ഇടുക്കി: സ്വന്തം സഹോദരിയുടെ വിവാഹത്തിനായി കരുതിയ സ്വർണ്ണം സഹോദരനും സുഹൃത്തുക്കളും ചേർന്ന് മോഷ്ടിച്ചു.  നെടുങ്കണ്ടം സ്വദേശിയുടെ വീട്ടിൽ നിന്നാണ് 23 പവന്റെ സ്വർണ്ണം മോഷണം പോയത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

മോഷണം നടത്തിയിട്ട് വീട്ടുകാർക്ക് മനസിലാകാതിരിക്കാൻ വേണ്ടി മൂക്ക്പണ്ടം പകരം വച്ചിരുന്നു.  മൊബൈൽ ഫോൺ വാങ്ങി മറിച്ച് വിലക്കുന്നതിന് വേണ്ടിയാണ് ഇത്തരം ഒരു പ്രവൃത്തി ഇവർ നടത്തിയത്.  


Also read: കാമുകനൊപ്പം ചേർന്ന് തട്ടിക്കൊണ്ടുപോകൽ നാടകം, 19 വയസുകാരി വീട്ടുകാരോട് ആവശ്യപ്പെട്ടത് 1 കോടി


പണത്തിന് അത്യാവശ്യം വന്നപ്പോൾ ഗൃഹനാഥൻ അലമാരയിൽ സൂക്ഷിച്ചിരുന്ന സ്വർണം പുറത്തെടുത്തപ്പോഴാണ് സംഭവത്തിന്റെ ചുരുൾ അഴിയുന്നത്.  പണയം വയ്ക്കാനായിരുന്നു ഗൃഹനാഥൻ സ്വർണ്ണം പുറത്തെടുത്തത്.  സ്വർണ്ണം മാറിയതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇത് മൂക്കുപണ്ടമാണെന്ന് മനസിലായത്.  


ഗൃഹനാഥന്റെ 17 വയസുള്ള മകനും സുഹൃത്തുക്കളായ താഹാഖാനും ജാഫറും ചേര്‍ന്നായിരുന്നു മോഷണം നടത്തിയത്. പണത്തിന് ആവശ്യം വന്നപ്പോള്‍ കഴിഞ്ഞ ദിവസം അലമാരയില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണം, പണയം വയ്ക്കാനായി ഗൃഹനാഥന്‍ പുറത്തെടുത്തിരുന്നു. ഈ സമയത്താണ് ആഭരണങ്ങള്‍ മാറിയിരിക്കുന്നതായി ശ്രദ്ധിച്ചത്.


Also read: ജീവിതത്തിലെ ആദ്യ കേക്ക് പരീക്ഷണം; അത് അനുഷ്‌കയ്ക്ക് വേണ്ടി..! 


മൂന്ന് മാല, ഒരു കാപ്പ്, ഒരു ജോഡി കമ്മല്‍, അഞ്ച് വളകള്‍, തകിടുകള്‍ എന്നിവയാണ് മോഷ്ടിക്കപെട്ടത്. സംഭവത്തെ തുടർന്ന് വീട്ടുകാർ പോലീസിൽ പരാതി നൽകിയതിനെ തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് മോഷ്ടാവ് പുറത്തല്ല വീട്ടിനുള്ളിൽ തന്നെയെന്ന് കണ്ടെത്തിയത്. അമ്മയുടെ ചികിത്സയ്ക്ക് വീട്ടുകാർ കോട്ടയത്ത് പോയ സമയത്താണ് മോഷണം നടന്നത്.  മൊബൈൽ ഫോൺ വാങ്ങി മറിച്ച് വിൽക്കാനാണ് ഈ മോഷണം നടത്തിയതെന്ന് മോഷ്ടാക്കൾ പൊലീസിന് മൊഴി നൽകി.