രാജ്യത്തെ 80 കോടി ജനങ്ങള്‍ക്ക് നവംബര്‍വരെ സൗജന്യ ഭക്ഷ്യധാന്യങ്ങള്‍: പ്രധാനമന്ത്രി

വരും മാസങ്ങളിലെ ഉത്സവങ്ങള്‍ കണക്കിലെടുത്താണ് പദ്ധതിയുടെ കാലാവധി അഞ്ച് മാസം കൂടി നീട്ടി നല്‍കാൻ തീരുമാനിച്ചതെന്ന് പ്രധാനമന്ത്രി പറഞ്ഞു.   

Updated: Jun 30, 2020, 06:03 PM IST
രാജ്യത്തെ 80 കോടി ജനങ്ങള്‍ക്ക് നവംബര്‍വരെ സൗജന്യ ഭക്ഷ്യധാന്യങ്ങള്‍: പ്രധാനമന്ത്രി

ന്യുഡൽഹി:  പ്രധാനമന്ത്രി ഗരീബ് കല്യാൺ അന്ന യോജനയുടെ കാലാവധി നവംബർ അവസാനം വരെ ദീർഘിപ്പിച്ചതായി പ്രധാനമന്ത്രി നരേന്ദ്രമോദി അറിയിച്ചു.  ഇതിന്റെ അടിസ്ഥാനത്തിൽ  രാജ്യത്തെ പാവപ്പെട്ട 80 കോടി വരുന്ന ജനങ്ങൾക്ക് അഞ്ചുമാസത്തേയ്ക്ക് സൗജന്യ ഭക്ഷ്യധാന്യങ്ങള്‍ നൽകുമെന്നും അദ്ദേഹം അറിയിച്ചു.  അൺലോക്ക് രണ്ടാംഘട്ടത്തിന്റെ അടിസ്ഥാനത്തിൽ രാജ്യത്തെ അഭിസംബോധന ചെയ്യവേ പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ഇക്കാര്യം അറിയിച്ചത്.  

Also read: രാജ്യം അണ്‍ലോക്ക് രണ്ടാം ഘട്ടത്തിലേക്ക്; ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് പ്രധാനമന്ത്രി 

വരും മാസങ്ങളിലെ ഉത്സവങ്ങള്‍ കണക്കിലെടുത്താണ് പദ്ധതിയുടെ കാലാവധി അഞ്ച് മാസം കൂടി നീട്ടി നല്‍കാൻ തീരുമാനിച്ചതെന്ന് പ്രധാനമന്ത്രി പറഞ്ഞു. മാസം 5 കിലോ അരി, ഒരു കിലോ പരിപ്പ് എന്നിവ സൗജന്യമായി ലഭിക്കുന്ന പദ്ധതി ദീപാവലി, ഛട്ട് പൂജ തുടങ്ങിയ ഉത്സവങ്ങളെ കണക്കിലെടുത്ത് നവംബർ വരെ ദീർഘിപ്പിച്ചതായും അദ്ദേഹം അറിയിച്ചു. ഇതിനായി 90,000 കോടിയാണ് സര്‍ക്കാരിന് ചിലവ് വരുന്നത്. കഴിഞ്ഞ മൂന്ന് മാസത്തെ കണക്കുകൾ കൂടി നോക്കിയാൽ മൊത്തം 1.5 ലക്ഷം കോടിയുടെ ചിലവാണ് വരുന്നത്.  

Also read:കോറോണ വാക്സിൻ: മനുഷ്യരിൽ പരീക്ഷിക്കാൻ ഇന്ത്യൻ കമ്പനിക്ക് അനുമതി 

ഗരീബ് കല്യാണ്‍ യോജനയുടെ കീഴില്‍ 1.75 ലക്ഷം കോടി രൂപയുടെ പാക്കേജ് ആണ് കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. കഴിഞ്ഞ മൂന്ന് മാസത്തിനിടെ 31,0000 കോടി രൂപ 20 കോടി പാവപ്പെട്ടവരുടെ ബാങ്ക് അക്കൗണ്ടുകളില്‍ നിക്ഷേപിച്ചു. ഇതിന് പുറമേ കര്‍ഷകര്‍ക്ക് സഹായമായി ഇതുവരെ 18,000 കോടി രൂപയും സര്‍ക്കാര്‍ നല്‍കിട്ടുണ്ട്.