കോഴിക്കോട്: പതങ്കയം വെള്ളച്ചാട്ടത്തില്‍ നാല് പേര്‍ അപകടത്തില്‍പ്പെട്ടു. മൂന്ന് പേര്‍ നീന്തി രക്ഷപ്പെട്ടെങ്കിലും ഒരാള്‍ മരിച്ചു. കോഴിക്കോട് എരഞ്ഞിപ്പാലം സ്വദേശി അമല്‍ (18) ആണ് മരിച്ചത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഇന്ന് ഉച്ചതിരിഞ്ഞ് 3 മണിയോടെയാണ് അപകടമുണ്ടായത്. കുളിക്കാനിറങ്ങിയ ഇവര്‍ കയത്തില്‍പ്പെടുകയായിരുന്നു. ഇതില്‍ മൂന്ന് പേര്‍ നീന്തി രക്ഷപ്പെട്ടു. നാട്ടുകാരും ഫയര്‍ ഫോഴ്സും ചേര്‍ന്ന് നടത്തിയ തിരച്ചിലിലാണ് അമലിന്റെ മൃതദേഹം കണ്ടെത്തിയത്. 


ALSO READ: പത്തനംതിട്ട അച്ചൻകോവിലാറ്റിൽ ഒഴുക്കിൽ പെട്ട് രണ്ട് വിദ്യാർഥികൾ മരിച്ചു


നേരത്തെ, പത്തനംതിട്ടയില്‍ അച്ചന്‍കോവിലാറ്റില്‍ ഒഴുക്കില്‍പ്പെട്ട് രണ്ട് കുട്ടികള്‍ മുങ്ങി മരിച്ചിരുന്നു. വെട്ടൂര്‍ സ്വദേശികളായ അഭിരാജ്, ഋഷി അജിത് എന്നിവരാണ് മരിച്ചത്. സ്‌കൂബാ ടീമാണ് ഇരുവരെയും മുങ്ങി എടുത്തത്. മൃതദേഹങ്ങള്‍ പത്തനംതിട്ട ജനറല്‍ ആശുപത്രിയിലേക്ക് നീക്കി.


താനൂര്‍ ബോട്ട് അപകടത്തിന്റെ ഞെട്ടല്‍ മാറും മുമ്പേ കേരളത്തില്‍ വീണ്ടും വെള്ളത്തില്‍ മുങ്ങിയുള്ള കുട്ടികളുടെ മരണങ്ങള്‍ തുടര്‍ക്കഥയാകുകയാണ്. താനൂര്‍ ബോട്ട് അപകടത്തില്‍ മരിച്ച 22 പേരില്‍ 15 പേരും കുട്ടികളായിരുന്നു. ഈ ദുരന്തത്തിന്റെ വേദന മാറുന്നതിന് മുമ്പ് കഴിഞ്ഞ 20 ദിവസത്തിനിടെ തുടര്‍ച്ചയായി നിരവധി അപകടങ്ങളാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഉണ്ടായത്. 


കഴിഞ്ഞ 20 ദിവസത്തിനിടെ സംസ്ഥാനത്ത് വിവിധ സ്ഥലങ്ങളില്‍ നടന്ന അപകടങ്ങളില്‍ ഏതാണ്ട് മുപ്പതിലധികം കുട്ടികള്‍ മുങ്ങി മരിച്ചിട്ടുണ്ടെന്നാണ് വിവരം. ഇന്ന് മാത്രം കോഴിക്കോട് പതങ്കയം വെള്ളച്ചാട്ടത്തിലും പത്തനംതിട്ട അച്ചന്‍കോവിലാറ്റിലും ഉണ്ടായ അപകടങ്ങളില്‍ മൂന്ന് കുട്ടികളാണ് മരിച്ചത്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.