സംസ്ഥാനത്ത് ഇന്ന് 54 പേർക്ക് കോറോണ സ്ഥിരീകരിച്ചു; 56 പേർക്ക് രോഗമുക്തി
കോറോണ സ്ഥിരീകരിച്ചവരിൽ 23 പേർ വിദേശത്തു നിന്നും വന്നവരും 25 പേർ അന്യസംസ്ഥാനങ്ങളിൽ നിന്നും വന്നവരുമാണ്. 3 പേർക്ക് സമ്പർക്കം മൂലമാണ് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്.
തിരുവനന്തപൂരം: സംസ്ഥാനത്ത് ഇന്ന് 54 പേർക്ക് കൂടി കോറോണ (Covid19) സ്ഥിരീകരിച്ചു. അൻപത്തിയാറു പേർ രോഗമുക്തരായിട്ടുണ്ട്.
Also read: ഓർഡർ ചെയ്ത കമ്യൂണിസ്റ്റ് മാനിഫെസ്റ്റോയ്ക്ക് പകരം ലഭിച്ചത് ഭഗവത് ഗീത..!
കോറോണ സ്ഥിരീകരിച്ചവരിൽ 23 പേർ വിദേശത്തു നിന്നും വന്നവരും 25 പേർ അന്യസംസ്ഥാനങ്ങളിൽ നിന്നും വന്നവരുമാണ്. 3 പേർക്ക് സമ്പർക്കം മൂലമാണ് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്. തൃശൂരിലെ രണ്ടാൾക്കും മലപ്പുറത്തെ ഒരാൾക്കുമാണ് സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്.
കോഴിക്കോട് ജില്ലയിൽ 8 പേർക്കും, എറണാകുളം തൃശൂർ ജില്ലകളിൽ 7 പേർക്കും, പാലക്കാട്, കാസർഗോഡ് ജില്ലകളിലുള്ള 6 പേർക്കും, തിരുവനന്തപുരം, കണ്ണൂർ ജില്ലകളിൽ 4 പേർക്ക് വീതവും, കോട്ടയം മലപ്പുറം ജില്ലകളിൽ 3 പേർക്ക് വീതവും, പത്തനംതിട്ട ഇടുക്കി ജില്ലകളിൽ 2 പേർക്ക് വീതവും, കൊല്ലം വയനാട് ജില്ലകളിൽ ഒരാൾക്കുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.
ഇതുകൂടാതെ 3 ആരോഗ്യ പ്രവർത്തകർക്കും രോഗം ബാധിച്ചിട്ടുണ്ട്. തിരുവനന്തപുരം ജില്ലയിലെ ഒന്നും തൃശൂർ ജില്ലയിലെ രണ്ടും ആരോഗ്യ പ്രവർത്തകർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരെക്കാളും രോഗമുക്തരായവരാണ് കൂടുതൽ എന്നത് ഒരു ആശ്വാസമാണ്.
Also read: എയർ ഇന്ത്യാ വിമാനത്തിൽ വെച്ച് യാത്രക്കാരൻ മരിച്ചു... !
1340 പേരാണ് രോഗം സ്ഥിരീകരിച്ച് ഇപ്പോൾ ചികിത്സയിലുള്ളത്. 1101 പേർ ഇതുവരെ കോറോണ മുക്തരായിട്ടുണ്ട്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,42, 767 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇവരിൽ 2023 പേര്‍ ആശുപത്രികളിലും ബാക്കിയുള്ളവർ വീടുകളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. 224 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ഇന്ന് പുതുതായി 6 ഹോട്ട് സ്പോട്ടുകളാണ് ഉൾപ്പെടുത്തിയിട്ടുണ്ട്. ഒരു ഹോട്ട്സ്പോട്ട് ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ നിലവിൽ 122 ഹോട്ട് സ്പോട്ടുകളാണ് ഉള്ളത്.