ന്യൂഡല്‍ഹി: കേരളത്തിനടക്കം പുതിയതായി അനുവദിച്ച 9 വന്ദേഭാരത് ട്രെയിനുകൾ പ്രധാനമന്ത്രി നരേന്ദ്രമോദി ഫ്ളാഗ് ഓഫ് ചെയ്തു. കേന്ദ്ര റെയില്‍വെമന്ത്രി അശ്വിനി വൈഷ്ണവും അടക്കം പങ്കെടുത്ത ചടങ്ങ് ഓണ്‍ലൈനായിരുന്നു. രാജ്യത്തിൻറെ എല്ലാ ഭാഗത്തും വനദേഭാരത് ട്രെയിനുകൾ എത്തുമെന്ന് പ്രധാനമന്ത്രി പ്രസംഗത്തിൽ പറഞ്ഞു.


COMMERCIAL BREAK
SCROLL TO CONTINUE READING

ഇന്ത്യയിൽ ടൂറിസത്തിൻറെ വളർച്ച കൂടിയാണ് വന്ദേഭാരത് എത്തുന്നതോടെ ഉണ്ടാവാൻ പോകുന്നത്. യാത്രകൾ ബന്ധിപ്പിക്കുന്നത് സംബന്ധിച്ച് വലിയ മുന്നേറ്റം കൂടിയാണ് വന്ദേഭാരതിലൂടെ ഉണ്ടായതെന്നും അദ്ദേഹം തൻറെ പ്രസംഗത്തിൽ പറഞ്ഞു. 


അതേസമയം കേരളത്തിൻറെ രണ്ടാമത്തെ വന്ദേഭാരത് കാസർകോട് നിന്നും യാത്ര ആരംഭിച്ചു. ക്ഷണിക്കപ്പെട്ട അതിഥികളാണ് കന്നിയാത്രയിൽ ഉണ്ടാവുന്നത്. ആദ്യത്തേതിൽ നിന്നും വ്യത്യസ്തമായി കാവി നിറമാണ് രണ്ടാമത്തെ ട്രെയിനുള്ളത്. ആകെ 8 കോച്ചുകളും ഇതിലുണ്ടാവും.  നിലവിൽ തിരുവനന്തപുരം- കാസര്‍കോട് ആലപ്പുഴ വഴിയായിരിക്കും ട്രെയിൻ സർവ്വീസ് നടത്തുക.  ട്രെയിൻറെ ബുക്കിംഗ് ആരംഭിച്ചു കഴിഞ്ഞു.


തിരുവനന്തപുരം -കാസര്‍കോട് 26 മുതലും തിരിച്ച് 27 മുതലുമാണ് സര്‍വീസ്. നേരത്തെ നിശ്ചയിച്ചതിനു പുറമേ, തിരൂരിലും രണ്ടാം വന്ദേഭാരതിന് പുതുതായി സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ടെന്നതാണ് പുതിയ പ്രത്യേകത. തിരുവനന്തപുരം - കാസർകോട് റൂട്ടിൽ വൈകിട്ട് 4:05ന് പുറപ്പെടും. കാസർകോട് - തിരുവനന്തപുരം ആദ്യ സർവീസ് 27ന് രാവിലെ 7ന്


കണ്ണൂർ, കോഴിക്കോട്, തിരൂർ, ഷൊർണൂർ, തൃശൂർ, എറണാകുളം ജംഗ്ഷൻ, ആലപ്പുഴ, കൊല്ലം എന്നിവിടങ്ങളിൽ സ്‌റ്റോപ്പുകൾ. തിങ്കളാഴ്ച കാസർകോട്ടേക്കും ചൊവ്വാഴ്ച തിരുവനന്തപുരത്തേക്കും സർവീസ് ഉണ്ടാകില്ല.തിരുവനന്തപുരം മുതൽ കാസർക്കോട് വരെ ചെയർ കാറിന് 1515 രൂപയും ഇക്കണോമിക് ക്ലാസിൽ 2800 രൂപയുമായിരിക്കും തിരിച്ച് ചെയർ കാറിന് 1555 രൂപയും  എക്സിക്യുട്ടീവ് ക്ലാസിൽ 2835 രൂപയുമായിരിക്കും ടിക്കറ്റ് നിരക്ക്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.