പാലക്കാട്‌: വാളയാറിനടുത്ത് കാറില്‍ കടത്താന്‍ ശ്രമിച്ച 11 കിലോ കഞ്ചാവ് എക്സൈസ് സംഘം പിടികൂടി. 


COMMERCIAL BREAK
SCROLL TO CONTINUE READING

സംഭവത്തില്‍ മഞ്ചേരി സ്വദേശിയായ ജലീലിനെ എക്സൈസ് സംഘം അറസ്റ്റു ചെയ്തു. തമിഴ്നാട്ടില്‍ നിന്നും വാളയാര്‍ ചെക്പോസ്റ്റ് വഴി കേരളത്തിലേയ്ക്ക് കടത്തിയ കഞ്ചാവാണ് പിടികൂടിയത്. 


വാളയാര്‍ ടോള്‍ പ്ലാസയ്ക്ക്  സമീപം വാഹന പരിശോധനയ്ക്കിടെ നിര്‍ത്താതെ പോയ കാറിനെ പിന്തുടര്‍ന്ന എക്സൈസ് സംഘം ഒടുവില്‍ പിടികൂടുകയായിരുന്നു. 


തമിഴ്നാട്ടിലെ ധാരാപുരത്തുനിന്നും മഞ്ചേരി സ്വദേശിയായ ശെല്‍വന് വേണ്ടിയാണ് കഞ്ചാവെത്തിച്ചതെന്ന് പിടിയിലായ ജലീല്‍ എക്സൈസ് സംഘത്തോട് പറഞ്ഞു.