Accident: പാലക്കാട് ലോറിക്ക് പിന്നിൽ പിക്കപ്പ് വാൻ ഇടിച്ച് അപകടം; രണ്ട് പേർ മരിച്ചു
Road Accident: അപകടത്തിൽ രണ്ട് പേർ മരിച്ചു. മേപ്പറമ്പ് പേഴുങ്കര സ്വദേശി നിഷാദ് (27), കൊടുന്തിരപ്പുള്ളി സ്വദേശി ശിവൻ (57) എന്നിവരാണ് മരിച്ചത്.
പാലക്കാട്: പാലക്കാട് കഞ്ചിക്കോട് ദേശീയപാതയില്‍ ലോറിക്ക് പിന്നില്‍ പിക്കപ്പ് വാൻ ഇടിച്ചു. അപകടത്തിൽ രണ്ട് പേർ മരിച്ചു. മേപ്പറമ്പ് പേഴുങ്കര സ്വദേശി നിഷാദ് (27), കൊടുന്തിരപ്പുള്ളി സ്വദേശി ശിവൻ (57) എന്നിവരാണ് മരിച്ചത്.
പിക്കപ്പ് വാനിന്റെ ഡ്രൈവർക്ക് ഗുരുതരമായി പരിക്കേറ്റു. ഡ്രൈവറെ ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് മാറ്റി. കോയമ്പത്തൂരിൽ നിന്ന് പാലക്കാട്ടേക്ക് വരികയായിരുന്ന വാഹനങ്ങളാണ് അപകടത്തിൽപ്പെട്ടത്. വാഹനം വെട്ടിപ്പൊളിച്ചാണ് മൂവരെയും പുറത്തെടുത്തത്.
സുൽത്താൻ ബത്തേരിയിൽ പോലീസ് വാഹനമിടിച്ച് സ്കൂട്ടർ യാത്രികർക്ക് പരിക്ക്
വയനാട്: സുൽത്താൻ ബത്തേരിയിൽ പോലീസ് വാഹനമിടിച്ച് സ്കൂട്ടർ യാത്രികരായ മൂന്നുപേർക്ക് പരിക്കേറ്റതായി റിപ്പോർട്ട്. മലപ്പുറം വാഴക്കാട് പുൽപ്പറമ്പിൽ ജാസിദ്, ഭാര്യ ഷാഹിന, മകന്‍ ജുവാന്‍ എന്നിവർക്കാണ് പരിക്കേറ്റത്. പുത്തന്‍കുന്നില്‍ നടന്ന സമൂഹ വിവാഹത്തില്‍ പങ്കെടുക്കാനെത്തിയ കുടുംബത്തിനാണ് അപകടം സംഭവിച്ചത്.
ALSO READ: കായംകുളത്ത് കെഎസ്ആര്‍ടിസി ബസ് കത്തിനശിച്ചു; രക്ഷകനായി ഡ്രൈവർ
അസംപ്ഷൻ ജംങ്ഷനിൽ വെള്ളിയാഴ്ച വൈകീട്ട് നാലോടെയായിരുന്നു അപകടം. ബത്തേരിയില്‍ നിന്ന് ബാരിക്കേഡുകള്‍ കയറ്റിക്കൊണ്ടു പോകുകയായിരുന്ന പുത്തൂര്‍വയല്‍ എ.ആര്‍. ക്യാമ്പിലെ പോലീസ് ലോറി അതേ ദിശയില്‍ സഞ്ചരിക്കുകയായിരുന്ന സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു എന്നാണ് റിപ്പോർട്ട്.
അപകടത്തെ തുടർന്ന് പോലീസ് വാഹനത്തിന്റെ ഡ്രൈവറായ പോലീസുകാരൻ ഓടി രക്ഷപ്പെട്ടു. പരിക്കേറ്റവരെ ഓടിക്കൂടിയ നാട്ടുകാരാണ് ആശുപത്രിയിലെത്തിച്ചത്. ലോറിയോടിച്ചിരുന്ന പോലീസുകാരന്‍ മദ്യപിച്ചതായി സംശയിക്കുന്നതായി നാട്ടുകാര്‍ അറിയിച്ചു.
ലോറി സ്‌കൂട്ടറിനെ മറികടക്കുന്നതിനിടെയാണ് അപകടമുണ്ടായതെന്നാണ് നിഗമനം. ഇടിച്ചിട്ട ശേഷം സ്‌കൂട്ടറിനെ അല്‍പദൂരം ലോറി വലിച്ചുകൊണ്ടുപോയ പാടുകള്‍ റോഡിലുണ്ടായിരുന്നു. സംഭവത്തിൽ ലോറിയോടിച്ചിരുന്ന പോലീസുകാരന്‍ ബൈജുവിന്റെ പേരില്‍ കേസ് രജിസ്റ്റര്‍ ചെയ്തു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.