തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 131 പേർക്ക് കൂടി കോറോണ സ്ഥിരീകരിച്ചു.  എഴുപത്തിയഞ്ച് പേർ രോഗമുക്തരായെന്നും ആരോഗ്യവകുപ്പ് മന്ത്രി കെ. കെ. ശൈലജ വാർത്താക്കുറിപ്പിലൂടെ അറിയിച്ചതാണ്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 65 പേര്‍ വിദേശത്ത് നിന്നും വന്നവരും 46 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരുമാണ്. 10 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.  കൂടാതെ കണ്ണൂരിലുള്ള 9 CISF കാർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. തിരുവനന്തപുരത്ത് 27 ന് മരിച്ച തങ്കപ്പൻ എന്ന വ്യക്തിയുടെ പരിശോധനാഫലവും ഇതിൽ ഉൾപ്പെടും. 


COMMERCIAL BREAK
SCROLL TO CONTINUE READING

Also read: രാജ്യത്തെ 80 കോടി ജനങ്ങള്‍ക്ക് നവംബര്‍വരെ സൗജന്യ ഭക്ഷ്യധാന്യങ്ങള്‍: പ്രധാനമന്ത്രി 


മലപ്പുറത്ത് നിന്നുള്ള 32 പേര്‍ക്കും, കണ്ണൂരിൽ നിന്നുള്ള 26 പേര്‍ക്കും, പാലക്കാട് നിന്നുള്ള 17 പേര്‍ക്കും, കൊല്ലത്ത് നിന്നുള്ള 12 പേര്‍ക്കും, എറണാകുളത്ത് നിന്നുള്ള 10 പേര്‍ക്കും, ആലപ്പുഴയില്‍ നിന്നുള്ള 9 പേര്‍ക്കും, കാസര്‍ഗോഡ് നിന്നുള്ള 8 പേര്‍ക്കും, തിരുവനന്തപുരത്ത് നിന്നുള്ള 5 പേര്‍ക്കും (ഒരാള്‍ മരണമടഞ്ഞു), തൃശൂര്‍, കോഴിക്കോട് ജില്ലകളില്‍ നിന്നുള്ള 4 പേര്‍ക്ക് വീതവും, കോട്ടയത്ത് നിന്നുള്ള 3 പേര്‍ക്കും, പത്തനംതിട്ടയില്‍ നിന്നുള്ള ഒരാള്‍ക്കുമാണ് ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്.


Also read: കോറോണ വാക്സിൻ: മനുഷ്യരിൽ പരീക്ഷിക്കാൻ ഇന്ത്യൻ കമ്പനിക്ക് അനുമതി


ഇപ്പോൾ 2112 പേരാണ് രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ളത്. 2304 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടിയിട്ടുണ്ട്.  സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,84,657 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 1,81,876 പേര്‍ വീടുകളിലും ബാക്കിയുള്ളവർ ആശുപത്രിയിലും നിരീക്ഷണത്തിലാണ്.