മുംബൈ: എയർ ഇന്ത്യാ വിമാനത്തിൽ വെച്ച് യാത്രക്കാരൻ മരിച്ചു. മരിച്ച ആൾക്ക് മലേറിയ ഉണ്ടായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. ലഗോസിൽ നിന്നും മുംബൈയിലേയ്ക്കുള്ള വിമാനത്തിൽ വച്ചായിരുന്നു സംഭവം.
ഇയാൾക്ക് ശ്വാസ തടസ്സം അനുഭവപ്പെട്ടത്തിനെ തുടർന്ന് വിമാന ജീവനക്കാർ ഇദ്ദേഹത്തിന് ഓക്സിജൻ നല്കിയിരുന്നുവെന്നും മരണം സംഭവിക്കുന്നതിന് മുൻപ് ഇയാളുടെ വായിൽ നിന്നും രക്തം വന്നിരുന്നുവെന്നും റിപ്പോർട്ടുണ്ട്.
Also read: കൊറോണയില്‍ നിന്നും രക്ഷപ്പെടാന്‍ മോദിയുടെ സഹായം തേടൂ -അഫ്രീദിയോട് കേന്ദ്രമന്ത്രി
ഇന്ന് പുലർച്ചെ 3:40 നായിരുന്നു വിമാനം മുംബൈയിൽ ലാൻഡ് ചെയ്തത്. എന്നാൽ യാത്രക്കാരന്റെ മരണത്തിൽ അസ്വാഭാവികമായി ഒന്നും തന്നെയില്ലെന്ന് എയർ ഇന്ത്യ അധികൃതർ അറിയിച്ചു. മാത്രമല്ല ഇയാൾക്ക് പനി ഉണ്ടായിരുന്നുവെന്ന വാർത്തയും എയർ ഇന്ത്യ നിരസിച്ചു.
യാത്രാക്കാരന്റെ ജീവൻ രക്ഷപ്പെടുത്താനുള്ള എല്ലാ ശ്രമങ്ങളും നടത്തിയെന്നും എന്നാൽ രക്ഷിക്കാനായില്ലയെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്. കൂടാതെ മൃതദേഹം പ്രോട്ടോക്കോൾ അനുസരിച്ച് വിമാനത്തിൽ നിന്നും ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ടെന്നും നടപടിക്രമങ്ങൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകുമെന്നും എയർ ഇന്ത്യ അറിയിച്ചു.