തൃശൂർ: പതിനഞ്ചുകാരിക്ക് ഷാപ്പിൽ വെച്ച് മദ്യം നൽകിയ മാനേജരും ആൺ സുഹൃത്തും ഷാപ്പ് മാനേജരും പിടിയിലായി. സംഭവവുമായി ബന്ധപെട്ട് അബ്കാരി ആക്ട് ലംഘിച്ച ഗ്രൂപ്പ് 4 ന് കീഴിലുള്ള 7 ഷാപ്പുകളുടെ ലൈസൻസ് റദ്ദ് ചെയ്തു.


COMMERCIAL BREAK
SCROLL TO CONTINUE READING

പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് കള്ള് ഷാപ്പിൽ നിന്നും കള്ള് വാങ്ങി നൽകി കുടിപ്പിച്ച് സ്നേഹതീരം ബീച്ചിൽ ലക്ക് കെട്ട് കറങ്ങി നടന്ന സംഭവവുമായി ബന്ധപ്പെട്ടാണ് ആൺ സുഹൃത്തിനെയും കള്ള് ഷാപ്പ് മാനേജരെയും വാടാനപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസമാണ് സംഭവമുണ്ടായത്. 15 വയസുകാരിയും യുവാവും കള്ള് ഷാപ്പിൽ നിന്ന് വയറു നിറയെ കള്ള് കുടിച്ച് സ്നേ​ഹതീരം ബീച്ചിൽ ലക്ക് കെട്ട് കറങ്ങി നടക്കുന്ന വിവരം നാട്ടുകാരിൽ ആരോ വാടാനപ്പള്ളി പോലീസിനെ അറിയിച്ചതിന് തുടർന്ന് എസ് എച്ച് ഒ  സാബുജി എം എ എസിൻ്റെ നേതൃത്വത്തിൽ പോലീസ് എത്തിയാണ് ഇവരെ പിടികൂടിയത്. പിന്നീട് നടത്തിയ അന്വേഷണത്തിൽ ഇവർക്ക് കള്ള് നൽകിയ ഷാപ്പ് മാനേജരെയും പോലീസ് അറസ്റ്റ് ചെയ്തു. ഇരുവരെയും കോടതി റിമാൻഡ് ചെയ്തു. 


ALSO READ: അലക്ഷ്യമായ ഡ്രൈവിംഗ്; നടൻ സുരാജിനെതിരെ കേസ്, കാറുമായി സ്റ്റേഷനിൽ ഹാജരാകണം


എസ് എച്ച് ഓയ്ക്ക് ഒപ്പം പോലീസ് ഓഫീസർമാരായ കെ അജിത്ത്, പി ജെ സദാശിവൻ, സിവിൽ പോലീസ് ഓഫീസ‍ർ ബൈജു മലയിൽ എന്നിവരുടെ നേതൃത്വത്തിലാണ് വാടാനപ്പള്ളി പോലീസ് ശക്തമായി ഇടപെട്ട് നടപടിയെടുത്തത്. ഇത് സംബന്ധിച്ച് പിന്നീട് നടന്ന വിശദമായ പരിശോധനയിൽ അബ്കാരി ആക്ട് ലംഘിച്ച ഗ്രൂപ്പ് ഫോറിന് കീഴിലുള്ള 7 കള്ള് ഷാപ്പുകളുടെ ലൈസൻസ് എക്സൈസ് കമ്മീഷണർ റദ്ദ് ചെയ്തു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.