തിരുവനന്തപുരം: ആനകൾക്കായി ഒരു ആശുപത്രി, അതും ആധുനിക തലത്തിൽ. കേരളത്തിലെ ഏക ആനപുനരധിവാസകേന്ദ്രവും വിനോദസഞ്ചാര കേന്ദ്രവുമായ കോട്ടൂർ കാപ്പുകാട്ടിലാണ് ആന ആശുപത്രി  ഒരുങ്ങുന്നത്. ആധുനിക സംവിധാനത്തോടെ 24 മണിക്കൂറും പ്രവർത്തിക്കുന്നതാണ് ആശുപത്രി. 


COMMERCIAL BREAK
SCROLL TO CONTINUE READING

ആനകളുടെ പുനരധിവാസവും  സ്വാഭാവിക ആവാസ വ്യവസ്ഥയിൽ സഞ്ചാരികൾക്ക് ആനകളെ  അടുത്ത് കാണുന്നതിനുള്ള അവസരവും ലക്ഷ്യമിട്ട് തുടങ്ങിയ പാർക്കിനുള്ളിൽ ആനകളെ കിടത്തിചികിത്സിക്കാനുള്ള വാർഡ്, ലബോറട്ടറി, ഓപറേഷൻ തിയറ്റർ, ഇണചേരുന്നതിനുള്ള സൗകര്യം, എക്‌സ്‌റേ, സ്‌കാനിങ്, പി.സി.ആർ ലാബ് ഉൾപ്പെടെയുള്ള ചികിത്സാസംവിധാനങ്ങളുണ്ടാകും. 

Read Also: PC George: താൻ എങ്ങനെ പ്രതി ആയെന്ന് എത്ര ആലോചിച്ചിട്ടും മനസിലാകുന്നില്ല-പി സി ജോർജ്


ആദ്യ ഘട്ടമായി പരിശോധനക്ക് വെറ്ററിനറി ഡോക്ടർ ഉൾപ്പെടെ മൂന്നുപേരുടെ സേവനമാണുള്ളത്. കൂടുതൽ  ജീവനക്കാരോടുകൂടി ആശുപത്രി പൂർണസജ്ജമാകുമെന്ന് വനംവകുപ്പ് അധികൃതർ   പറഞ്ഞു. ആദ്യഘട്ടത്തിൽ  പാർക്കിലെ ആനകൾക്ക് മാത്രമായിക്കും ചികിത്സ. ക്രമേണ നാട്ടാനകൾക്കും ചികിത്സ ലഭ്യമാക്കും. അഗസ്ത്യവനത്തിലെ  കോട്ടൂർ കാപ്പുകാട്  2008 ലാണ് ആന പുനരധിവാസ കേന്ദ്രം ആരംഭിച്ചത്. 


നെയ്യാർ ജലാശയത്തിനടുത്തുള്ള  വനമേഖലയിൽ  175 ഹെക്ടർ സ്ഥലത്ത് സ്വാഭാവിക ആവാസ വ്യവസ്ഥയില് പാർക്കാനുള്ള സൗകര്യമാണുള്ളത്. കാട്ടിൽ കൂട്ടംതെറ്റി കിട്ടുന്ന കുട്ടി ആനകൾ, ജനവാസ മേഖലകളിലിറങ്ങി സ്ഥിരമായി നാശം വരുത്തുന്ന കാട്ടാനകൾ, ആനക്യാമ്പുകളിലെ പ്രായം ചെന്ന ആനകൾ, മനുഷ്യന്റെ ക്രൂരതക്ക് ഇരയാകുന്ന നാട്ടാനകൾ എന്നിവയാണ് ഇപ്പോൾ ഇവിടുള്ളത്. 

Read Also: ചെള്ളുപനി പ്രത്യേക സംഘം സന്ദര്‍ശിക്കും: മന്ത്രി വീണാ ജോര്‍ജ്


വിവിധ പ്രായത്തിലുള്ള ആകെ 16 ആനകളാണ്  പുനരധിവാസ കേന്ദ്രത്തിലിപ്പോഴുള്ളത്. 50 ആനകളെ പാർപ്പിക്കാവുന്ന സൗകര്യങ്ങളോടെ കേന്ദ്രം വികസിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങളും അവസാനഘട്ടത്തിലാണ്. ആനകളെ അതിന്റെ സ്വാഭിക ആവാസ വ്യവസ്ഥയിൽ പരിപാലിക്കുന്നതിനും മികച്ച ചികിൽസ ലഭ്യമാക്കുന്നതിനും ഒപ്പം കാടിന്റെ പശ്ചാത്തലത്തിൽ ആനകളെ കാണുന്നതിനുള്ള സൗകര്യമാണ് ലക്ഷ്യമിടുന്നത്. 


ഇവിടെ സഞ്ചാരികൾക്കായി വിവിധ സൗകര്യങ്ങൾ തയ്യാറായി വരികയാണ്. ആനസവാരി, ബോട്ടിംഗ്, ട്രക്കിംഗ് തുടങ്ങിയവും ഒരുക്കുന്നുണ്ട്. ശാസ്ത്രീയമായ ആന പരിപാലനവും ആധുനിക ചികിത്സയും കൃത്യമായ പരിചരണവും ഇവിടെ ആനകൾക്ക് ലഭിക്കുന്നു. ഒപ്പം ഗസ്റ്റ് ഹൗസുകളടക്കം വിനോദ സഞ്ചാരത്തിന്റെ മികച്ച സാധ്യതയും കോട്ടൂർ ഒരുക്കുന്നു.

 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.