Sahitya Akademi Books: ആ ബുക്കിനി വിൽക്കില്ല, സർക്കാർ വാർഷിക പരസ്യം അച്ചടിച്ച പുസ്തകങ്ങളുടെ വിൽപ്പന റദ്ദാക്കി

കൈകൾ കോർത്ത് കരുത്തോടെ പിണറായി സർക്കാർ രണ്ടാം വാർഷികം  എന്നായിരുന്നു ലോഗോയിൽ ഉണ്ടായിരുന്നത്.

Written by - Zee Malayalam News Desk | Last Updated : Jul 12, 2023, 10:17 AM IST
  • അക്കാദമി പ്രസിദ്ധീകരിച്ച 30 പുസ്തകങ്ങളുടെ വിൽപ്പന റദ്ദാക്കി
  • ഉത്തരവൊന്നും ലഭിച്ചിട്ടില്ലെന്ന് സാഹിത്യ അക്കാദമി സെക്രട്ടറി
  • സർക്കാരിൻറെ നൂറുദിനപരിപാടിയിൽ ഉൾപ്പെടുത്തി പുറത്തിറക്കിയ പുസ്തകങ്ങളാണിവ
Sahitya Akademi Books:  ആ ബുക്കിനി വിൽക്കില്ല, സർക്കാർ വാർഷിക പരസ്യം അച്ചടിച്ച പുസ്തകങ്ങളുടെ വിൽപ്പന റദ്ദാക്കി

തൃശ്ശൂർ: സംസ്ഥാന സർക്കാരിൻറെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് സാഹിത്യ അക്കാദമി പ്രസിദ്ധീകരിച്ച 30 പുസ്തകങ്ങളുടെ വിൽപ്പന സാംസ്കാരിക വകുപ്പ്  നിരോധിച്ചു. സർക്കാരിന്റെ 100-ാം വാർഷികാഘോഷത്തിന്റെ ഭാഗമായി പ്രസിദ്ധീകരിച്ച പുസ്തകങ്ങളുടെ കവർ പേജുകളിൽ 'ലോഗോകൾ' ഉൾപ്പെടുത്തിയത് വലിയ വിമർശനത്തിന് ഇടയാക്കിയിരുന്നു. എന്നാൽ ഇത് സംബന്ധിച്ച് ഉത്തരവൊന്നും ലഭിച്ചിട്ടില്ലെന്ന് സാഹിത്യ അക്കാദമി സെക്രട്ടറി സി പി അബൂബക്കർ പറഞ്ഞു.

അക്കാദമിയുടെ ദൈനംദിന പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്ന / ഇടപെടുന്ന മറ്റൊരു പ്രത്യേക ഉത്തരവും സർക്കാർ പുറപ്പെടുവിച്ചിട്ടുണ്ട്. കൈകൾ കോർത്ത് കരുത്തോടെ പിണറായി സർക്കാർ രണ്ടാം വാർഷികം  എന്നായിരുന്നു ലോഗോയിൽ ഉണ്ടായിരുന്നത്.

ഏതൊക്കെ പുസ്തകങ്ങൾ

ഡോ. എം ലീലാവതിയുടെ മലയാള കവിതാ സാഹിത്യ ചരിത്രം, വയലാ വാസുദേവപിള്ളയുടെ മലയാള നാടക സാഹിത്യ ചരിത്രം , കെഎ ജയശീലന്റെ സമാഹരിച്ച കവിതകള്‍, കെപി ജയശങ്കറിൻറെ ജീവിതോത്സാഹനത്തിന്റെ ഉപനിഷത്ത്, വൈലോപ്പിള്ളി കവിതാ പാഠങ്ങള്‍ തുടങ്ങിയ 30 പുസ്തകങ്ങളുടെ  കവറിലാണ് രണ്ടാം വാർഷികത്തിൻറെ പരസ്യം പതിച്ചിരിക്കുന്നത്.

സർക്കാരിൻറെ നൂറുദിനപരിപാടിയിൽ ഉൾപ്പെടുത്തി പുറത്തിറക്കിയ പുസ്തകങ്ങളാണിവ.ലോഗോ വന്നതോടെ സാമൂഹിക, സാംസ്കാരിക രംഗത്തെ പ്രമുഖർ പലരും ഇതിനെതിരെ രംഗത്ത് വന്നിരുന്നു.വിഷയത്തില്‍ സാഹിത്യ അക്കാദമി അധ്യക്ഷന്‍ കെ സച്ചിദാനന്ദന്‍ ഉൾപ്പെടെ സർക്കാരിനെ വിയോജിപ്പ് അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വകുപ്പിന്റെ ഇടപെടൽ‌.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. 

Trending News