കൊച്ചി: ലൈംഗികാതിക്രമക്കേസിൽ നടനും എംഎൽഎയുമായ മുകേഷിനെ പ്രത്യേക അന്വേഷണസംഘം ചോദ്യം ചെയ്യുകയാണ്. തീരദേശ പൊലീസിന്‍റെ ആസ്ഥാന ഓഫീസിലാണ് എഐജി ജി.പൂങ്കുഴലിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം മുകേഷിനെ ചോദ്യം ചെയ്യുന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: സിദ്ദിഖിന് തിരിച്ചടി; ലൈം​ഗികാതിക്രമ കേസിൽ മുൻകൂർ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി


ഇന്ന് രാവിലെ 10:15 ഓടെ അഭിഭാഷകനൊപ്പമാണ് മുകേഷ് പ്രത്യേക അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരായത്. സിനിമയിൽ അവസരവും സിനിമ സംഘടനയിൽ അംഗത്വവും വാഗ്ദാനം ചെയ്ത് ലൈംഗികാതിക്രമം നടത്തിയെന്ന നടിയുടെ പരാതിയിലാണ് നടനെ ചോദ്യംചെയ്യുന്നത്. കേസിൽ മുകേഷിന് സെഷൻസ് കോടതി മുൻകൂർ ജാമ്യം അനുവദിച്ചിരുന്നെങ്കിലും പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്തിയതിനെ തുടർന്ന് തുടർ നടപടികളുടെ ഭാഗമായാണ് മുകേഷിനെ ചോദ്യം ചെയ്യുന്നത്.


Also Read: ഗജകേസരി യോഗത്തിലൂടെ ഇവർക്ക് ലഭിക്കും വൻ സാമ്പത്തിക നേട്ടവും തൊഴിലിൽ പുരോഗതിയും!


മുകേഷിനെതിരെ കേസെടുത്തത് ആഗസ്റ്റ് 28 നാണ്. മരടിലെ ഫ്ലാറ്റിലേക്ക് തന്നെ വിളിച്ചുവരുത്തി ലൈംഗികമായി പീഡിപ്പിച്ചു, ഒറ്റപ്പാലത്ത് ഷൂട്ടിങ് സ്ഥലത്ത് കാറിൽ കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമിച്ചു തുടങ്ങിയവയാണ് യുവതിയുടെ ആരോപണങ്ങൾ.  ആരോപണത്തിൽ പീഡനക്കുറ്റം, സ്ത്രീത്വത്തെ അപമാനിക്കൽ, ആക്രമിക്കണമെന്ന ഉദ്ദേശ്യത്തോടെ അതിക്രമിച്ച് കടക്കൽ, സ്ത്രീത്വത്തെ അപമാനിക്കുന്ന ആംഗ്യം കാണിക്കൽ തുടങ്ങിയ വകുപ്പുകളാണ് മുകേഷിനെതിരെ ചുമത്തിയിട്ടുള്ളത്.  ഈ വകുപ്പ് പ്രകാരം കുറ്റക്കാരനാണെന്ന് തെളിഞ്ഞാൽ നടന് പത്തുവർഷം വരെ തടവും പിഴയും ലഭിക്കാം. 


Also Read: 10 ദിവസത്തിനുള്ളിൽ ശരീരഭാരം കുറയ്ക്കാൻ ഈ ശീലങ്ങൾ സൂപ്പറാ, പരീക്ഷിച്ചു നോക്കൂ..!


വടക്കാഞ്ചേരി പോലീസും മരട് പോലീസും രജിസ്റ്റർ ചെയ്ത രണ്ട്ണ്ടു കേസുകളാണ് നടൻ മുകേഷിനെതിരേ രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഈ കേസുകളിലാണ് ചോദ്യം ചെയ്യൽ പുരോ​ഗമിക്കുന്നത്. കേസിൽ നേരത്തെ ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചിരുന്നതുകൊണ്ട്  അറസ്റ്റ് നടപടികൾ ഉണ്ടാകില്ല എന്നാണ് റിപ്പോർട്ട്. ലൈം​ഗിക പീഡന പരാതികളിന്മേൽ നേരത്തെ തന്നെ പരാതിക്കാരിയുടെ വിശ​ദമായ മൊഴിയടക്കം പ്രത്യേക അന്വേഷണ സംഘം ശേഖരിച്ചിരുന്നു. കൂടാതെ പ്രാഥമിക വിവരശേഖരണവും അന്വേഷണസംഘം നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പ്രതികളെ ചോദ്യം ചെയ്യുന്ന നടപടിയിലേക്ക് കടന്നത്. അതേസമയം മുൻകൂർ ജാമ്യം നൽകിക്കൊണ്ടുള്ള ഹർജിയിൽ പരാതിക്കാരിയുടെ മൊഴികളിൽ വൈരുദ്ധ്യമുണ്ടെന്ന് കോടതി നിരീക്ഷിച്ചിരുന്നു.


Also Read: ബെംഗളൂരുവിൽ ഓണപൂക്കളം ചവിട്ടി നശിപ്പിച്ച മലയാളി യുവതിക്കെതിരെ കേസെടുത്ത് പോലീസ്


ആലുവ സ്വദേശിയായ യുവതിയാണ് മുകേഷ്, മണിയന്‍പിള്ള രാജു, അഡ്വ. ചന്ദ്രശേഖര്‍ അടക്കമുള്ള ഏഴ് പേർക്കെതിരെ ലൈംഗി പീഡന പരാതി നൽകിയത്.  സംഭവം 2009 ലാണ് നടന്നതെന്നാണ് നടിയുടെ ആരോപണം. 13 വർഷം മുൻപ് സിനിമ ചിത്രീകരണവുമായി ബന്ധപ്പെട്ട് വടക്കാഞ്ചേരിയിലെ നക്ഷത്ര ഹോട്ടലിൽ താമസിക്കുന്നതിനിടയിൽ മുകേഷ് മോശമായി പെരുമാറിയെന്ന പരാതിയുമായി മറ്റൊരു യുവതിയും രം​ഗത്തെത്തിയിരുന്നു. നാടകമേ ഉലകം' എന്ന സിനിമയുടെ ചിത്രികരണത്തിനിടയിൽ മുകേഷ് കയറി പിടിച്ചുവെന്ന നടിയുടെ മൊഴി അന്വേഷണസംഘം വടക്കാഞ്ചേരി പോലീസിന് കൈമാറിയതിൻ്റെ അടിസ്ഥാനത്തിൽ വടക്കാഞ്ചേര പോലീസ് എഫ്. ഐ. ആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്.


മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.