കൊല്ലം: കടയ്ക്കൽ കുമ്മിളിൽ ഏഴുവയസുകാരിക്ക് ബ്രൂസെല്ലോസിസ് സ്ഥിരീകരിച്ചു. കുട്ടിയ്ക്ക് എവിടെ നിന്നാണ് രോ​ഗം ബാധിച്ചതെന്ന് കണ്ടെത്താനായിട്ടില്ല. ഉറവിടം വ്യക്തമല്ലാത്തത് ആശങ്കയാകുകയാണ്. സമീപത്തെ വളർത്തു മൃഗങ്ങളിൽ രോഗാണു സാന്നിധ്യം പരിശോധിച്ചെങ്കിലും കണ്ടെത്താൻ സാധിച്ചില്ല. 


COMMERCIAL BREAK
SCROLL TO CONTINUE READING

കടുത്ത പനിയെ തുടർന്നാണ് കുട്ടിയെ കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കുറവില്ലാത്തതിനെ തുടർന്ന് തിരുവനന്തപുരം എസ്.എ.ടി. ആശുപത്രിയിലേക്ക് മാറ്റി. ഇവിടെ നടത്തിയ പരിശോധനയിലാണ് ബ്രൂസെല്ലോസിസ് സ്ഥിരീകരിച്ചത്. ജന്തുജന്യ രോഗമാണ് ബ്രൂസെല്ലോസിസ്. കന്നുകാലികളിൽ നിന്നും പൂച്ച, പട്ടി അടക്കമുള്ള വളർത്തു മൃഗങ്ങളിൽ നിന്നും രോഗബാധ മനുഷ്യരിലേക്ക് പകരാൻ സാധ്യതയുണ്ട്. പാലിൽ നിന്നാണ് ഇത് കൂടുതലും പകരാൻ സാധ്യതയെന്നാണ് ഗവേഷകർ പറയുന്നത്. 


ALSO READ: ആ ബുക്കിനി വിൽക്കില്ല, സർക്കാർ വാർഷിക പരസ്യം അച്ചടിച്ച പുസ്തകങ്ങളുടെ വിൽപ്പന റദ്ദാക്കി


രോഗബാധിതയായ കുട്ടിയുടെ വീട്ടിലെ വളർത്തു മൃഗങ്ങളെ മൃഗസംരക്ഷണ വകുപ്പ് സംഘം പരിശോധിച്ചു. എന്നാൽ ഇവയിൽ രോഗം കണ്ടെത്താൻ സാധിച്ചില്ല. അന്തിമ ഫലം ലഭിക്കാൻ സാമ്പിൾ തിരുവനന്തപുരത്തെ ലാബിലേക്ക് അയച്ചിട്ടുണ്ട്. ഇന്ന് ഇവയെ വീണ്ടും പരിശോധനയ്ക്ക് വിധേയമാക്കും. പ്രദേശത്ത് നൂറ്റമ്പതോളം വീടുകളിൽ ആരോഗ്യ വിഭാഗം പരിശോധന നടത്തിയിരുന്നു. മറ്റ് ആർക്കും രോഗം ഉളളതായി കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. കൃത്യമായ ചികിത്സ ലഭിച്ചില്ലെങ്കിൽ ആന്തരികാവയങ്ങളെ ബാധിച്ച് മരണത്തിനിടയാക്കുന്ന രോഗമാണ് ബ്രൂസെല്ലോസിസ്. രോഗബാധിതയായ ഏഴുവയസുകാരി നിലവിൽ ആശുപത്രിയിൽ നിരീക്ഷണത്തിലാണ്. 


അതേസമയം, പത്തനംതിട്ട ഇലന്തൂരിൽ രണ്ട് പേർക്ക് തെരുവ് നായുടെ കടിയേറ്റു. സുതൻ, ജോർജ് കോശി എന്നിവർക്കാണ് നായയുടെ ആക്രമണത്തിൽ പരിക്കേറ്റത്. ഇരുവരെയും പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇലന്തൂർ നെടുവേലി ജം​ഗ്ഷനിലെ പെട്രോൾ പമ്പിന് സമീപത്ത് വെച്ചാണ് ഇരുവർക്കും നായയുടെ കടിയേറ്റത്. 


ഒരാഴ്ച്ച മുൻപ് ഇലന്തൂർ മാർക്കറ്റ് ജം​ഗ്ഷൻ ഭാഗത്ത് എട്ടോളം പേരെയും നിരവധി വളർത്ത് മൃഗങ്ങളെയും തെരുവ് നായ്ക്കളേയും കടിച്ച ശേഷം ചത്ത തെരുവ് നായക്ക് പേ വിഷബാധ സ്ഥിരീകരിച്ചിരുന്നു. ഇപ്പോൾ ആളുകളെ ആക്രമിച്ച നായയെ ഇതുവരെ പിടികൂടാനായിട്ടില്ല.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.