തിരുവനന്തപുരം: അഭയ കേസില്‍ പ്രതികളായ വൈദികരും കന്യാസ്ത്രീയും സമര്‍പ്പിച്ച വിടുതല്‍ ഹര്‍ജിയില്‍ തിരുവനന്തപുരം സിബിഐ കോടതി ഇന്നു വിധി പറയും.


COMMERCIAL BREAK
SCROLL TO CONTINUE READING

ഫാ. തോമസ് കോട്ടൂര്‍, ഫാ.ജോസ് പൂതൃക്കയില്‍, സിസ്റ്റര്‍ സെഫി എന്നിവര്‍ ഏഴ് വര്‍ഷം മുന്‍പ് സമര്‍പ്പിച്ച വിടുതല്‍ ഹര്‍ജിയിലാണ് സിബിഐ കാോടതി ഇപ്പോള്‍ വിധി പറയുന്നത്. ഹരജികളില്‍ ഫെബ്രുവരി 27 ന് വാദം പൂര്‍ത്തിയായിരുന്നു.


ഹര്‍ജി തീര്‍പ്പാക്കാന്‍ ശ്രമിക്കാതെ അനാവശ്യമായി നീട്ടി കൊണ്ടു പോകുന്നതിനെതിരെ കോടതി നേരത്തെ വിമര്‍ശനം ഉന്നയിച്ചിരുന്നു. 


അഭയകേസില്‍ തെളിവ് നശിപ്പിച്ചതിനും ഗൂഢാലോചന നടത്തിയതിനുമുളള കുറ്റത്തിന് ക്രൈം ബ്രാഞ്ച് എസ്.പി ആയിരുന്ന കെ.ടി മൈക്കിളിനെ നാലം പ്രതിയാക്കി സി.ബി.ഐ കോടതി ജനുവരി 22 ന് ഉത്തരവിട്ടിരുന്നു. ഇതിനെതിരേ മൈക്കിള്‍ ഹൈക്കോടതിയില്‍ നല്‍കിയ ക്രിമിനല്‍ റിവിഷന്‍ ഹരജിയിലും ഇന്ന് അന്തിമവാദം കേള്‍ക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടിട്ടുണ്ട്.