കൊച്ചി: കൊച്ചിയിൽ വർക്ക് ഷോപ്പിലുണ്ടായ തീപിടിത്തത്തിൽ 20 കാറുകൾ കത്തിനശിച്ചു. കണ്ടെയ്‌നര്‍ റോഡിലെ കാര്‍ വര്‍ക്ക് ഷോപ്പിലാണ് തീപിടിത്തമുണ്ടായത്. കടയിലേക്ക് തീ പടര്‍ന്നാണ് 20 കാറുകള്‍ കത്തി നശിച്ചത്. കണ്ടെയ്‌നര്‍ റോഡ് സിഗ്നലിന് സമീപമുള്ള ബിആര്‍എസ് ഓട്ടോസ് എന്ന കാര്‍ വര്‍ക്ക് ഷോപ്പിലാണ് തീപിടിത്തമുണ്ടായത്.
ഏഴ് ഫയര്‍ ഫോഴ്‌സ് യൂണിറ്റുകള്‍ സ്ഥലത്തെത്തി. തീ നിയന്ത്രണ വിധേയമാക്കി. ഞായറാഴ്ച പുലര്‍ച്ചെ 4.30 ഓടെയാണ് അപകടമുണ്ടായത്. വർക്ക് ഷോപ്പിന് സമീപത്തുണ്ടായിരുന്ന ട്രാൻസ്ഫോമറിന് തീപിടിച്ചിരുന്നു. ട്രാൻസ്ഫോമറിൽ നിന്ന് ഉണ്ടായ ഷോര്‍ട്ട് സര്‍ക്യൂട്ട് ആവാം തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.
കണ്ണൂർ കോർപറേഷന്റെ മാലിന്യ പ്ലാന്റിൽ വൻ തീപിടിത്തം; അട്ടിമറിയുണ്ടെന്ന് സംശയിക്കുന്നെന്ന് നഗരസഭ
കണ്ണൂർ: കണ്ണൂർ കോർപറേഷന്റെ മാലിന്യ പ്ലാന്റിൽ വൻ തീപിടിത്തം. കണ്ണൂർ കോർപറേഷന് കീഴിലുള്ള ചേലോറ ട്രഞ്ചിങ്ങ് ഗ്രൗണ്ടിലാണ് തീപിടിത്തമുണ്ടായത്. ഇന്ന് പുലർച്ചെയാണ് ട്രഞ്ചിങ് ഗ്രൗണ്ടിലെ മാലിന്യ കൂമ്പാരത്തിൽ തീപടർന്നത്.
നിരവധി ഫയർ യൂണിറ്റുകൾ സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി. ഇടയ്ക്കിടെ തീപിടിത്തം ഉണ്ടാകുന്നതിൽ അട്ടിമറിയുണ്ടോയെന്ന് സംശയിക്കുന്നതായി കോർപറേഷൻ അധികൃതർ പറഞ്ഞു. മാലിന്യത്തിൽ നിന്ന് ഉയരുന്ന പുക ഗുരുതര പ്രതിസന്ധിയാണെന്ന് പ്രദേശവാസികൾ പറയുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...