ഇത്തവണത്തെ Flipkart sale ൽ നിങ്ങൾക്ക് വമ്പിച്ച വില കിഴിവ് ലഭിച്ചേക്കാം, ഷോപ്പിങ് ചെയ്യണ്ട വഴികൾ അറിയൂ

നിങ്ങളുടെ ഡെബിറ്റ് കാർഡിൽ ഇ-കൊമേഴ്‌സ് സേവനങ്ങൾക്കായുള്ള ഇടപാട് സൗകര്യം ആരംഭിക്കുവാനും നിർത്തലാക്കാനും നിങ്ങൾക്ക് കഴിയും.    

Written by - Ajitha Kumari | Last Updated : Oct 15, 2020, 07:03 PM IST
  • ഉൽ‌പ്പന്നത്തിന്റെ ഗുണനിലവാരം, വിൽ‌പന, സേവനം, സവിശേഷതകൾ‌ മുതലായവയെക്കുറിച്ച് ഉപഭോക്താവിന് എന്തെങ്കിലും പരാതി ഉണ്ടെങ്കിൽ അതിന്റെ പേരിലുള്ള ഒരു ഉത്തരവാദിത്തവും ബാങ്ക് ഏറ്റെടുക്കില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
  • മാത്രമല്ല ഇക്കാര്യത്തിൽ കമ്പനിയോ അല്ലെങ്കിൽ വ്യാപാരിയോ ആയിരിക്കും പൂർണ്ണ ഉത്തരവാദിയെന്നും ബാങ്ക് വ്യക്തമാക്കിയിട്ടുണ്ട്.
ഇത്തവണത്തെ Flipkart sale ൽ നിങ്ങൾക്ക് വമ്പിച്ച വില കിഴിവ് ലഭിച്ചേക്കാം, ഷോപ്പിങ് ചെയ്യണ്ട വഴികൾ അറിയൂ

ന്യൂഡൽഹി: ഇന്നൊരു ദിവസം കഴിഞ്ഞാൽ നാളെ മുതൽ Flipkart- ന്റെ Big Billion Days Sale ആരംഭിക്കുകയാണ്.  ഇത്തവണത്തെ സെയിലിൽ ധാരാളം ഷോപ്പിംഗ് നടത്താനാണ് എല്ലാവരും ആഗ്രഹിക്കുന്നത്. കൂടാതെ ഷോപ്പിംഗ് സമയത്ത് വമ്പിച്ച കിഴിവ് ഉണ്ടായിരിക്കണമെന്നത് എല്ലാവരുടെയും മനസിലെ ആഗ്രഹമാണ്. അങ്ങനെയാണെങ്കിൽ ഇത്തവണത്തെ ഫ്ലിപ്കാർട്ട് വിൽപ്പനയിൽ (Flipkart sale)വമ്പിച്ച കിഴിവ് നേടാനുള്ള വഴികൾ ഇതാണ്... 

Shop with SBI Yono

ഇ-കൊമേഴ്‌സ് (e Commerce) സൈറ്റായ ഫ്ലിപ്കാർട്ട് (Flipkart) തങ്ങളുടെ  ബിഗ് ബില്യൺ ഡെയ്‌സ് സെയിൽ (Big Billion Days Sale)പ്രഖ്യാപിച്ചിരിക്കുകയാണ്. 2020 ഒക്ടോബർ 16 മുതൽ 21 വരെ നടക്കുന്ന ഈ വിൽപ്പന മഹോത്സവത്തിൽ നിരവധി ഉൽപ്പന്നങ്ങളിൽ ആകർഷകമായ ഓഫറുകൾ വാഗ്ദാനം ചെയ്യുന്നുണ്ട്. ഫ്ലിപ്കാർട്ടിൽ നിന്ന് ഷോപ്പിംഗ് നടത്തിയ ശേഷം SBI യുടെ  ഡെബിറ്റ് കാർഡ് വഴിയോ എസ്ബിഐ യുനോ (SBI YONO)വഴിയോ നിങ്ങൾ പണമടയ്ക്കുകയാണെങ്കിൽ, നിങ്ങൾക്ക് 10% അധിക കിഴിവ് (Extra discount)ലഭിക്കും. ഞങ്ങളുടെ പങ്കാളി വെബ്‌സൈറ്റ് zeebiz.co നൽകുന്ന വിവരമനുസരിച്ച് എസ്‌ബി‌ഐ ഡെബിറ്റ് കാർഡ് വച്ചാണ് നിങ്ങൾ പണം അടക്കുന്നതെങ്കിൽ ഡിസ്കൌണ്ട് ലഭിച്ച തുക നിങ്ങളുടെ ബില്ലിൽ നിന്നും ഉടനടി കുറയും എന്നാണ്.  

ഇക്കാര്യങ്ങൾ ഓർമ്മിക്കുക 

ഉൽ‌പ്പന്നത്തിന്റെ ഗുണനിലവാരം, വിൽ‌പന, സേവനം, സവിശേഷതകൾ‌ മുതലായവയെക്കുറിച്ച് ഉപഭോക്താവിന് എന്തെങ്കിലും പരാതി ഉണ്ടെങ്കിൽ അതിന്റെ പേരിലുള്ള ഒരു ഉത്തരവാദിത്തവും ബാങ്ക് (Bank) ഏറ്റെടുക്കില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്.  മാത്രമല്ല ഇക്കാര്യത്തിൽ കമ്പനിയോ അല്ലെങ്കിൽ വ്യാപാരിയോ ആയിരിക്കും പൂർണ്ണ ഉത്തരവാദിയെന്നും ബാങ്ക് (Bank) വ്യക്തമാക്കിയിട്ടുണ്ട്. 

SBI is giving Special Facility

നിങ്ങളുടെ ഡെബിറ്റ് കാർഡിൽ ഇ-കൊമേഴ്‌സ് (e-commerce) സേവനങ്ങൾക്കായുള്ള ഇടപാട് സൗകര്യം ആരംഭിക്കുവാനും നിർത്തലാക്കാനും നിങ്ങൾക്ക് കഴിയും. ഉപഭോക്താവ് ഇ-കൊമേഴ്‌സ് സേവനം ഉപയോഗിക്കുന്നില്ലയെങ്കിൽ, ഒരു എസ്എംഎസ് വഴി അയാൾക്ക് ഈ സേവനം നിർത്തലാക്കാനോ കഴിയും.  ഈ സേവനം നിർത്തലാക്കുന്നത് വഴി ഉപഭോക്താവിന്റെ ATM or pos സേവനത്തെ ഒരിക്കലും ബാധിക്കില്ല.

എസ്‌ബി‌ഐ ഡെബിറ്റ് കാർഡുകളിൽ e-Commerce സേവനം എങ്ങനെ ആരംഭിക്കാം അല്ലെങ്കിൽ നിർത്തലാക്കാം 

എസ്‌ബി‌ഐ ഡെബിറ്റ് കാർഡുകളിൽ ഇ-കൊമേഴ്‌സ് പ്രവർത്തനം ആരംഭിക്കുന്നതിന്, ഉപഭോക്താവ് 'swon ecom 1111' (അവസാന നാല് നമ്പറുകൾ നിങ്ങളുടെ ഡെബിറ്റ് കാർഡിന്റെ അവസാന നാല് അക്കമായിരിക്കും) എന്നെഴുതി  09223966666 എന്ന നമ്പറിൽ message ചെയ്യണം. സേവനത്തിൽ മാറ്റം വരുത്തുന്നതിന് ഉപയോക്താക്കൾക്ക് onlinesbi.com/e-service/ATM card services/ATM card limit/Channel-/usage change എന്നിവ വഴിയും ചെയ്യാം.  

2020 ഒക്ടോബർ 16 മുതൽ ആരംഭിക്കുന്ന വലിയ ഉത്സവ സീസൺ വിൽപ്പനയ്ക്കുള്ള (The Big Billion days sale) ഒരുക്കങ്ങൾ Flipkart പൂർത്തിയാക്കി. ഈ മുൻ‌നിര വിൽ‌പന ഇവന്റിൽ‌, ദശലക്ഷക്കണക്കിന് വെണ്ടർ‌മാരും കരകൌശലത്തൊഴിലാളികളും ബ്രാൻ‌ഡുകളും ചേർന്ന് ഫ്ലിപ്കാർട്ടിന്റെ പ്ലാറ്റ്‌ഫോമിൽ 25 ദശലക്ഷത്തിലധികം ഉൽ‌പ്പന്നങ്ങളാണ്‌ ഉപയോക്താക്കൾ‌ക്കായി വാഗ്ദാനം ചെയ്യുന്നത്.

Flipkart പ്രീ ബുക്കിങ് ഓഫർ നൽകിയിരുന്നു 

ഈ വിൽപ്പന ഇവന്റിന് മുൻപ് തന്നെ ഉപയോക്താക്കൾക്ക് അവരുടെ പ്രിയപ്പെട്ട ഉൽപ്പന്നങ്ങൾ മുൻകൂട്ടി ബുക്ക് ചെയ്യാനും ഷോപ്പിംഗ് കാർട്ടുകൾ നിറയ്ക്കുന്നതിനും Flipkart അവസരമൊരുക്കിയിരുന്നു. Flipkart ൽ പ്രീ-ബുക്ക് സ്റ്റോർ ഒക്ടോബർ 11 മുതൽ ഒക്ടോബർ 14 വരെ തുറന്നിരുന്നു. 

Trending News