ഒട്ടനവധി ചരിത്ര സംഭവങ്ങൾക്ക് സാക്ഷിയായ മണ്ണാണ് തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻകര. 18 ആം നൂറ്റാണ്ടിൽ തിരുവിതാംകൂർ ഭരിച്ചിരുന്ന അനിഴം തിരുനാൾ മാർത്താണ്ഡവര്‍മ്മയുടെ ജീവൻ, ഒരു നിർണ്ണായക ഘട്ടത്തിൽ മാറോട് ചേർത്ത് നിർത്തി സംരക്ഷിച്ചത് നെയ്യാറ്റിൻകരയിലെ പ്രശസ്തമായ അമ്മച്ചിപ്ലാവ് ആയിരുന്നു. 300 വർഷങ്ങൾ പിന്നിട്ടിട്ടും ഇന്നും നെയ്യിറ്റിൻകര ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ ഈ പ്ലാവ് സംരക്ഷിച്ച് പോരുകയാണ്. 


COMMERCIAL BREAK
SCROLL TO CONTINUE READING

1700 കളുടെ തുടക്കത്തിൽ തിരുവിതാംകൂർ ഭരിച്ചിരുന്ന രാമവർമ മഹാരാജാവ് പൊതുവെ ദുർബലനായിരുന്നു. എന്നാൽ അധികാരം പിടിച്ചെടുക്കാനായി മാർത്താണ്ഡവർമ്മയും തമ്പിമാരു തമ്മിൽ വലിയ പോരാട്ടം നടന്നു. തമ്പിമാരെ പിന്തുണച്ചിരുന്ന നാടുവാഴികളായ പ്രഭുക്കന്മാരിൽ ഒരു വലിയ വിഭാഗം മാർത്താണ്ഡവര്‍മ്മയുടെ ശത്രുക്കളായി മാറി. മാർത്താണ്ടവർമ്മയെ വധിക്കാനായി പ്രഭുക്കന്മാരായ എട്ടുവീട്ടിൽ പിള്ളമാർ നിരന്തരം ശ്രമിച്ചു. 

Read Also: മലപ്പുറത്ത് നോമ്പ് കാലത്തെ അപകടങ്ങള്‍ കുറക്കാൻ ബോധവൽക്കരണവുമായി ഗതാഗത വകുപ്പ് ഉദ്യോഗസ്ഥര്‍


ഒരിക്കൽ അപ്രതീക്ഷിതമായി നെയ്യാറ്റിൻകരയിൽ വച്ച് രാജാവ് എട്ട് വീട്ടിൽ പിള്ളമാരുടെ കൺമുന്നിൽ പെട്ടു. ഇവരിൽ നിന്ന് പ്രാണരക്ഷാർത്ഥം ഓടിയ മാർത്താണ്ഡവര്‍മ്മ ദിക്കറിയാതെ ഒരു ഈഞ്ചക്കാടിന്‍റെ നടുവിൽ എത്തിച്ചേർന്നു. മറ്റ് മാർഗ്ഗങ്ങൾ ഒന്നും ഇല്ലാതെ നിസ്സഹായനായി നിന്ന അദ്ദേഹം ആടുകളെ മേച്ച് നിന്ന ഒരു ബാലനെ കണ്ടു. അദ്ദേഹം ആ ബാലനോട് രക്ഷപ്പെടാനുള്ള ഒരു വഴി ചോദിച്ചു. ബാലൻ ഉള്ള് മുഴുവൻ പൊള്ളയായ ഒരു പഴയ മുത്തശ്ശിപ്ലാവ് മാർത്താണ്ഡവർമ്മക്ക് കാണിച്ച്കൊടുത്തു. 


ശത്രുക്കൾ അടുത്തെത്തുന്നതിന് മുൻപ് അദ്ദേഹം പ്ലാവിന്‍റെ പൊത്തിനുള്ളില്‍ കയറി ഒളിച്ചിരുന്നു. പിന്നാലെ എത്തിയ എട്ട് വീട്ടിൽ പിള്ളമാർ അവിടെ നിന്ന ബാലനോട് രാജാവിനെപ്പറ്റി ചോദിച്ചു. എന്നാൽ ബാലൻ ഇവരോട് പരസ്പര വിരുദ്ധമായ കാര്യങ്ങൾ പറഞ്ഞ് അവരെ വഴിതിരിച്ച് വിട്ടു. ശത്രുക്കളിൽ നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ട മാർത്താണ്ഡവർമ്മ പിന്നീട് കൊട്ടാരത്തിൽ തിരിച്ചെത്തുകയും, എട്ട് വീട്ടിൽ പിള്ളമാരെ വകവരുത്താൻ ബ്രിട്ടീഷുകാരുടെ സഹായം തേടുകയും ചെയ്തു. 


തുടർന്ന് അവരുടെ സഹായത്തോടെ തന്ത്രപരമായി എട്ട് വീട്ടിൽ പിള്ളമാരെ മാർത്താണ്ഡവർമ്മ വധിക്കുകയും മറ്റ് എതിരാളികൾ ഒന്നും ഇല്ലാതെ രാജഭരണം തുടരുകയും ചെയ്തു. ഒരുപക്ഷെ അന്ന് മാർത്താണ്ഡവർമ്മയെ എട്ട് വീട്ടിൽ പിള്ളമാർ വധിച്ചിരുന്നു എങ്കിൽ തിരുവിതാംകൂറിന്‍റെ ചരിത്രം തന്നെ മറ്റൊന്നായേനെ. അന്ന് അതിന് ഇടവരുത്താതെ മാർത്താണ്ടവർമ്മയെ തന്‍റെ മാറോട് ചേർത്ത് പിടിച്ച് രക്ഷിച്ചത് അമ്മച്ചിപ്ലാവ് ആണ്.

Read Also: ദിലീപ് വിളിച്ചു, മഞ്ജു ഡാൻസ് കളിക്കരുത്; ഭാ​ഗ്യലക്ഷ്മിയുടെ വെളിപ്പെടുത്തൽ, മഞ്ജുവിന്റെ മൊഴിയെടുക്കും


വർഷങ്ങൾ കഴിഞ്ഞ് മാർത്താണ്ഡവർമ്മക്ക് സ്വപ്നത്തിൽ ഭഗവാൻ ശ്രീകൃഷ്ണന്‍റെ ദർശനം ലഭിച്ചു. പണ്ട് തനിക്ക് എട്ട് വീട്ടിൽ പിള്ളമാരുടെ പിടിയിൽ നിന്നും രക്ഷപ്പെടാൻ അമ്മച്ചിപ്ലാവ് കാണിച്ച് തന്നത് സാക്ഷാൽ ഭഗവാൻ ശ്രീകൃഷ്ണൻ ആണെന്ന് അദ്ദേഹം മനസ്സിലാക്കി. തുടർന്ന് ആ പ്ലാവ് നിൽക്കുന്ന സ്ഥലത്ത് ഒരു ശ്രീകൃഷ്ണ ക്ഷേത്രം പണിത്  അമ്മച്ചിപ്ലാവിനെ സംരക്ഷിക്കാൻ അദ്ദേഹം ഉത്തരവ് നൽകി. മാർത്താണ്ഡവർമ്മയുടെ നിർദ്ദേശ പ്രകാരം ഈ സ്ഥലത്ത് പണിത ക്ഷേത്രമാണ് നെയ്യാറ്റിൻകര ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം. 


ക്ഷേത്രത്തിനകത്ത് സ്ഥിതി ചെയ്യുന്ന അമ്മച്ചിപ്ലാവിനെ തിരുവിതാംകൂർ ദേവസ്വം ബോർഡും കേരളാ പുരാവസ്തു വകുപ്പും സംയുക്തമായി ചേർന്നാണ് സംരക്ഷിച്ച് പോരുന്നത്. നിലവിൽ അമ്മച്ചിപ്ലാവിന് ഏകദേശം മുന്നൂറ് വർഷത്തിന് മുകളില്‍ പഴക്കം ഉണ്ട്. അമ്മച്ചിപ്ലാവ് സന്ദർശിക്കാനായി നിരവധി ജനങ്ങൾ സംസ്ഥാനത്തിനകത്തും പുറത്ത് നിന്നും ഇവിടെ എത്താറുണ്ട്. അമ്മച്ചിപ്ലാവ് കാണുന്നതിനോടൊപ്പം ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം സന്ദർശിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഭൂരിഭാഗം ജനങ്ങളും ഇവിടെ എത്തുന്നത്. വിഷു ദിനത്തിൽ ഏകദേശം ഒരു ലക്ഷത്തിന് മുകളിൽ ഭക്തർ‌ നെയ്യാറ്റിൻകര ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം സന്ദർശിച്ചു എന്നാണ് ഏകദേശ കണക്ക്.

 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.