തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സിയില്‍ 2012 മുതൽ 15 വരെയുള്ള കാലയളവിലെ 100 കോടി രൂപ കാണാനില്ലെന്ന് എം.ഡി.ജീവനക്കാരുടെ നേതൃത്വത്തില്‍ കോർപ്പറേഷനിൽ വന്‍ തട്ടിപ്പാണ്​ നടക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. വിഷയവുമായി ബന്ധപ്പെട്ട്​​ കൃത്യ വിലോപം ശ്രദ്ധയിൽപ്പെട്ടതിനാൽ  എക്സിക്യുട്ടീവ് ഡയറക്ടര്‍മാരായ ശ്രീകുമാര്‍, ഷറഫുദ്ദീന്‍ എന്നിവര്‍ക്കെതിരെ നടപടിയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.


COMMERCIAL BREAK
SCROLL TO CONTINUE READING

ALSO READCOVID Vaccine: ലോകത്തിലെ ഏറ്റവും വലിയ Corona Vaccination പ്രധാനമന്ത്രി തുടക്കം കുറിച്ചു


ഇതിലെ 'ശ്രീകുമാര്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ആയിരുന്ന കാലത്തെയാണ് തുക കാണാനില്ലാത്തത്. ഇദ്ദേഹത്തിനെതിരെ ധനകാര്യ വകുപ്പില്‍നിന്ന് റിപ്പോര്‍ട്ട് വന്നിട്ടുണ്ട്. ശ്രീകുമാറിനെതിരെ കാരണം കാണിക്കല്‍ നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്​. ഇദ്ദേഹത്തിനെതിരെ ട്രാന്‍സ്ഫര്‍ നടപടി സ്വീകരിക്കും. ഷറഫുദ്ദീനെതിരെയും കുറ്റങ്ങളുണ്ട്. എക്സിക്യൂട്ടീവ് ഡയറക്ടര്‍ സ്ഥാനം ദുരുപയോഗം ചെയ്ത് ഒരു പോക്സോ കേസ് പ്രതിയെ ഷറഫുദ്ദീൻ തന്നെ സര്‍വ്വീസില്‍ തിരിച്ചെടുത്തു. കെ.എസ്.ആർ.ടി.സിയിൽ(KSRTC)  അക്കൗണ്ടിങ്​ സംവിധാനം ഇല്ലെന്നും ഇത് ഉന്നത ഉദ്യോഗസ്​ഥരുടെ പിടിപ്പുകേട് തന്നെയാണെന്നും അദ്ദേഹം പറഞ്ഞു.


ALSO READരണ്ട് മുൻ ഡി.ജി.പിമാർ മത്സരത്തിന്: കളമറിഞ്ഞ് കരുനീക്കാൻ ബി.ജെ.പി


ജീവനക്കാര്‍ക്കെതിരെയും ഗുരുതര ആരോപണങ്ങളാണ് എം.ഡി ഉന്നയിച്ചത്. ഇന്ധനം കടത്തിയും ടിക്കറ്റ് മെഷീനില്‍ ക്രമക്കേട് നടത്തിയും പണം തട്ടുകയാണ്​. പലരും മറ്റു ജോലികളും ചെയ്യുന്നുണ്ട്​. 10 ശതമാനം പേര്‍ക്ക് കെ.എസ്.ആര്‍.ടി.സി നന്നാകണമെന്ന് ആഗ്രഹമില്ലെന്നും ബിജു പ്രഭാകര്‍(Biju Prabhakar) പറഞ്ഞു.


കെ.എസ്.ആര്‍.ടി.സി. നേരിടുന്നത് വലിയ പ്രതിസന്ധിയാണ്. ഇത് മറികടക്കുന്നതിനായി നടത്തിയ പഠനത്തില്‍നിന്നാണ് ജീവനക്കാരുടെ ഭാഗത്തുനിന്നുള്ള വലിയ വീഴ്ച കണ്ടെത്തിയത്​. കെ.എസ്.ആര്‍.ടിസിയെ പരമാവധി നന്നാക്കാന്‍ ശ്രമിക്കും. അല്ലെങ്കില്‍ പുറത്തുപോകുമെന്നും ബിജു പ്രഭാകര്‍ പറഞ്ഞു.