12 ദി​വ​സം പ്രാ​യ​മാ​യ കു​ഞ്ഞി​നും കോ​വി​ഡ്...!!

   12 ദി​വ​സം പ്രാ​യ​മാ​യ കു​ഞ്ഞിന് കോ​വി​ഡ് സ്ഥിരീകരിച്ചു...

Last Updated : Apr 19, 2020, 11:57 PM IST
12 ദി​വ​സം പ്രാ​യ​മാ​യ കു​ഞ്ഞി​നും കോ​വി​ഡ്...!!

ഭോ​പ്പാ​ല്‍:   12 ദി​വ​സം പ്രാ​യ​മാ​യ കു​ഞ്ഞിന് കോ​വി​ഡ് സ്ഥിരീകരിച്ചു...

മധ്യപ്രദേശിലെ ഭോപ്പാലിലാണ് 12 ദിവസം പ്രായമുളള കുഞ്ഞിന് കോവിഡ്  സ്ഥിരീകരിച്ചത്. 

ആ​ശു​പ​ത്രി​യി​ല്‍ നി​ന്നാ​ണ് രോഗം പകര്‍ന്നതെന്നാണ്  വിലയിരുത്തല്‍. ഭോ​പ്പാ​ലി​ലെ സു​ല്‍​ത്താ​നി​യ ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു കുഞ്ഞിന്റെ ജനനം. കു​ഞ്ഞിനെ  പ​രി​ച​രി​ച്ച ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കും കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചി​രു​ന്നു.

 കു​ഞ്ഞി​ന്‍റെ അ​മ്മ​യ്ക്കും രോ​ഗം സ്ഥി​രീ​ക​രി​ച്ചതായാണ് റിപ്പോര്‍ട്ട്. 

രാജ്യത്ത് കൊറോണ വൈറസ് ബാധയേല്‍ക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ ശിശുവാണ്  ഭോപ്പാലില്‍ നിന്നുള്ള 12 ദി​വ​സം പ്രായ​മാ​യ ഈ കുഞ്ഞ്. 

അതേസമയം, ഗുജറാത്തിൽ കൊറോണ വൈറസ്  ബാധിച്ച്‌  14 മാസം പ്രായമുള്ള കുട്ടി  മരണമടഞ്ഞിരുന്നു. ഇതാണ് കൊറോണ വൈറസ് ബാധ മൂലം ഇന്ത്യയില്‍ മരണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഏറ്റവും പ്രായം കുറഞ്ഞ രോഗി. 

Trending News