ഇടുക്കി: പൂപ്പാറയില്‍ ഒഴുക്കില്‍പെട്ട് രണ്ടര വയസുകാരന്‍ മരിച്ചു. തമിഴ്‌നാട് തേനി സ്വദേശികളായ കണ്ണൻ ഭുവനേശ്വരി ദമ്പതികളുടെ ഇളയമകൻ മിത്രനാണ് ഒഴുക്കിൽപ്പെട്ട് മരിച്ചത്. പൂപ്പാറ മൂലത്തറയിലെ അമ്മ വീട്ടില്‍ എത്തിയപ്പോഴായിരുന്നു അപകടം.


COMMERCIAL BREAK
SCROLL TO CONTINUE READING

സഹോദരനൊപ്പം പുഴയ്ക്ക് സമീപം കളിച്ചു കൊണ്ടിരിയ്ക്കുന്നതിനിടെയാണ് രണ്ടര വയസുകാരന്‍ അപകടത്തില്‍ പെട്ടത്. മൂലത്തറയിലെ വീടിന് സമീപത്ത് കൂടിയാണ് പന്നിയാര്‍ പുഴ ഒഴുകുന്നത്. പകൽ രണ്ടരയോടെയാണ് മിത്രൻ സഹോദരൻ ലളിത് കുമാറിനൊപ്പം വീടിന് സമീപമുള്ള പുഴയുടെ കരയിൽ എത്തിയത്. മിത്രൻ പുഴയിൽ ഇറങ്ങിയ വിവരം അമ്മ ഭുവനേശ്വരയോട് പറയാനായി സഹോദരൻ ലളിത്കുമാർ വീട്ടിലേക്ക് പോയ ഉടൻ മിത്രൻ ഒഴുക്കിൽപ്പെട്ടു.


ALSO READ: ഒട്ടകപ്പുറത്ത് കല്യാണാഘോഷം; വന്‍ ഗതാഗത തടസം, കണ്ണൂരില്‍ വരനെതിരെ കേസ്


നാട്ടുകാരും നെടുങ്കണ്ടം ഫയർഫോഴ്സ് യൂണിറ്റിലെ അംഗങ്ങളും ചേർന്ന് പുഴയിൽ പരിശോധന നടത്തിയെങ്കിലും ഒരു മണിക്കൂറിന് ശേഷമാണ് ഇവരുടെ വീടിന്റെ 50 മീറ്റർ അകലെ പുഴയിലുള്ള കലിംഗിനടിയിലെ മരക്കുറ്റിയിൽ തങ്ങിയ നിലയിൽ മിത്രനെ കണ്ടെത്തിയത്. ഉടൻ തന്നെ രാജകുമാരിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. മിത്രന്റെ മൃതദേഹം അടിമാലി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.