തൃശൂര്‍: നടനും മിമിക്രി കലാകാരനുമായ കൊല്ലം സുധി വാഹനാപകടത്തിൽ മരിച്ചു.  അപകടം നടന്നത് ഇന്ന് പുലർച്ചെ നാലരയോടെ തൃശൂർ കയ്പമംഗലത്ത് വച്ചായിരുന്നു.  വടകരയിൽ നിന്നും പ്രോഗ്രാം കഴിഞ്ഞു മടങ്ങി വരുകയായിരുന്ന സംഘം സഞ്ചരിച്ചിരുന്ന കാർ എതിരെ വന്ന പിക്കപ്പുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: Fire Accident: കൊച്ചിയിൽ വർക്ക് ഷോപ്പിൽ തീപിടിത്തം; ഇരുപതോളം കാറുകള്‍ കത്തിനശിച്ചു


അപകടത്തിൽ നടൻ ബിനു അടിമാലി, ഉല്ലാസ് അരൂർ, മഹേഷ് എന്നിവർക്ക് പരിക്കേറ്റിട്ടുണ്ട്. ഗുരുതരമായി പരിക്കേറ്റ കൊല്ലം സുധിയെ കൊടുങ്ങല്ലൂർ എ ആർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഒരു സ്വകാര്യ ചാനലിന്‍റെ പരിപാടിയിൽ പങ്കെടുത്ത ശേഷം  മടങ്ങി വരുകയായിരുന്ന സംഘം സഞ്ചരിച്ചിരുന്ന കാർ എതിരെ വന്ന പിക്കപ്പുമായി കൂട്ടിയിടിക്കുകയും ഇടിയുടെ ആഘാതത്തിൽ കാറിന്‍റെ മുൻ വശം പൂർണ്ണമായും തകറുകളുമായിരുന്നു.  കൊല്ലം സുധിയും സുഹൃത്തുക്കളും സഞ്ചരിച്ചിരുന്ന കാറുമായി കൂട്ടിയിടിച്ച പിക്കപ്പ് വാൻ തൊടുപുഴ സ്വദേശിയുടേതാണെന്നാണ് വിവരം. വളവ് കടന്നുവന്ന പിക്കപ്പ് വാൻ കാറിലിടിക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട്.


Also Read: മാസത്തിന്റെ ആദ്യ ദിനത്തിൽ സന്തോഷവാർത്ത, LPG സിലിണ്ടറിന്റെ വിലയിൽ വൻ ഇടിവ്!


രക്ഷാപ്രവർത്തനം നടത്തിയത് ശിഹാബ് തങ്ങൾ ആംബുലൻസ്, എസ്.വൈ എസ്, സാന്ത്വനം, ആക്ടസ് ആംബുലൻസ് പ്രവർത്തകരാണ്. ഒരാഴ്ച്ച മുൻപ് ഇതേ സ്ഥലത്ത് നിർത്തിയിട്ട ലോറിക്ക് പുറകിൽ ടാങ്കർ ലോറിയിടിച്ച് ഒരു ഡ്രൈവർ മരിച്ചിരുന്നു. സംഭവം അറിഞ്ഞയുടൻ കയ്പമംഗലം പോലീസ് സ്ഥലത്തെത്തി നടപടി ആരംഭിച്ചു.


Also Read: ജൂലൈ 7 വരെ ഈ രാശിക്കാർക്ക് അടിപൊളി സമയം; ശുക്ര കൃപയാൽ വൻ ധനനേട്ടവും പുരോഗതിയും!


2015 ല്‍ പുറത്തിറങ്ങിയ കാന്താരി എന്ന ചിത്രത്തിലൂടെയാണ് കൊല്ലം സുധി സിനിമാരംഗത്തേക്ക് കടന്നുവരുന്നത്.  കട്ടപ്പനയിലെ ഋത്വിക് റോഷന്‍, തീറ്റ റപ്പായി, കുട്ടനാടന്‍ മാര്‍പാപ്പ, വകതിരിവ്, ആന്‍ ഇന്റര്‍നാഷ്ണല്‍ ലോക്കല്‍ സ്റ്റോറി, കേശു ഈ വീടിന്റെ നാഥന്‍, എസ്‌കേപ്പ്, സ്വര്‍ഗത്തിലെ കട്ടുറുമ്പ് തുടങ്ങിയ ചിത്രങ്ങളില്‍ താരം വേഷമിട്ടിട്ടുണ്ട്.


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.