Vaccine: സംസ്ഥാനത്തിന് 3.79 ലക്ഷം ഡോസ് വാക്‌സിന്‍ കൂടി ലഭിച്ചതായി ആരോഗ്യമന്ത്രി
കൊച്ചിയില്‍ 1,48,690 ഡോസ് വാക്‌സിനും, കോഴിക്കോട് 1,01,500 ഡോസ് വാക്‌സിനുമാണ് എത്തിയത്
തിരുവനന്തപുരം: സംസ്ഥാനത്തിന് (Kerala) 3,78,690 ഡോസ് കോവിഷീല്‍ഡ് വാക്‌സിന്‍ കൂടി ലഭ്യമായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കൊച്ചിയില്‍ 1,48,690 ഡോസ് വാക്‌സിനും, കോഴിക്കോട് 1,01,500 ഡോസ് വാക്‌സിനുമാണ് (Vaccine) എത്തിയത്.
തിരുവനന്തപുരത്ത് 1,28,500 ഡോസ് വാക്‌സിന്‍ രാത്രിയോടെ എത്തുന്നതാണ്. ഇതോടെ സംസ്ഥാനത്തിനാകെ 1,41,58,890 ഡോസ് വാക്‌സിനാണ് ലഭ്യമായത്. അതില്‍ 12,04,960 ഡോസ് കോവിഷീല്‍ഡ് വാക്‌സിനും 1,37,580 ഡോസ് കോവാക്‌സിനും ഉള്‍പ്പെടെ ആകെ 13,42,540 ഡോസ് വാക്‌സിനാണ് സംസ്ഥാനം വാങ്ങിയത്. 1,14,53,120 ഡോസ് കോവിഷീല്‍ഡ് വാക്‌സിനും 13,63,230 ഡോസ് കോവാക്‌സിനും ഉള്‍പ്പെടെ ആകെ 1,28,16,350 ഡോസ് വാക്‌സിന്‍ കേന്ദ്രം (Central Government) നല്‍കിയതാണ്.
ALSO READ: Covid update: കേരളത്തില്‍ കോവിഡ് വ്യാപനത്തില്‍ വര്‍ദ്ധനവ്, 15,600 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു
സംസ്ഥാനത്താകെ ഒന്നും രണ്ടും ഡോസ് ചേര്‍ത്ത് 1,51,18,109 പേര്‍ക്കാണ് വാക്‌സിന്‍ നല്‍കിയത്. അതില്‍ 1,13,54,565 പേര്‍ക്ക് ഒന്നാം ഡോസ് വാക്‌സിനും 37,63,544 പേര്‍ക്ക് രണ്ടാം ഡോസ് വാക്‌സിനുമാണ് നല്‍കിയതെന്നും മന്ത്രി (Minister) വ്യക്തമാക്കി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
android Link - https://bit.ly/3b0IeqA