പത്തനംതിട്ട: പത്തനംതിട്ടയില്‍ രണ്ട് പേര്‍ക്ക് കൂടി കൊറോണ. ഇറ്റലിയില്‍ നിന്നും നാട്ടിലെത്തിയവരുടെ ബന്ധുക്കള്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ഇതോടെ സംസ്ഥാനത്ത് ആകെ രോഗബാധിതരുടെ എണ്ണം 12 ആയി. പത്തനംതിട്ട ഏഴും കോട്ടയത്ത് നാലും ഏറണാകുളത്ത് ഒരാള്‍ക്കുമാണ് വൈറസ് സ്ഥിരീകരിച്ചത്. രോഗം പടരുന്ന സാഹചര്യത്തില്‍ പ്രൊഫഷണല്‍ കോളേജുകള്‍ അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചു.


മന്ത്രിസഭാ യോഗത്തിലെടുത്ത തീരുമാനങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ആണ് മാധ്യമങ്ങളെ അറിയിച്ചത്. ആഘോഷങ്ങളും ഉത്സവങ്ങളും ഒഴിവാക്കണമെന്നും കല്യാണ ചടങ്ങുകള്‍ ലളിതമായി നടത്തണമെന്നും നിര്‍ദേശമുണ്ട്.


സ്പെഷ്യൽ ക്ലാസ്, ട്യൂഷൻ ക്ലാസുകളും, മദ്രസകളും, അംഗൻവാടി ടൂട്ടോറിയൽ സ്ഥാപനങ്ങളും അടച്ചിടും. അംഗൻവാടി കുട്ടികൾക്ക് കൊടുക്കുന്ന ഭക്ഷണം വീട്ടിൽ എത്തിച്ച് നൽകുമെന്നും മുഖ്യമന്ത്രി അറിയിച്ചു.


കൊറോണ വൈറസ് (കോവിഡ്-19) ബാധയുടെ പശ്ചാത്തലത്തില്‍ മാര്‍ച്ച് മാസം നടത്താനിരുന്ന പൊതുപരിപാടികളും സംസ്ഥാന സര്‍ക്കാര്‍ റദ്ദാക്കി. കൂടാതെ,  ഏഴാം ക്ലാസ് വരെയുള്ള വിദ്യാര്‍ഥികള്‍ക്ക് അവധി നേരത്തെയാക്കാനും യോഗത്തില്‍ തീരുമാനമായി.


എട്ട്, ഒന്‍പത്, പത്ത് ക്ലാസുകളിലെ വിദ്യാര്‍ത്ഥികളുടെ പരീക്ഷകള്‍ക്ക് മാറ്റമില്ല. അംഗനവാടികള്‍ക്കും അവധി പ്രഖ്യാപിച്ചു. പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പടെയുള്ള വിദ്യാഭാസ സ്ഥാപനങ്ങളും അവധി പ്രഖ്യാപിച്ചു.


പരീക്ഷകള്‍ ഒഴികെയുള്ള മറ്റെല്ലാ പൊതുപരിപാടികളും വിദ്യാഭ്യാസ വകുപ്പ് റദ്ദാക്കി. അതീവ ജാഗ്രാതയിലാണ് സംസ്ഥാനത്ത് പരീക്ഷകള്‍ നടന്നത്. സിബിഎസ്ഇ, ഐസിഎസ്ഇ സിലബസുകള്‍ പിന്തുടരുന്ന സ്കൂളുകള്‍ക്കും അവധി ബാധകമാണ്.


എന്നാല്‍, പരീക്ഷകള്‍ സംബന്ധിച്ച കാര്യങ്ങള്‍ സിബിഎസ്ഇയുമായി കൂടിയാലോചിച്ച ശേഷ൦ തീരുമാനിക്കും. വിദേശത്ത് നിന്നും വരുന്നവര്‍വിവരം അടുത്തുള്ള ആരോഗ്യ കേന്ദ്രത്തില്‍ അറിയിക്കണമെന്നും അറിയിക്കാത്ത പക്ഷം കര്‍ശന നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.


തീയറ്ററുകളും നാടകശാലകളും മാര്‍ച്ച് 30 വരെ നിര്‍ത്തിവെച്ച് സഹകരിക്കണമെന്നും 1116 പെരാഉ സംസ്ഥാനത്ത് ഒട്ടാകെ നിരീക്ഷണത്തിലുള്ളത്.