Modi 2.0 Cabinet Reshuffle Live : കോൺഗ്രസ് വിട്ട ജോതിരാദിത്യ സിന്ധ്യ കേന്ദ്രമന്ത്രി, പുനഃസംഘടനയിൽ മലയാളി സാന്നിധ്യമായി രാജീവ് ചന്ദ്രശേഖർ, മുഖമിനുക്കിയ കേന്ദ്രമന്ത്രി സഭ ഇങ്ങനെ

 കേന്ദ്ര മന്ത്രി വി മുരളീധരൻ പുറത്താകില്ലെന്നാണ് സൂചന. വി മുരളീധരന് സഹമന്ത്രി സ്ഥാനത്ത് നിന്ന് സ്വതന്ത്ര ചുമതല ലഭിച്ചേക്കുമെന്നും സൂചനകൾ ഉണ്ട്. ടൂറിസം വകുപ്പിന്റെ സ്വതന്ത്ര ചുമതല ലഭിച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ.

Written by - Zee Malayalam News Desk | Last Updated : Jul 7, 2021, 07:37 PM IST
Live Blog

കേന്ദ്ര മന്ത്രിസഭാ പുനസംഘടന വൈകിട്ട് അൽപസമയത്തിനകം. 43 പേർ മന്ത്രിമാരായി ഇന്ന് സത്യപ്രതിജ്ഞ ചെയ്തേക്കുമെന്നാണ് സൂചന. മലയാളിയായ രാജീവ് ചന്ദ്രശേഖർ കേന്ദ്ര മന്ത്രിയാകും എന്നാണ് സൂചന. ബിജെപിയുടെ പ്രകടനം മോശമായ സംസ്ഥാനങ്ങളിലെ കേന്ദ്രമന്ത്രിമാർക്ക് സ്ഥാനം നഷ്ടപ്പെടുമെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നെങ്കിലും കേന്ദ്ര മന്ത്രി വി മുരളീധരൻ പുറത്താകില്ലെന്നാണ് സൂചന. വി മുരളീധരന് സഹമന്ത്രി സ്ഥാനത്ത് നിന്ന് സ്വതന്ത്ര ചുമതല ലഭിച്ചേക്കുമെന്നും സൂചനകൾ ഉണ്ട്. ടൂറിസം വകുപ്പിന്റെ സ്വതന്ത്ര ചുമതല ലഭിച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ.

7 July, 2021

  • 19:30 PM

    ക്യാബിനെറ്റ ് പുനഃസംഘടനയുടെ സത്യപ്രതിജ്ഞ ചടങ്ങ് അവസാനിച്ചു

  • 19:30 PM

    എൽ മുരുഗൻ കേന്ദ്രമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ബിജെപി തമിഴ്നാട് സംസ്ഥാന അധ്യക്ഷൻ. ദേശീയ എസ് സി എസ്ടിയുടെ കമ്മീഷന്റെ മുൻ വൈസ് ചെയർമാൻ

  • 19:30 PM

    ജോൺ ബർല കേന്ദ്രമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. പശ്ചിമ ബംഗാളിൽ നിന്നുള്ള മൂന്നാമത്തെ കേന്ദ്രമന്ത്രി. ഗോത്രവിഭാഗത്തിൽ നിന്നുള്ള നേതാവാണ് ജോൺ ബിർല

  • 19:15 PM

    നിഷിത് പ്രമാണിക് കേന്ദ്രമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. പശ്ചിമബംഗാളിൽ നിന്നുള്ള മറ്റൊരു കേന്ദ്രമന്ത്രി. നേരത്തെ തൃണമൂൽ കോൺഗ്രസ് അംഗമായിരുന്നു

  • 19:15 PM

    മഞ്ഞുപ്പാറ മഹേന്ദ്രഭായി കേന്ദ്രമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ഗുജറാത്തിൽ നിന്നുള്ള രാജ്യസഭ അംഗം

  • 19:15 PM

    ശന്തനു ഠാക്കൂർ കേന്ദ്രമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. പശ്ചിമ ബംഗാളിൽ നിന്ന് രണ്ടാമത്തെ കേന്ദ്രമന്ത്രി. ബംഗാളിൽ നിന്നുള്ള ലോക്സഭ അംഗം

  • 19:15 PM

    ബിശ്വേശ്വർ ടുഡു കേന്ദ്രമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ഒഡീഷയിൽ നിന്നുള്ള ലോക്സഭ അംഗം

  • 19:15 PM

    ഭാരതി പ്രവീൺ പവാർ കേന്ദ്രമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. മോദി മന്ത്രി സഭിയിലെ മറ്റൊരി വനിതാ പ്രാതിനിധ്യം . മഹരാഷ്ട്രയിൽ നിന്നുള്ള ലോക്സഭ അംഗം

  • 19:15 PM

    രാജ്കുമാർ രജ്ഞൻ സിങ് കേന്ദ്രമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. മണിപ്പൂരിൽ നിന്നുള്ള ലോക്സഭ അംഗം. പിഎച്ച്ഡി ബിരുദദാരി

  • 19:15 PM

    ഡോ. ഭഗവത് കിഷണ റാവ് കരട് കേന്ദ്രമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. മഹരാഷ്ട്രയിൽ നിന്നുള്ള രാജ്യസഭ അംഗം

  • 19:00 PM

    ഡോ.സുഭാസ് സർക്കാർ കേന്ദ്രമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. പശ്ചിമ ബംഗാൾ ബിജെപി ഉപാധ്യക്ഷൻ. ബംഗാളിൽ നിന്നുള്ള ലോക്സഭ അംഗം

  • 19:00 PM

    പ്രിതമ ഭൌമിക് കേന്ദ്രമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ത്രിപുരയിൽ നിന്നുള്ള ലോക്സഭ അംഗം. ബിജെപി ദേശീയ ജനറൽ സെക്രട്ടറി.

  • 19:00 PM

    കപിൽ മൊരേശ്വർ പട്ടീൽ കേന്ദ്രമന്ത്രിയായ സത്യപ്രതിജ്ഞ ചെയ്തു. മഹരാഷ്ട്രയിൽ നിന്നുള്ള ലോക്സഭ അംഗം

  • 19:00 PM

    ഭഗവത് സിങ് കേന്ദ്രമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. കർണാടകയിൽ നിന്നുള്ള രാജ്യസഭ അംഗം. കർണാടകയിൽ നിന്നുള്ള മൂന്നാമത്തെ മന്ത്രി

  • 19:00 PM

    ദേവ്സിങ് ചൌഹാൻ കേന്ദ്രമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ഗുജറാത്തിൽ നിന്നുള്ള ലോക്സഭ അംഗം

  • 19:00 PM

    അജയ് കുമാർ മിശ്ര കേന്ദ്രമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ഉത്തർപ്രദേശിൽ നിന്നുള്ള മറ്റൊരു ലോക്സഭ അംഗം.

  • 19:00 PM

    അജയ് ഭട്ട് കേന്ദ്രമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ഉത്തരാഖണ്ഡിൽ നിന്നുള്ള ലോക്സഭ അംഗം. മുൻ ഉത്തരഖണ്ഡ് മുഖ്യമന്ത്രി ഹരീഷ് റാവത്തിനെ തോൽപ്പിച്ചാണ് പാർലമെന്റിലെത്തുന്നത്.

  • 18:45 PM

    ബി.എൽ വർമ കേന്ദ്രമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ഉത്തർപ്രദേശിൽ നിന്നുള്ള രാജ്യസഭ അംഗമാണ്, കൂടാതെ യുപി ബിജെപി ഉപാധ്യക്ഷനും കൂടിയാണ്. യുപിയിൽ നിന്നുള്ള ആറാമത്തെ കേന്ദ്രമന്ത്രിയാണ് സത്യപ്രതിജ്ഞ ചെയ്തിരിക്കുന്നത്. 

  • 18:45 PM

    കൗശൽ കിഷോർ കേന്ദ്രമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ഉത്തർപ്രദേശിൽ നിന്നുള്ള രാജ്യസഭ അംഗം

  • 18:45 PM

    എ നാരയൺ സ്വാമി കേന്ദ്രമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. കർണാടകയിൽ നിന്നുള്ള എംപി. പ്രമുഖ ദളിത് നേതാവ്

  • 18:45 PM

    അന്നപ്പൂർണ ദേവി കേന്ദ്രമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ജാർഖണ്ഡിൽ നിന്നുള്ള ലോക്സഭ അംഗം

  • 18:45 PM

    മീനാഷി ലേഖി കേന്ദ്രമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ഡൽഹി നിന്നുള്ള ലോക്സഭ അംഗമാണ്. 

  • 18:45 PM

    ദർശന വിക്രം ജർദേഷ് കേന്ദ്രമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ഗുജറാത്തിലെ സൂറത്തിൽ നിന്നുള്ള ലോക്സഭ അംഗമാണ്. 

  • 18:45 PM

    ഭാനുപ്രസാദ് സിങ് വർമ കേന്ദ്രമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ഉത്തർപ്രദേശിൽ നിന്നുള്ള ലോക്സഭ അംഗം ദളിത് വിഭാഗത്തിൽ നിന്നുള്ള  നേതാവാണ്

  • 18:45 PM

    ശോഭ കരന്തലജെ കേന്ദ്രമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. കർണാടകത്തിൽ നിന്നുള്ള ലോക്സഭാംഗം

  • 18:30 PM

    മലയാളിയായ രാജ്യസഭ എംപി രാജീവ് ചന്ദ്രശേഖർ കേന്ദ്രമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. കർണാടകയിൽ നിന്നുള്ള രാജ്യസഭ അംഗമാണ്

  • 18:30 PM

    എസ് പി സിങ് ഭഗേൽ കേന്ദ്രമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ഉത്തർപ്രദേശിലെ ആഗ്രയിൽ നിന്നുള്ള ലോക്സഭ അംഗം

  • 18:30 PM

    അനുപ്രിയ പട്ടേൽ കേന്ദ്രമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. അപ്നാദൾ നേതാവാണ്. ഉത്തർപ്രേദശിൽ നിന്നുള്ള ലോക്സഭ അംഗം. മുൻ ആരോഗ്യ സഹമന്ത്രിയായിരുന്നു

  • 18:30 PM

    പങ്കജ് ചൌധരി കേന്ദ്രമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ഉത്തർപ്രദേശിൽ നിന്നുള്ള ലോക്സഭ അംഗം

  • 18:30 PM

    അനുരാഗ് സിങ് താക്കുറിനവ് ക്യാബിനറ്റ് സ്ഥാനം. ധനകാര്യ സഹമന്ത്രിയായിരുന്നു.

  • 18:30 PM

    കേന്ദ്ര ആഭ്യന്തര സഹമന്ത്രി ജി കിഷൻ റെഡ്ഢിക്ക് ക്യാബിനറ്റ് സ്ഥാനക്കയറ്റം. ക്യാബിനെറ്റ് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു.

  • 18:30 PM

    പരുഷോത്തം രൂപാല കേന്ദ്ര മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. നിലവിൽ കൃഷി സഹമന്ത്രി. ഗുജറാത്തിൽ നിന്നുള്ള രാജ്യസഭ അംഗം

  • 18:30 PM

    മൻസുഖ് മാണ്ഡവ്യ ക്യാബിനേറ്റ് പദവിലേക്ക് സ്ഥാനക്കയറ്റം, കേന്ദ്രമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു.

  • 18:15 PM

    ഭൂപേന്ദ്ര യാദവ് കേന്ദ്ര മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ബിജെപി ദേശീയ ജനറൽ സെക്രട്ടറിയായിരുന്നു

  • 18:15 PM

    വ്യോമയാന സഹമന്ത്രി ഹർദീപ് സിങ് പുരി കേന്ദ്രമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ക്യാബിനെറ്റ് പദവിലേക്ക് സ്ഥാനക്കയറ്റം

  • 18:15 PM

    രാജ്കുമാർ സിങ് കേന്ദ്ര മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. നിലവിൽ നൈപുണ്യ വികസന സഹമന്ത്രി. മുൻ ആഭ്യന്തര സെക്രട്ടറിയായിരുന്നു

  • 18:15 PM

    കിരൺ റിജിജു കേന്ദ്രമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. റിജുജുവിനെ സ്ഥാനക്കയറ്റം ലഭിക്കുകയായിരുന്നു. 

  • 18:15 PM

    എൽപിജെ നേതാവ് പശ്വതി കുമാർ പരസ്. അന്തരിച്ച് മുൻ കേന്ദ്രമന്ത്രി രാം വിലാസ് പസ്വാന്റെ സഹോദരനാണ്. ബിഹാറിൽ നിന്നുള്ള ലോക്സഭ അംഗം

  • 18:15 PM

    അശ്വിനി വൈഷ്ണവ് കേന്ദ്ര മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ഒഡീഷയിൽ നിന്ന് രാജ്യസഭ അംഗമാണ്.

  • 18:15 PM

    JDU ദേശീയ അധ്യക്ഷൻ RCP  സിങ് കേന്ദ്രമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. മുൻ ഐഎഎസ് ഉദ്യോഗസ്ഥനായിരുന്നു

  • 18:15 PM

    മുൻ കോൺഗ്രസ് നേതാവ് ജോതിരാദിത്യ സിന്ധ്യ കേന്ദ്ര മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. അടുത്തിടെയാണ് ജോതിരാദിത്യ സിന്ധ്യ കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്നത്.

  • 18:00 PM

    മധ്യപ്രദേശിൽ നിന്നുള്ള വീരേന്ദ്ര കുമാർ സത്യപ്രതിജ്ഞ ചെയ്തു

  • 18:00 PM

    മുൻ കേന്ദ്ര കായിക മന്ത്രി അസമിൽ നിന്നുശള്ള സർബാന്ദ സോനവാൾ വീണ്ടും കേന്ദ്രമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു, അസം മുൻ മുഖ്യമന്ത്രിയായിരുന്നു

  • 18:00 PM

    നാരായൺ റാണെ മുൻ മഹരാഷ്ട്ര മുഖ്യമന്ത്രിയുമായിരുന്നു. 

  • 18:00 PM

    നാരായൺ റാണെ ക്യാബിനെറ്റ് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. മഹരാഷ്ട്രയിൽ നിന്നുള്ള രാജ്യസഭ അംഗമാണ്.മുൻ കോൺഗ്രസ് നേതാവായിരുന്നു

  • 18:00 PM

    രാഷ്ട്രപതി രാജ്ഭവനിൽ സത്യപ്രതിജ്ഞ ചടങ്ങ് നടക്കുന്ന സ്ഥലത്തെത്തി

  • 18:00 PM

    പ്രധാനമന്ത്രി രാജ്ഭവനിൽ എത്തി

  • 18:00 PM

    മന്ത്രിസഭയിലേക്കെത്താൻ സാധ്യതയുള്ളവർ:

    1- ജ്യോതിരാദിത്യ സിന്ധ്യ
    2- സർബാനന്ദ സോനോവാൾ
    3- ഡോ. വീരേന്ദ്ര കുമാർ
    4- നാരായൺ റാണെ
    5- രാമചന്ദ്ര പ്രസാദ് സിം​ഗ്
    6- അശ്വിനി വൈഷ്ണവ്
    7- പശുപതി കുമാർ പരസ്
    8- കിരൺ റിജിജ്ജു
    9- രാജ് കുമാർ സിം​ഗ്
    10- ഹർദീപ് സിം​ഗ് പുരി
    11- നിതീഷ് പ്രമാണിക്
    12- ഡോ.എൽ.മുരു​ഗൻ
    13- ജോൺ ബാർല
    14- ഡോ. മുഞ്ജപര മ​ഹേന്ദ്രഭായി
    15- ശന്തനു ഠാക്കൂർ
    16- ബിശ്വേശ്വർ ടുഡു
    17- ഡോ. ഭാരതി പ്രവീൺ പവാർ
    18- ഡോ. രാജ്കുമാർ രഞ്ജൻ സിം​ഗ്
    19- ഡോ. ഭ​ഗവത് കൃഷ്ണറാവു കാരാട്
    20- ഡോ. സുഭാ​ഷ് സർക്കാർ
    21- പ്രതിമ ഭൗമിക്
    22- മൻസുഖ് മാണ്ഡവ്യ
    23- ഭൂപേന്ദർ യാദവ്
    24- പുരുഷോത്തം രൂപാല
    25- ജി. കിഷൻ റെഡ്ഡി
    26- അനുരാ​ഗ് ഠാക്കൂർ
    27- പങ്കജ് ചൗധരി
    28- അനുപ്രിയ സിം​ഗ് പട്ടേൽ
    29- സത്യപാൽ സിം​ഗ് ബാഘേൽ
    30- രാജീവ് ചന്ദ്രശേഖർ
    31- ശോഭ കരന്ദലജെ
    32- ഭാനുപ്രതാപ് സിം​ഗ് വർമ
    33- ദർശന വിക്രം ജർദോഷ്
    34- മീനാക്ഷി ലേഖി
    35- അന്നപൂർണ ദേവി
    36- എ നാരായണ സ്വാമി
    37- കൗശൽ കിഷോർ
    38- അജയ് ഭട്ട്
    39- ബിഎൽ വർമ
    40- അജയ് കുമാർ
    41- ചൗഹാൻ ദേവുസിൻഹ്
    42- ഭ​ഗവന്ത് ഖൂബ
    43- കപിൽ മോരേശ്വർ പാട്ടീൽ

Trending News