തിരുവനന്തപുരം:  സംസ്ഥാനത്ത് ഇന്ന്  കൊറോണ (Covid19) സ്ഥിരീകരിച്ചത് 7789 പേർക്കാണ്.  ഇതിൽ 6486 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 1049പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. 7082 പേർ രോഗമുക്തരായിട്ടുണ്ട്.  പതിവ് കൊറോണ അവലോകന യോഗത്തിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഇന്ന് രോഗം സ്ഥിരീകരിച്ചത് തിരുവനന്തപുരത്ത് 679 പേർക്കും,  മലപ്പുറത്ത് 447 പേർക്കും, കോഴിക്കോട് 1264 പേർക്കും, കാസർഗോഡ് 311   പേർക്കും, തൃശൂർ 581 പേർക്കും, ആലപ്പുഴ യിൽ നിന്നുള്ള 521 പേർക്കും , എറണാകുളം ജില്ലയിൽ 1209 പേർക്ക് വീതവും,  പാലക്കാട് 354 പേർക്കും, പത്തനംതിട്ട  ജില്ലയിൽ നിന്നുള്ള 248 പേർക്കും, കൊല്ലം 551 പേർക്കും,  കണ്ണൂർ ജില്ലയിൽ 557 പേർക്കും, കോട്ടയത്ത് 495 പേർക്കും, ഇടുക്കിയിൽ 143 പേർക്കും, വയനാട് 143 പേർക്കുമാണ് ഇന്ന് കൊറോണ (Covid19) സ്ഥിരീകരിച്ചിരിക്കുന്നത്. 


Also read: ഇത്തവണത്തെ Flipkart sale ൽ നിങ്ങൾക്ക് വമ്പിച്ച വില കിഴിവ് ലഭിച്ചേക്കാം, ഷോപ്പിങ് ചെയ്യണ്ട വഴികൾ അറിയൂ


കൊറോണ ബാധമൂലമുള്ള 23 മരണങ്ങൾകൂടി ഇന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. തിരുവനന്തപുരം മന്നംകുന്നം സ്വദേശിനി കമലാഭായ്, കാഞ്ഞിരംകുളം സ്വദേശിനി സുലോചന, ബാലരാമപുരം സ്വദേശിനി ലീല, നാലാഞ്ചിറ സ്വദേശി നാരായണന്‍, പെരുന്താന്നി സ്വദേശി എ.വി. കൃഷ്ണന്‍, ഭഗവതിനട സ്വദേശിനി ശോഭന, പൂവാര്‍ സ്വദേശിനി നൂര്‍ജഹാന്‍ , കല്ലമ്പലം സ്വദേശി രേവമ്മ, കൊടങ്ങാവിള സ്വദേശിനി ശകുന്തള, മണക്കാട് സ്വദേശിനി തുളസി, ചിറ്റാറ്റുമുക്ക് സ്വദേശി അബ്ദുള്‍ സലാം, കല്ലറ സ്വദേശിനി ഫാത്തിമബീവി, വെള്ളനാട് സ്വദേശി ദാമോദരന്‍ നായര്‍, ശ്രീകാര്യം സ്വദേശി ശരത് ശശിധരന്‍, ബീമപ്പള്ളി സ്വദേശി ശ്രീനാഥ്, പ്ലാമൂട്ടുകര സ്വദേശി തോമസ്, പെരുമ്പഴുതൂര്‍ സ്വദേശി രാജന്‍, കരമന സ്വദേശി പുരുഷോത്തമന്‍ , കൊല്ലം തൈകാവൂര്‍ സ്വദേശി സുലൈമാന്‍ കുഞ്ഞ്, എറണാകുളം അങ്കമാലി സ്വദേശി ഏലിയാകുട്ടി, തൃശൂര്‍ പരപ്പൂര്‍ സ്വദേശി ലാസര്‍, കോഴിക്കോട് വടകര സ്വദേശി ജോര്‍ജ്, പുതിയങ്ങാടി സ്വദേശി ബാബു എന്നിവരാണ് മരണമടഞ്ഞത്. ഇതോടെ ആകെ മരണം 1089 ആയി.


128 ആരോഗ്യപ്രവർത്തകർക്കും കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്.  രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 7082 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 775, കൊല്ലം 794, പത്തനംതിട്ട 302, ആലപ്പുഴ 465, കോട്ടയം 178, ഇടുക്കി 124, എറണാകുളം 719, തൃശൂര്‍ 550, പാലക്കാട് 441, മലപ്പുറം 1010, കോഴിക്കോട് 685, വയനാട് 119, കണ്ണൂര്‍ 650, കാസര്‍ഗോഡ് 270 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. 


സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,74,672 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുളളത്. ഇന്ന് ആശുപത്രിയിൽ പ്രവേശിച്ചത് 2548 പേരെയാണ്.  സംസ്ഥാനത്ത് ഇന്ന് 7 പുതിയ  ഹോട്ട്സ്പോട്ടുകളാണ് ഉള്ളത്. 17 പ്രദേശങ്ങളെ ഹോട്ട്സ്പോട്ടിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്.  ഇതോടെ നിലവിൽ 644 ഹോട്ട്സ്പോട്ടുകളാണ് ഉള്ളത്.