Aaralam By Election : കണ്ണൂർ ആറളം പഞ്ചായത്തിൽ ഉപതിരഞ്ഞെടുപ്പ് നാളെ നടക്കും
വീര്‍പ്പാട് വാര്‍ഡിലെ നിന്നും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി വിജയിച്ച ബേബി ജോണ്‍ പൈനാപ്പള്ളിയുടെ മരണത്തെ തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്.
Kannur : കണ്ണൂർ ആറളം പഞ്ചായത്തിലെ ഉപതിരഞ്ഞെടുപ്പ് നാളെ നടക്കും. പഞ്ചായത്തിലെ ഭരണം ഈ ഉപതെരഞ്ഞെടുപ്പിന്റെ ഫലമാണ് നിശ്ചയിക്കുന്നത്. ഒരു സീറ്റിന്‍റെ ഭൂരിപക്ഷത്തിൽ എൽഡിഎഫ് ഭരിക്കുന്ന പഞ്ചായത്തിൽ എൽഡിഎഫ് അംഗം മരിച്ചതിനെ തുടർന്നുള്ള തെരഞ്ഞെടുപ്പാണ് നടക്കുന്നത്.
പഞ്ചായത്തിൽ ഇരു മുന്നണികളും വാശിയേറിയ പ്രചാരണമാണ് നടത്തിയത്. വീര്‍പ്പാട് വാര്‍ഡിലെ നിന്നും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി വിജയിച്ച ബേബി ജോണ്‍ പൈനാപ്പള്ളിയുടെ മരണത്തെ തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്.
ALSO READ: BJP കോഴ നൽകിയെന്ന ആരോപണം; തെളിവ് നശിപ്പിച്ചു; കേസെടുക്കാനൊരുങ്ങി Crime Branch
പതിനേഴ് വാർഡുള്ള പഞ്ചായത്തിൽ നിലവിൽ ഇരുമുന്നണിക്കും എട്ട് വീതം അംഗങ്ങളുണ്ട്. ആറ് മാസത്തെ പഞ്ചായത്ത് ഭരണ നേട്ടമാണ് എൽഡിഎഫിന്റെ പ്രധാന ആയുധം. അത് കൂടാതെ സംസ്ഥാന സർക്കാരിന്‍റെ ക്ഷേമ പ്രവർത്തനങ്ങളും എൽഡിഎഫിന് വിജയ സാധ്യത നൽകുന്നുണ്ട്.
ALSO READ: മധ്യകേരളത്തിൽ പോരാട്ടം; സമുദായങ്ങൾ മുന്നണികളെ തുണയ്ക്കുമോ കൈവിടുമോ?
കഴിഞ്ഞ തവണ എട്ട് വോട്ടിന് മാത്രമാണ് യുഡിഎഫിന് സീറ്റ് നഷ്ടമായത്. അതിനാൽ തന്നെ ഇത്തവണ കനത്ത പോരാട്ടമാണ് യുഡിഎഫ് കാഴ്ച വെയ്ക്കുന്നത്. ബേബി ജോണിനോട് മത്സരിച്ച് പരാജയപ്പെട്ട സുരേന്ദ്രൻ തന്നെയാണ് ഇത്തവണയും സ്ഥാനാർത്ഥി. ഇരുമുന്നണികളും തന്നിൽ ഇഞ്ചോടിഞ്ച് പോരാട്ടമായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്
ALSO READ: ബി.ജെ.പി പ്രതീക്ഷിക്കുന്ന മണ്ഡലങ്ങൾ,സി.പി.എമ്മിന് പേടിയുള്ളത്,യു.ഡി.എഫ് ഉറപ്പാക്കിയത്
33 വോട്ടാണ് ബിജെപിക്ക് കഴിഞ്ഞ തെരഞ്ഞെടുപ്പിൽ കിട്ടിയത്. വോട്ട് വിഹിതം കൂട്ടി അടിത്തറ ബലപ്പെടുത്താനുള്ള ശ്രമത്തിലാണ് അവർ. 1185 വോട്ടർമാരുടെ വാർഡിൽ ഭൂരിപക്ഷവും സ്ത്രീകളാണ്. ഈഴവ, ആദിവാസിവിഭാഗങ്ങളിലെ വോട്ട് ഏങ്ങോട്ട് പോകുമെന്നതും ഫലത്തെ സ്വാധീനിക്കും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...