ന്യൂഡല്‍ഹി: ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിച്ചുകൊണ്ടുള്ള 2018 ലെ വിധി അന്തിമമല്ലെന്ന് ചീഫ് ജസ്റ്റിസ്.


COMMERCIAL BREAK
SCROLL TO CONTINUE READING

ശബരിമല യുവതി പ്രവേശനം നടപ്പിലാക്കാന്‍ സംസ്ഥാന സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കണമെന്ന ആവശ്യവുമായി ബിന്ദു അമ്മിണി നല്‍കിയ ഹര്‍ജി പരിഗണിക്കവേയാണ് സുപ്രീംകോടതി ഇക്കാര്യം വ്യക്തമാക്കിയത്.


വിപുലമായ ഒരു ബെഞ്ച്‌ ഈ കേസ് ഇപ്പോള്‍ പരിഗണിച്ചുകൊണ്ടിരിക്കുകയാണെന്നും അതുകൊണ്ടുതന്നെ 2018 ലെ സുപ്രീംകോടതി വിധി അവസാന വാക്കല്ലയെന്നും ചീഫ്ജസ്റ്റിസ് പറഞ്ഞു.


ഇതോടെ ബിന്ദു അമ്മിണിയുടെ ഹര്‍ജി അടുത്തയാഴ്ച പരിഗണിക്കാന്‍ വേണ്ടി മാറ്റിവെക്കുകയും ചെയ്തു. ഇതേ ആവശ്യവുമായി രഹന ഫാത്തിമയും ഹര്‍ജി നല്‍കിയിരുന്നു.  ആ ഹര്‍ജി അടുത്തയാഴ്ച പരിഗണിക്കുമ്പോള്‍ ഇതുംകൂടി പരിഗണിക്കാമെന്ന്‍ ചീഫ്ജസ്റ്റിസ് പറഞ്ഞു.


നവംബർ 26 ന് തൃപ്തി ദേശായിക്കൊപ്പം ശബരിമല ക്ഷേത്രത്തിൽ പ്രവേശിക്കാൻ ബിന്ദു അമ്മിണി ശ്രമിക്കുന്നതിനിടെ അവര്‍ക്കുനേരെ മുളക് സ്പ്രേ കൊണ്ട് ആക്രമണം നടത്തിയിരുന്നു. ഒടുവില്‍ ഭക്തരുടെ കനത്ത പ്രതിഷേധത്തെ തുടര്‍ന്ന്‍ ബിന്ദു അമ്മിണിയ്ക്കും കൂട്ടര്‍ക്കും തിരിച്ചു പോകേണ്ടി വന്നിരുന്നു.


Also read: ബിന്ദുവിനെ ആക്രമിച്ച ആള്‍ പിടിയില്‍


ഇതിനെതിരെയാണ് വിധി നടപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാരിന് ഉത്തരവ് നല്‍കണമെന്ന ആവശ്യവുമായി ബിന്ദു അമ്മിണി സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നത്. 


Also read: ശബരിമല: ബിന്ദു അമ്മിണി സുപ്രീം കോടതിയില്‍!