കോട്ടയം : മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മകൾ അച്ചു ഉമ്മനെതിരെ ഉണ്ടായ സൈബർ ആക്രമണത്തിനെതിരെ പരാതി നൽകി. വനിതാ കമ്മീഷനിലും, സൈബർ സെല്ലിലും, പൂജപ്പുര പോലീസ് സ്റ്റേഷനിലുമാണ് സൈബഡ ആക്രമണത്തിന് ഇരയായ അച്ചു ഉമ്മൻ പരാതി നൽകിയത്. നേരത്തെ, ഉറവിടം വ്യക്തമല്ലാത്ത കുപ്രചാരണം ആയിരുന്നു ഉണ്ടായിരുന്നതെങ്കിൽ പിന്നീട് സിപിഎമ്മിന്റെ സൈബർ പോരാളികൾ പലരും തങ്ങളുടെ സോഷ്യൽ മീഡിയ ഹാന്റിലുകൾ മുഖേന വ്യക്തിഹത്യ തുടർന്നു. 
ജോലിയെയും പ്രൊഫഷണലിസത്തെയും സ്ത്രീത്വത്തെയും അപമാനിക്കുകയും നിന്ദ്യമായ രീതിയിൽ വ്യാജ പ്രചാരണങ്ങൾ അഴിച്ചുവിടുകയും മാനഹാനി ഉണ്ടാക്കുകയും ചെയ്ത സാഹചര്യത്തിലാണ് സൈബർ പോരാളികൾക്കെതിരെ അച്ചു ഉമ്മൻ നിയമനടപടി സ്വീകരിക്കുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

സമൂഹമാധ്യമങ്ങളിലൂടെ മോശമായി ചിത്രീകരിക്കുന്ന സെക്രട്ടറിയേറ്റിലെ മുൻ ഉദ്യോഗസ്ഥനെതിരെ വനിതാ കമ്മീഷനിലും, സൈബർ സെല്ലിലും, തിരുവനന്തപുരം പൂജപ്പുര പോലീസ് സ്റ്റേഷനിലും അച്ചു ഉമ്മൻ  തെളിവ് സഹിതം പരാതി നൽകി.


ALSO READ : Achu Oommen : അച്ചു ഉമ്മൻ പറയുന്നുണ്ടാകും 'താങ്ക്യു സൈബർ ഗുണ്ടകളെ' എന്ന്; ഒറ്റ സൈബർ ആക്രമണം കൊണ്ട് ഉയർന്നത് ഇരട്ടി ഫോളോവേഴ്സ്


സങ്കുചിത രാഷ്ട്രീയ താൽപര്യത്തിനു വേണ്ടി ഇനിയൊരു സ്ത്രീയും ഇത്തരത്തിൽ അപമാനിക്കപ്പെടരുത് എന്ന ചിന്തയുടെ അടിസ്ഥാനത്തിൽ കൂടിയാണ് നിയമനടപടി കൈക്കൊള്ളുന്നത്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.