Case: ഒട്ടകപ്പുറത്ത് കല്യാണാഘോഷം; വന്‍ ഗതാഗത തടസം, കണ്ണൂരില്‍ വരനെതിരെ കേസ്

Case against groom in Kannur: കണ്ണൂരിലെ കല്യാണ ആഘോഷത്തിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു. 

Written by - Zee Malayalam News Desk | Last Updated : Jan 17, 2024, 03:16 PM IST
  • ഒട്ടകപ്പുറത്താണ് വരൻ കല്യാണ ആഘോഷം നടത്തിയത്.
  • ദേശീയപാതയിൽ വൻ ഗതാഗത തടസമാണ് ഉണ്ടായത്.
  • വരനും ഒപ്പമുണ്ടായിരുന്ന 25-ഓളം പേര്‍ക്കുമെതിരെയാണ് കേസ്.
Case: ഒട്ടകപ്പുറത്ത് കല്യാണാഘോഷം; വന്‍ ഗതാഗത തടസം, കണ്ണൂരില്‍ വരനെതിരെ കേസ്

കണ്ണൂര്‍: കല്യാണ ആഘോഷം അതിരുവിട്ടതോടെ വരനെതിരെ കേസ് എടുത്ത് പോലീസ്. ഒട്ടകപ്പുറത്ത് എത്തിയ വരനും സംഘവും കണ്ണൂര്‍-മട്ടന്നൂര്‍ ദേശീയ പാതയില്‍ വന്‍ ഗതാഗത തടസമാണ് സൃഷ്ടിച്ചത്. സംഭവത്തില്‍ വാരം ചതുരക്കിണര്‍ സ്വദേശി റിസ്വാനും ഒപ്പമുണ്ടായിരുന്ന 25-ഓളം പേര്‍ക്കുമെതിരെയാണ് ചക്കരക്കല്‍ പോലീസ് കേസ് എടുത്തത്. 

ഗതാഗത തടസം ഉണ്ടായതിന് പിന്നാലെയാണ് സ്ഥലത്ത് പോലീസ് എത്തിയത്. തുടര്‍ന്ന് സംഘത്തെ സ്ഥലത്ത് നിന്ന് മാറ്റുകയായിരുന്നു. അന്യായമായി സംഘം ചേരല്‍, ഗതാഗത തടസമുണ്ടാക്കല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് പോലീസ് കേസ് എടുത്തത്. അതിരുവിട്ട ആഘോഷത്തിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു. ഇതിന് പിന്നാലെയാണ് പോലീസ് വരന്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് എതിരെ കേസ് എടുത്തിരിക്കുന്നത്. 

ALSO READ: തിരുവനന്തപുരത്ത് നൃത്താധ്യാപിക വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ

ഗതാഗതക്കുരുക്കിന് അയവില്ല; വീര്‍പ്പുമുട്ടി മൂന്നാര്‍ ടൗണ്‍

ഇടുക്കി: മൂന്നാര്‍ ടൗണിലെ തിരക്ക് നിയന്ത്രിക്കാന്‍ ഫലവത്തായ ഇടപെടല്‍ ഉണ്ടാകാത്തതിനെതിരെ പ്രതിഷേധം ശക്തം. സഞ്ചാരികളുടെ വരവ് വര്‍ധിച്ചതോടെ ശനി, ഞായര്‍ ദിവസങ്ങളില്‍ പോലും വലിയ തിരക്കാണ് മൂന്നാര്‍ ടൗണില്‍ അനുഭവപ്പെടുന്നത്. നടപ്പിലാക്കുമെന്ന പറയപ്പെടുന്ന ഗതാഗത പരിക്ഷ്‌ക്കരണം വേണ്ടവിധം നടപ്പിലാകാതെ വരുന്നതാണ് തിരക്കേറുന്ന ദിവസങ്ങളില്‍ പ്രതിസന്ധി പിന്നെയും പിന്നെയും ആവര്‍ത്തിക്കപ്പെടാന്‍ കാരണമെന്നാണ് ആക്ഷേപം.

വര്‍ഷങ്ങള്‍ പലത് പിന്നിട്ടിട്ടും തിരക്കേറുന്ന ദിവസങ്ങളില്‍ മൂന്നാര്‍ ടൗണില്‍ ഉണ്ടാകുന്ന ഗതാഗത കുരുക്കിന് ശാശ്വത പരിഹാരമാകുന്നില്ല. ടൗണില്‍ കുരുക്ക് മുറുകുകയും കാല്‍നടയാത്രയും വാഹനയാത്രയും ഒരേ പോലെ പ്രയാസമാവുകയും ചെയ്യുന്ന കാഴ്ച്ച ഇപ്പോഴും ആവര്‍ത്തിക്കപ്പെടുന്നു. സീസണാരംഭിച്ച് സഞ്ചാരികളുടെ വരവ് വര്‍ധിച്ചതോടെ വലിയ ഗതാഗത കുരുക്കാണ് മൂന്നാര്‍ ടൗണില്‍ അനുഭവപ്പെടുന്നത്. വിഷയത്തില്‍ പ്രശ്ന പരിഹാരം കാണാന്‍ ഇടക്കിടെ യോഗങ്ങള്‍ ചേരുകയും കുരുക്കഴിക്കാന്‍ തീരുമാനങ്ങള്‍ കൈകൊള്ളുകയുമൊക്കെ ചെയ്യാറുണ്ട്. പക്ഷേ നടപ്പിലാക്കുമെന്ന പറയപ്പെടുന്ന ഗതാഗത പരിക്ഷ്‌ക്കരണം വേണ്ടവിധം നടപ്പിലാകാതെ വരുന്നതാണ് തിരക്കേറുന്ന ദിവസങ്ങളില്‍ പ്രതിസന്ധി പിന്നെയും പിന്നെയും ആവര്‍ത്തിക്കപ്പെടാന്‍ കാരണം. നിലവില്‍ ശനി ഞായര്‍ ദിവസങ്ങളില്‍ പോലും തൊഴിലാളികള്‍ക്ക് മൂന്നാറിലെത്തി മടങ്ങിപ്പോകാന്‍ കഴിയാത്ത അവസ്ഥയാണുള്ളത്.

കൈകൊള്ളുന്ന തീരുമാനങ്ങള്‍ ഏതാനും ദിവസങ്ങള്‍ മാത്രം പിന്‍തുടരുകയും പിന്നെയെല്ലാം പഴയപടിയാവുകയും ചെയ്യുന്നതായാണ് ആരോപണം. വരാന്‍ പോകുന്നത് ശൈത്യകാലവും മധ്യവേനലവധിക്കാലവുമാണ്. മൂന്നാറിലേക്ക് ഏറ്റവും അധികം സഞ്ചാരികള്‍ എത്തുന്ന സമയം. തീരുമാനങ്ങള്‍ വിട്ടുവീഴ്ച്ചയില്ലാതെ നടപ്പിലാക്കിയില്ലെങ്കില്‍ മൂന്നാര്‍ ടൗണും പരിസരവും ഗതാഗതക്കുരുക്ക് മുറുകി വീര്‍പ്പ് മുട്ടുകയും വിനോദ സഞ്ചാരത്തിന് ഇത് തിരിച്ചടിയാകുകയും ചെയ്യും. ഇക്കാര്യങ്ങളില്‍ ബന്ധപ്പെട്ട വകുപ്പുകളുടെ ഇടപെടല്‍ ഉണ്ടാകണമെന്നാണ് ആവശ്യം.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News