COVID-19: ഗുജറാത്തിൽ 14 മാസം പ്രായമായ കുഞ്ഞ് മരിച്ചു

കൊറോണ വൈറസ്  ബാധിച്ച്‌  ചികിത്സയിലായിരുന്ന 14 മാസം പ്രായമുള്ള കുട്ടി  മരിച്ചു.  രാജ്യത്ത് കോവിഡ്​ ബാധിച്ച്​ മരിക്കുന്ന ​ ഏറ്റവും പ്രായം കുറഞ്ഞ രോഗിയാണ്​ ഈ കുഞ്ഞ്​.

Last Updated : Apr 8, 2020, 09:01 AM IST
COVID-19: ഗുജറാത്തിൽ 14 മാസം പ്രായമായ കുഞ്ഞ് മരിച്ചു

അഹമ്മദാബാദ് : കൊറോണ വൈറസ്  ബാധിച്ച്‌  ചികിത്സയിലായിരുന്ന 14 മാസം പ്രായമുള്ള കുട്ടി  മരിച്ചു.  രാജ്യത്ത് കോവിഡ്​ ബാധിച്ച്​ മരിക്കുന്ന ​ ഏറ്റവും പ്രായം കുറഞ്ഞ രോഗിയാണ്​ ഈ കുഞ്ഞ്​.

ഗുജറാത്തിലെ ജാം നഗറിലാണാണ് രാജ്യത്തെ  ഞെട്ടിപ്പിക്കുന്ന മരണമുണ്ടായിരിക്കുന്നത്.

കഴിഞ്ഞ ഏപ്രിൽ 5നാണ് കുഞ്ഞിന്  രോഗബാധ സ്ഥിരീകരിച്ചത്. ആശുപത്രിയില്‍ എത്തിക്കുമ്പോള്‍ തന്നെ  അതീവ ഗുരുതരാവസ്ഥയിലായിരുന്ന കുഞ്ഞിനെ   വെൻറിലേറ്ററില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ജംന​ഗറിലെ ​ഗവൺമെന്റ് ആശുപത്രിയിൽ ഇന്നലെ വൈകീട്ടോടെയായിരുന്നു മരണം.   

കുട്ടിയുടെ ആന്തരികാവയവങ്ങളുടെ പ്രവർത്തനം നിലച്ചതാണ് മരണത്തിന് കാരണമായതെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകൾ. 

കുഞ്ഞിന്​ കോവിഡ്​ ബാധ സ്ഥിരീകരിച്ചതോടെ മാതാപിതാക്കളെ ഐസൊലേഷൻ വാർഡിലേക്ക്​ മാറ്റിയിരുന്നു. എന്നാൽ ഇവർക്ക്​ രോഗലക്ഷണങ്ങളില്ല. 

കുടിയേറ്റക്കാരായ തൊഴിലാളികളാണ് കുട്ടിയുടെ മാതാപിതാക്കള്‍.  കൂടാതെ, കാര്യമായ യാത്രാ പശ്ചാത്തലമില്ലാത്ത കുടുബത്തിലെ കുഞ്ഞിന് എങ്ങിനെയാണ്‌ രോഗം ബാധിച്ചതെന്ന് കണ്ടെത്താനായിട്ടില്ലെന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. 

അതേസമയം,  കുട്ടിയുടെ മരണത്തോടെ കൊറോണ ബാധിച്ച് ​ഗുജറാത്തിൽ മരിച്ചവരുടെ എണ്ണം 16 ആയി.

കോവിഡ് രോഗബാധ നേരിടാൻ പ്രഖ്യാപിച്ച lock down കൂടുതൽ നീട്ടുത്തത് സംബന്ധിച്ച ചർ‌ച്ചകൾ പുരോഗമിക്കവേ ഇന്ത്യയിൽ രോഗ വ്യാപനവും മരണവും തുടരുകയാണ്. കഴിഞ്ഞ 24 മണിക്കൂറിൽ 508 പുതിയ കോവിഡ്-19 കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്‌.

 

Trending News