KSRTC Bus Fire: കായംകുളത്ത് കെഎസ്ആര്‍ടിസി ബസ് കത്തിനശിച്ചു; രക്ഷകനായി ഡ്രൈവർ

Alappuzha KSRTC Bus Fire: കരുനാഗപ്പള്ളിയിൽ നിന്ന് തൊപ്പുംപടിയിലേക്ക് പോയ കെഎസ്ആർടിസി ബസിനാണ് തീപിടിച്ചത്. എംഎസ്എം കോളേജിന് സമീപത്തുവച്ചാണ് അപകടം.

Written by - Zee Malayalam News Desk | Last Updated : Feb 23, 2024, 10:49 AM IST
  • കഴിഞ്ഞ ദിവസം ബസിന് സാങ്കേതിക പ്രശ്നങ്ങൾ ഉണ്ടായിരുന്നുവെങ്കിലും അത് പരിഹരിക്കാൻ അധികൃതർ തയ്യാറായില്ലെന്ന് ബസ് ഡ്രൈവർ പറയുന്നു
  • ബസ് പൂര്‍ണമായി കത്തിനശിച്ചു
  • തീപടരും മുന്‍പ് യാത്രക്കാരെ പുറത്തിറക്കിയതിനാല്‍ ആര്‍ക്കും പരിക്കില്ല
  • രൂക്ഷ​ഗന്ധം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് ഡ്രൈവർ വാഹനം നിർത്തിയത്
KSRTC Bus Fire: കായംകുളത്ത് കെഎസ്ആര്‍ടിസി ബസ് കത്തിനശിച്ചു; രക്ഷകനായി ഡ്രൈവർ

ആലപ്പുഴ: കായംകുളത്ത് കെഎസ്ആര്‍ടിസി ബസിന് തീപിച്ചു. ദേശീയപാതയിൽ ഓടിക്കൊണ്ടിരുന്ന ബസിനാണ് തീപിടിച്ചത്. ഡീസൽ ടാങ്ക് ചോർന്നതായാണ് സൂചന. കരുനാഗപ്പള്ളിയിൽ നിന്ന് തൊപ്പുംപടിയിലേക്ക് പോയ കെഎസ്ആർടിസി ബസിനാണ് തീപിടിച്ചത്. എംഎസ്എം കോളേജിന് സമീപത്തുവച്ചാണ് അപകടം.

കഴിഞ്ഞ ദിവസം ബസിന് സാങ്കേതിക പ്രശ്നങ്ങൾ ഉണ്ടായിരുന്നുവെങ്കിലും അത് പരിഹരിക്കാൻ അധികൃതർ തയ്യാറായില്ലെന്ന് ബസ് ഡ്രൈവർ പറയുന്നു. ബസ് പൂര്‍ണമായി കത്തിനശിച്ചു. തീപടരും മുന്‍പ് യാത്രക്കാരെ പുറത്തിറക്കിയതിനാല്‍ ആര്‍ക്കും പരിക്കില്ല. രൂക്ഷ​ഗന്ധം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് ഡ്രൈവർ വാഹനം നിർത്തിയത്.

ALSO READ: സംസ്ഥാനത്ത് ഇന്നും ചൂട് കൂടുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ മുന്നറിയിപ്പ്; ആറ് ജില്ലകളിൽ യെല്ലോ അലർട്ട്

ബസിൽനിന്ന് രൂക്ഷമായ ഗന്ധം ഉയരുന്നത് ശ്രദ്ധയിൽപ്പെട്ട ഡ്രൈവർ ഉടൻ തന്നെ ബസ് നിർത്തി യാത്രക്കാരോട് ഇറങ്ങാൻ ആവശ്യപ്പെട്ടു. ഇതിന് പിന്നാലെ ബസ് പൂർണമായും അ​ഗ്നിക്കിരയായി. അഗ്നിശമന സേന എത്തി തീയണച്ചു. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. ബസുകളുടെ അറ്റക്കുറ്റപ്പണി ശരിയായി നടക്കുന്നില്ലെന്ന് മന്ത്രി കെബി ​ഗണേഷ് കുമാർ പറഞ്ഞു. ബസുകൾ എല്ലാം പരിശോധിക്കുമെന്നും മന്ത്രി അറിയിച്ചു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News