തിരുവനന്തപുരം: നിയമസഭയിൽ ഇടത് മുന്നണി മികച്ച വിജയം നേടുമെന്ന് സിപിഎം ആക്ടിങ് സെക്രട്ടറിയും എൽഡിഎഫ് കൺവീനറുമായ എ വിജയരാഘവൻ (A Vijayaraghavan). മുഖ്യമന്ത്രിക്കെതിരെ നിരന്തരം വിമർശനം ഉന്നയിക്കുന്ന കേന്ദ്രസഹമന്ത്രി വി മുരളീധരനെയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെയും എ വിജയരാഘവൻ കടുത്ത ഭാഷയിൽ വിമർശിച്ചു. എൻഎസ്എസ് പറയുന്ന എല്ലാ കാര്യത്തിനും മറുപടി ആവശ്യമില്ലെന്നും എ വിജയരാഘവൻ പറഞ്ഞു.


COMMERCIAL BREAK
SCROLL TO CONTINUE READING

കാനം രാജേന്ദ്രൻറെ അധ്യക്ഷതയിലാണ് ഇടത് മുന്നണി യോഗം ചേർന്നത്. രാജ്യസഭാ തെരഞ്ഞെടുപ്പും നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷമുള്ള രാഷ്ട്രീയ അവസ്ഥയും യോഗത്തിൽ ചർച്ചയായി. രാജ്യസഭയിലേക്ക് (Rajyasabha Election) രണ്ട് സീറ്റുകളിൽ ഇടത് മുന്നണിക്ക് വിജയിക്കാനാകും. അതിൽ സിപിഎം പ്രതിനിധികൾ മത്സരിക്കണമന്നാണ് ഇടത് മുന്നണി തീരുമാനിച്ചത്. സിപിഎം സംസ്ഥാന സമിതിയംഗം ഡോ. വി ശിവദാസൻ, കൈരളി ടിവി മാനേജിങ് ഡയറക്ടർ ജോൺ ബ്രിട്ടാസ് എന്നിവരാണ് മത്സരിക്കുക.


ALSO READ: Rajyasabha Election: ജോൺ ബ്രിട്ടാസും ഡോ. വി ശിവദാസനും രാജ്യസഭയിലേക്ക്


നിയമസഭയിൽ ഇടത് മുന്നണിക്ക് (LDF) മികച്ച വിജയം നേടാനാകുമെന്നാണ് മുന്നണി യോഗം വിലയിരുത്തുന്നത്. ഘടകകക്ഷികൾ ഐക്യത്തോടെ പ്രവർത്തിച്ചു. കേരളത്തിലെ ഇടത് മുന്നണി സർക്കാർ നടത്തിയ മികച്ച ഭരണത്തിന് വലിയ ജനകീയ അംഗീകാരം ലഭിക്കുമെന്നാണ് വിലയിരുത്തൽ. എൽഡിഎഫിൻറെ പ്രവർത്തനങ്ങളോട് നിഷേധത്മക സമീപനം നടത്തിയ യുഡിഎഫ് മുഖ്യമന്ത്രിയെ വളരെ അധിക്ഷേപിച്ചു. തെരഞ്ഞെടുപ്പ് കാലത്ത് യുഡിഎഫ് നടത്തിയ തെറ്റായ കാര്യങ്ങളുടെ തുടർച്ച ബിജെപിക്ക് ഉണ്ടായിരുന്നു. തെരഞ്ഞെടുപ്പിന് ശേഷം പ്രതിപക്ഷ നേതാവ് തരംതാണ പ്രസ്താവനകൾ ആവർത്തിക്കുന്നു. ഇത്തരം പ്രസ്താവനകളുടെ അനുരണനമാണ് കേന്ദ്രസഹമന്ത്രി വി മുരളീധരൻറെ പ്രസ്താവനയിലും കാണുന്നത്. ഒരേ വാക്ക് ഉപയോഗിച്ച് രണ്ട് പേരും മുഖ്യമന്ത്രിയെ കടന്നാക്രമിക്കുന്നു. ഇത്തരം തെറ്റായ സമീപനങ്ങൾക്ക് കേരളത്തിലെ ജനപിന്തുണ ലഭിക്കില്ല.


കെകെ രാഗേഷ് പാർലമെൻററി പദവിയിൽ മാതൃകാപരമായി പ്രവർത്തിച്ചു. ജോൺ ബ്രിട്ടാസ് ഇടതുപക്ഷ പത്രപ്രവർത്തനം നല്ല രീതിയിൽ നിർവഹിച്ചു. പാർട്ടിയുടെ പൂർണ ബോധ്യത്തോടെയാണ് രണ്ട് പേരെയും സ്ഥനാർഥികളായി തീരുമാനിച്ചത്. എൻഎസ്എസിനെ സംബന്ധിച്ച് സിപിഎം നിലപാടാണ് ദേശാഭിമാനിയിലെ ലേഖനത്തിൽ വ്യക്തമാക്കിയത്. എൻഎസ്എസ് (NSS) പറയുന്ന എല്ലാത്തിനോടും മറുപടി പറയേണ്ട ആവശ്യം ഇല്ല. തന്നെക്കുറിച്ച് പറയാൻ എൻഎസ്എസിന് അവകാശമുണ്ട്.


ALSO READ: തിരഞ്ഞെടുപ്പിന് ശേഷമുള്ള സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന്, വിവാദങ്ങൾ ചർച്ച ചെയ്തേക്കും


മുഖ്യമന്ത്രി കൊവിഡ് പ്രോട്ടോകോൾ ലംഘിച്ചെന്നത് ആക്ഷേപം മാത്രമാണ്. കേന്ദ്രസഹമന്ത്രി ആക്ഷേപം ഉന്നയിച്ച് കൊണ്ടേയിരിക്കുന്നു. ആക്ഷേപം ഉന്നയിക്കൽ മന്ത്രിയായി അദ്ദേഹം മാറി. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ജനകീയമാക്കാൻ വലിയ തോതിൽ ഇടപെടണമെന്ന് തീരുമാനിച്ചിട്ടുണ്ട്. കേരളത്തിൽ 45 വയസിന് മുകളിലുള്ളവർക്ക് വാക്സിൻ നൽകാൻ ചുരുങ്ങിയത് ഒരു കോടി ലഭിക്കണം. വാക്സിൻ കൂടുതൽ അനുവദിക്കുന്നതിന് കേന്ദ്ര സർക്കാർ തയ്യാറാകണം. കൂടുതൽ വാക്സിൻ അനുവദിക്കണമെന്ന് ഇടത് മുന്നണിയും കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. ഇഡി-ക്രൈംബ്രാഞ്ച് വിഷയം സർക്കാർ നിയമപരമായി നേരിടും. മുൻ മന്ത്രി കെടി ജലീൽ മാതൃകാപരമായ വ്യക്തിജീവിതത്തിന് ഉടമയാണ്. മുഖ്യമന്ത്രി പാലിച്ച കൊവിഡ് പ്രോട്ടോകോൾ എല്ലാവരും പാലിച്ചാൽ നല്ലത്. മുഖ്യമന്ത്രിയെ വേട്ടയാടുന്നത് സിപിഎം നേതാവായത് കൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA
ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.