കൊല്ലം:  കൊല്ലത്ത്  നവജാത ശിശുവിനെ ഉപേക്ഷിക്കപ്പെട്ട് പിന്നീട് മരിച്ച സംഭവത്തില്‍  അന്വേഷണം ഊര്‍ജ്ജിതമാക്കി പോലീസ്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ജനിച്ച്‌ 12 മണിക്കൂറിനുള്ളിലാണ് കുഞ്ഞിനെ കരിയിലക്കൂട്ടത്തില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്.   കൊല്ലം  (Kollam) ജില്ലയിലെ കല്ലുവാതുക്കലില്‍, ഉഴയിക്കോട് ക്ഷേത്രത്തിനടുത്താണ്  നവജാത ശിശുവിനെ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത്.


ചൊവ്വാഴ്ച രാവിലെ 6.30 ഓടെയാണ് കുഞ്ഞിനെ ഉപേക്ഷിച്ച നിലയിൽ വഴിയാത്രക്കാര്‍ കണ്ടെത്തിയത്.   കുഞ്ഞിന്‍റെ നിര്‍ത്താതെയുള്ള കരച്ചില്‍ കേട്ടാണ് തിരച്ചില്‍  നടത്തിയത്.  കുഞ്ഞിനെ ഭാഗിയായി വസ്ത്രം ധരിപ്പിച്ചിരുന്നു  എന്നാല്‍,   umbilical cord ശരിയായ രീതിയില്‍  നീക്കം ചെയ്തിരുന്നില്ല.    കരിയിലക്കൂട്ടത്തില്‍ ഉറുമ്പ്‌ പൊതിഞ്ഞ നിലയിലായിരുന്നു കുഞ്ഞിനെ കണ്ടെത്തിയത്.


കുഞ്ഞിന് ഉടന്‍ തന്നെ അടിയന്തിര ശുശ്രൂഷ നല്‍കുകയും  പാരിപ്പള്ളി മെഡിക്കൽ കോളേജിൽ  ഐസിയുവിലേക്ക് മാറ്റുകയും ചെയ്തിരുന്നു. എന്നാല്‍,  ചൊവ്വാഴ്ച വൈകിട്ടോടെ കുഞ്ഞ് മരിച്ചിരുന്നു.


എന്നാല്‍, പോസ്റ്റ്മോര്‍ട്ടം  റിപ്പോര്‍ട്ടില്‍ ഞെട്ടിക്കുന്ന വിവരങ്ങളാണ്  പുറത്തു വരുന്നത്. മുലപ്പാലിന്‍റെ അംശം പോലും കുഞ്ഞിന്‍റെ വയറ്റില്‍ ഇല്ലായിരുന്നു,  കൂടാതെ, പുറത്തുനിന്നുള്ള എന്തോ വസ്തു ശ്വാസകോശത്തില്‍   കടന്നതായും  പോസ്റ്റ്മോര്‍ട്ടത്തില്‍ കണ്ടെത്തിയിരുന്നു. വിശദമായ പരിശോധനയില്‍  അത്  കരിയില കഷ്ണമാണെന്നും കണ്ടെത്തി.  


കുട്ടിയുടെ മൃതശരീരം തല്‍ക്കാലം മോര്‍ച്ചറിയില്‍ സൂക്ഷിക്കാനാണ് തീരുമാനം.  ആവശ്യമെങ്കില്‍ ഡിഎന്‍എ പരിശോധന നടത്തുമെന്നും പോലീസ്  (Kerala Police) വ്യക്തമാക്കി. ന്യുമോണിയയും ഹൃദയ സംബന്ധമായ അസുഖവുമാണ്  മരണത്തിന്‍റെ  പ്രധാന കാരണമെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്.


Also read: വീണ്ടും 'നിർഭയ മോഡൽ'; യുപിയിൽ മധ്യവയസ്കയെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊന്നു


അതേസമയം കുഞ്ഞ് മരിച്ച സംഭവത്തില്‍ പോലീസ് കൊലക്കുറ്റത്തിന് കേസെടുത്തിട്ടുണ്ട്. നിലവില്‍ എസിപിയുടെ നേതൃത്വത്തിലുള്ള പത്തംഗ സംഘമാണു കേസ് അന്വേഷിക്കുന്നത്. പ്രദേശത്തുണ്ടായിരുന്ന ഗര്‍ഭിണികളുടെ വിവരങ്ങളും സംശയമുള്ള ആളുകളുടെ ഫോണ്‍ കോള്‍ വിവരങ്ങളും ശേഖരിക്കുന്നുണ്ട്. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App.ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA 


ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.