അവസാന ദിവസത്തെ ചുമതലയും ഭംഗിയായി നിർവഹിച്ചിരിക്കുകയാണ് ഫയർമാനായിരുന്ന Ashish Das
ആരോഗ്യ കേന്ദ്രത്തിലെ ചിലർ ആശിഷിനെ (Ashish Das) തിരിച്ചറിയുകയും കുശലം ചോദിക്കുകയും ചെയ്തുവെങ്കിലും വളരെ വിനയത്തോടെയുള്ള മറുപടിയായിരുന്നു അദ്ദേഹം നൽകിയത്.
പത്തനാപുരം: സിവിൽ സർവീസ് പരീക്ഷയിൽ (Civil Service Examination) 291 മത്തെ റാങ്ക് കരസ്ഥമാക്കിയെങ്കിലും ജോലിയിലെ അവസാന ദിവസം തന്റെ ചുമതല പൂർണ്ണമായും നിർവഹിച്ച ശേഷമാണ് ആശിഷ് ദാസ് (Ashish Das) വീട്ടിലേക്ക് മടങ്ങിയത്. താൻ ഇനിമുതൽ ഒരു ഐഎഎസുകാരനാണ് എന്നറിഞ്ഞിരുന്നിട്ടും ഒരു മടിയും കൂടാതെ അവസാന ദിവസത്തെ തന്റെ ജോലിയുടെ ഭാഗമായി അണുനശീകരണ ബാഗ് തോളിലേറ്റി വിളക്കുടി കുടുംബാരോഗ്യ കേന്ദ്രത്തിലെത്തിയിരുന്നു ഈ ഐഎഎസ് റാങ്കുകാരൻ.
കൊറോണ (Covid19) പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി അനുണശീകരണ പ്രവർത്തനങ്ങളാണ് ഇന്നലെ നടന്നത്. ആശിഷ് ദാസിനെ ഒക്ടോബർ 5 ന് പത്തനാപുരം അഗ്നിരക്ഷാ നിലയത്തിൽ നിന്നും യാത്രയയപ്പ് നൽകും. രാവിലെ അഗ്നിരക്ഷാ കേന്ദ്രത്തിന്റെ ജീപ്പിൽ തന്റെ രണ്ട് സഹപ്രവർത്തകരോടൊപ്പമാണ് ആശിഷ് ജോലിയ്ക്ക് എത്തിയത്.
Also read: ഇരട്ടകുട്ടികൾ മരിച്ച സംഭവം: വീഴ്ച സംഭവിച്ചെങ്കിൽ കടുത്ത നടപടിയുണ്ടാകുമെന്ന് ആരോഗ്യ മന്ത്രി
ആരോഗ്യ കേന്ദ്രത്തിലെ ചിലർ ആശിഷിനെ (Ashish Das) തിരിച്ചറിയുകയും കുശലം ചോദിക്കുകയും ചെയ്തുവെങ്കിലും വളരെ വിനയത്തോടെയുള്ള മറുപടിയായിരുന്നു അദ്ദേഹം നൽകിയത്. അദ്ദേഹത്തിന്റെ സഹപ്രവർത്തകർക്കും വളരെ നല്ല അഭിപ്രായമാണ് ആശിഷിനെ പറ്റിയുള്ളത്. സിവിൽ സർവീസ് റാങ്ക് ലഭിച്ചിട്ടും ഫയർമാന്റെ ചുമതലകളിൽ നിന്നും മാറി നിൽക്കുകയോ അല്ലെങ്കിൽ പണിയെടുക്കാൻ എന്തെങ്കിലും ബുദ്ധിമുട്ട് കാണിക്കുകയോ ഒന്നുമില്ലെന്നും ആശിഷിനെപറ്റി സഹപ്രവർത്തകർ പറഞ്ഞു.
ഒക്ടോബർ 9 നാണ് ആശിഷ് പരിശീലനത്തിനായി മസൂറിയിലേക്ക് പോകുന്നത്. ഫയർ ഫോഴ്‌സ് പരീക്ഷയിൽ ലഭിച്ച ഒന്നാം റാങ്കാണ് തനിക്ക് സിവിൽ സർവീസിനായി തയ്യാറെടുക്കാൻ പ്രചോദനമായതെന്ന് ആശിഷ് (Ashish Das) പറഞ്ഞിരുന്നു. കൊല്ലം മുഖത്തലയിലെ ആശിഷ് ഭവനിൽ യേശുദാസിന്റെയും റോസമ്മയുടെയും മകനാണ് ആശിഷ്. ഫയർ സർവീസിലെ ഫയർ ഓഫീസറായി അഞ്ചുവർഷത്തെ സേവനത്തിന് ശേഷമാണ് അദ്ദേഹം സിവിൽ സർവീസ് പരീക്ഷ എഴുതി 291 മത്തെ റാങ്ക് നേടിയത്.