ബിന്ദുവിനെ ആക്രമിച്ച ആള്‍ പിടിയില്‍

ഹിന്ദു ഹെല്‍പ് ലൈന്‍ കോര്‍ഡിനേറ്റര്‍ ശ്രീനാഥിനെയാണ് പോലീസ് അറസ്റ്റു ചെയ്തത്.  

Last Updated : Nov 26, 2019, 10:48 AM IST
  • ശബരിമലയിലേയ്ക്ക് തിരിച്ച ബിന്ദുവിനെ ആക്രമിച്ച ആള്‍ പോലീസ് പിടിയില്‍.
  • ഹിന്ദു ഹെല്‍പ് ലൈന്‍ കോര്‍ഡിനേറ്റര്‍ ശ്രീനാഥിനെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.
ബിന്ദുവിനെ ആക്രമിച്ച ആള്‍ പിടിയില്‍

കൊച്ചി: ശബരിമല ദര്‍ശനത്തിനെത്തിയ ബിന്ദു അമ്മിണിയ്ക്കെതിരെ ഉണ്ടായ മുളകു സ്പ്രേ ആക്രമണത്തില്‍ ഒരാള്‍ പിടിയില്‍. 

ഹിന്ദു ഹെല്‍പ് ലൈന്‍ കോര്‍ഡിനേറ്റര്‍ ശ്രീനാഥിനെയാണ് പോലീസ് അറസ്റ്റു ചെയ്തത്. തനിക്ക് നേരെ ആക്രമണം ഉണ്ടായതായി ബിന്ദു പരാതി നല്‍കിയതിന്‍റെ പശ്ചാത്തലത്തിലാണ് ഇയാളെ പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. 

ബിന്ദുവിനെ ജനറല്‍ ഹോസ്പിറ്റിലേയ്ക്ക് പൊലീസ് മാറ്റിയതായാണ് വിവരം. അവിടെ നിന്നും വിദഗ്ധ പരിശോധനയ്ക്ക് മാറ്റിയിരിക്കുകയാണ് എന്നാണ് വിവരം.

മുളകുസ്പ്രേ ആക്രമണത്തിന് പിന്നാലെ ബിന്ദുവിനെ പ്രതിഷേധക്കാര്‍ കൈയ്യേറ്റം ചെയ്തുവെന്നും റിപ്പോര്‍ട്ടുണ്ട്. 

ശബരിമല കര്‍മസമിതിയുടെ നേതൃത്വത്തില്‍ കൊച്ചി സിറ്റി പൊലീസ് കമ്മീഷണറുടെ ഓഫീസിന് മുന്നില്‍ പ്രതിഷേധം തുടരുകയാണ്. തൃപ്തി ദേശായിയേയും സംഘത്തെയും തിരികെ അയക്കുന്നതുവരെ പ്രതിഷേധം തുടരുമെന്നാണ് സമരക്കാര്‍ പറയുന്നത്.

നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ ശബരിമല ദര്‍ശനത്തിനായി വന്ന തൃപ്തി ദേശായിക്കൊപ്പം ചേരുകയായിരുന്നു ബിന്ദുവെന്നാണ് റിപ്പോര്‍ട്ടുകളില്‍ നിന്നും വ്യക്തമാകുന്നത്. 

ശേഷം കൊച്ചി സിറ്റി പൊലീസ് കമ്മീഷണറുടെ ഓഫീസില്‍ എത്തിയ സംഘത്തിന് നേരെ അയ്യപ്പ ധര്‍മ്മ സമിതിയുടെ പ്രവര്‍ത്തകര്‍ പ്രതിഷേധിക്കുകയായിരുന്നു. 

Also read: ശബരിമലയിലേയ്ക്ക് തിരിച്ച ബിന്ദു അമ്മിണിയ്ക്ക് നേരെ പ്രതിഷേധം

Trending News