ആലുവ: അബദ്ധത്തില്‍ ഒരു രൂപ നാണയം വിഴുങ്ങിയ മൂന്ന് വയസുകാരന്‍ മരിച്ച സംഭവത്തില്‍ ആശുപത്രികള്‍ക്കെതിരെ ബന്ധുക്കള്‍. 


COMMERCIAL BREAK
SCROLL TO CONTINUE READING

6 മണിക്കൂറിനിടെ മൂന്ന് ആശുപത്രികളില്‍ എത്തിച്ചിട്ടും കുഞ്ഞിനു ചികിത്സ ലഭിച്ചില്ലെന്നാണ് ആരോപണം. പടിഞ്ഞാറേ കടുങ്ങല്ലൂര്‍ വളഞ്ഞമ്പലം കോടിമറ്റത്ത് വാടകയ്ക്ക് താമസിക്കുന്ന രാജ്-നന്ദിനി ദമ്പതികളുടെ ഏക മകന്‍ പൃഥിരാജാണ് ഇന്നലെ മരിച്ചത്. നാണയം വിഴുങ്ങിയ കുട്ടിഎ ആലുവ ജില്ലാ ആശുപത്രിയിലും, എറണാകുളം ജനറല്‍ ആശുപത്രിയിലും ആലപ്പുഴ മെഡിക്കല്‍ കോളെജിലുമാണ് കുട്ടിയെ ചികിത്സിക്കാതെ പറഞ്ഞയച്ചത്. 


വിശ്വാസത്തിന്‍റെ ചരട് കൊലക്കയറായി;ഒരു വയസുള്ള കുട്ടി മരിച്ചു


വിഴുങ്ങിയ നാണയം തനിയെ പുറത്തുപൊയ്ക്കോളുമെന്നു പറഞ്ഞു മൂന്നു ആശുപത്രികളിലെയും ഡോക്ടര്‍മാര്‍ ഇവരെ പറഞ്ഞയക്കുകയായിരുന്നു. കണ്ടയ്ന്‍മെന്‍റ് സോണില്‍ നിന്ന് എത്തിയതിനാലാണ് നിരീക്ഷണത്തില്‍ വയ്ക്കാതെ ആലപ്പുഴ ആശുപത്രിയിലെ അധികൃതര്‍ തിരിച്ചയച്ചതെന്നും ആരോപണമുണ്ട്. മരണശേഷമുള്ള കുഞ്ഞിന്റെ പരിശോധന ഫലം നെഗറ്റീവാണ്. 


സംഭവത്തില്‍ മൂന്ന് ആശുപത്രികളിലും അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ആന്‍റണി ഡൊമനിക് ഉത്തരവിട്ടു. കൂടാതെ, അന്വേഷിച്ച് റിപ്പോര്‍ട്ട് ഹാജരാക്കണമെന്നും വീഴ്ച കണ്ടെത്തിയാല്‍ നടപടിയെടുക്കണമെന്നും ആരോഗ്യ സെക്രട്ടറി രാജന്‍ ഖൊബ്രഗഡെയോട് ആരോഗ്യ മന്ത്രി കെകെ ശൈലജ നിര്‍ദേശിച്ചു. 


12 ദി​വ​സം പ്രാ​യ​മാ​യ കു​ഞ്ഞി​നും കോ​വി​ഡ്...!!


ഓഗസ്റ്റ് പത്തിന് പിറന്നാള്‍ ആഘോഷിക്കാനിരിക്കെയാണ് കുഞ്ഞു മരിച്ചത്. ബാംഗ്ലൂരില്‍ സ്വകാര്യ കമ്പനി സൂപ്പര്‍വൈസറായ രാജിന് കൊറോണ വൈറസ് വ്യാപന മേഖലയായതിനാല്‍ പൃഥിരാജിന്റെ സംസ്കാര ചടങ്ങില്‍ പങ്കെടുക്കാനാകില്ല. പഴവും ചോറും കഴിച്ചാല്‍ തനിയെ പോകുമെന്ന് പറഞ്ഞാണ് ആശുപത്രികളില്‍  നിന്നും ഇവരെ മടക്കിയത്.


കണ്ടയ്ന്‍മെന്‍റ് സോണില്‍ നിന്നായതിനാല്‍ കിടത്താനകില്ലെന്നും പഴവു൦ ചോറും കഴിച്ചിട്ടും പോയില്ലെങ്കില്‍ മൂന്ന് ദിവസം കഴിഞ്ഞിട്ട് വരാനും പറഞ്ഞാണ് ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ നിന്നും ഇവരെ മടക്കിയത്. എന്നാല്‍, ചികിത്സാപിഴവല്ല കുട്ടിയുടെ മരണത്തിനു കാരണമെന്നും നാണയം ആമാശയത്തിലാണെന്ന് എക്സ്റേയില്‍ വ്യക്തമായിരുന്നു എന്നുമാണ് ആശുപത്രി അധികൃതരുടെ വാദം. 


COVID-19: ഗുജറാത്തിൽ 14 മാസം പ്രായമായ കുഞ്ഞ് മരിച്ചു


തൊണ്ടയിലോ ശ്വാസനാളത്തിലോ തങ്ങാതെ നാണയം വയട്ടിലെത്തിയാല്‍ വിസര്‍ജ്ജന വേളയില്‍ അത് പുറത്തുപോകാന്‍ സമയം നല്‍കുകയാണ് ചെയ്യുക. മരണകാരണം എന്താണെന്നു കണ്ടെത്താന്‍ പോസ്റ്റ്‌മോര്‍ട്ട൦ റിപ്പോര്‍ട്ടിനായി കാത്തിരിക്കുകയാണ് ആശുപത്രി അധികൃതരു൦ ബന്ധുക്കളും.