Kerala Assembly Election Result Live 2021: ബി.ജെ.പി പ്രതീക്ഷിക്കുന്ന മണ്ഡലങ്ങൾ,സി.പി.എമ്മിന് പേടിയുള്ളത്,യു.ഡി.എഫ് ഉറപ്പാക്കിയത്

ബി.ജെ.പിക്ക് കിട്ടുന്ന വോട്ടിനെ മാത്രം ആശ്രയിച്ചായിരിക്കും പല സുപ്രധാന മണ്ഡലങ്ങളിലും ജയ പരാജയങ്ങൾ

Written by - Zee Malayalam News Desk | Last Updated : May 2, 2021, 08:08 AM IST
  • ബാലുശ്ശേരിയിൽ ധർമ്മജനെ ഇറക്കിയത്
  • നേമത്തെ മുരളീധര പ്രഭാവം
  • ഇ.ശ്രീധരൻറെ സ്ഥാനാർഥിത്വവും
  • പ്രചാരണത്തിൽ മുഴുവൻ നിറഞ്ഞ നിന്ന രാഹുൽ ഗാന്ധി പ്രഭാവം
Kerala Assembly Election Result Live 2021: ബി.ജെ.പി പ്രതീക്ഷിക്കുന്ന മണ്ഡലങ്ങൾ,സി.പി.എമ്മിന് പേടിയുള്ളത്,യു.ഡി.എഫ് ഉറപ്പാക്കിയത്

തിരുവനന്തപുരം: ട്രെൻഡുകളുണ്ടായിരുന്നെങ്കിലും (Kerala Assembly Election Results) അത്ര എളുപ്പത്തിൽ ജയിക്കാൻ കഴിയുന്ന തിരഞ്ഞെടുപ്പൊന്നുമല്ലെന്ന തോന്നൽ ഉണ്ടാക്കിയത് മുന്നാം മുന്നണിയുടെ ശക്തി പ്രഭാവം തന്നെയാണ്. 

ബി.ജെ.പിക്ക് (Bjp) കിട്ടുന്ന വോട്ടിനെ മാത്രം ആശ്രയിച്ചായിരിക്കും പല സുപ്രധാന മണ്ഡലങ്ങളിലും ജയ പരാജയങ്ങൾ അടക്കമുള്ള കാര്യങ്ങൾ മുന്നോട്ട് പോവുക. ഇങ്ങിനെ വന്നാൽ ഇത്തവണ കളി  മറ്റൊരു ലെവലിലേക്ക് മാറുമെന്ന കാര്യത്തിൽ സംശയമില്ല.

Also ReadZee News Maha Kerala Exit Poll : ചരിത്രത്തിൽ ആദ്യമായി കേരളത്തിൽ ഭരണത്തുടർച്ച, എൽഡിഎഫ് 90ൽ അധികം സീറ്റ് നേടും

മറ്റൊരിടത്തും കിട്ടിയിലെങ്കിലും നേമം,മഞ്ചേശ്വരം,കഴക്കൂട്ടം ഇവ മൂന്നും ബി.ജെ.പിക്ക് (Bjp) നേടിയെ പറ്റുകയുള്ളു. പാലക്കാട് (Palakkad) കൂടി പൊളിച്ചടുക്കിയാൽ മറ്റൊരു ചരിത്രം അവിടെ എഴുതപ്പെടുകയാണ്. സംസ്ഥാനത്ത് ബി.ജെ.പി ഭരിക്കുന്ന നഗരസഭയുള്ള ഏകമണ്ഡലമാണ് പാലക്കാട് എന്നതും,കഴിഞ്ഞ വട്ടം രണ്ടാം സ്ഥാനത്ത് വന്ന മണ്ഡലമെന്നതും അനുകൂല ഘടകമാണ്.

തവനൂരാണ് സി.പി.എമ്മിനെ അൽപ്പം വിഷമിപ്പിക്കുന്ന മണ്ഡലങ്ങളിലൊന്ന് കെ.ടി ജലീലിൻറെ രാജിയും, ഫിറോസ് കുന്നമ്പറമ്പിലിൻറെ സ്ഥാനാർഥിത്വവും വളരെ അധികം ചർച്ച ആവുന്ന മണ്ഡലമാണിത്. കഴക്കൂട്ടത്ത് കടകംപള്ളി സുരേന്ദ്രൻറെ വിവാദങ്ങളും മാപ്പു പറയും ആലപ്പുഴയിലെ സി.പി.എമ്മിനുള്ളിലെ പ്രശ്നങ്ങളുമെല്ലാം കുഴപ്പമാണ്.

ALSO READ : Kerala COVID Update : നാൽപതിനായിരത്തോട് അടുത്ത് സംസ്ഥാനത്തെ കോവിഡ് കേസുകൾ, പ്രതിദിനം മരിക്കുന്നത് 50 ഓളം പേർ

ബാലുശ്ശേരിയിൽ ധർമ്മജനെ ഇറക്കിയതും ഉമ്മൻ ചാണ്ടിയെ പുതുപ്പള്ളിയിൽ നിന്നും മാറ്റാഞ്ഞതും നേമത്ത് സസ്പെൻസിൽ മുരളീധരനെ എത്തിച്ചതുമെല്ലാം യു.ഡി.എഫിന് ആത്മവിശ്വാസം നൽകുന്നതാണ്. പ്രചാരണത്തിൽ മുഴുവൻ നിറഞ്ഞ നിന്ന രാഹുൽ ഗാന്ധി പ്രഭാവം ഗുണം ചെയ്യുമെന്ന് തന്നെ യു.ഡി.എഫും കരുതുന്നു.
 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News