൽ പ്രിയങ്കരിയാണ്.