Weight Loss Tips: 10 ദിവസത്തിനുള്ളിൽ ശരീരഭാരം കുറയ്ക്കാൻ ഈ ശീലങ്ങൾ സൂപ്പറാ, പരീക്ഷിച്ചു നോക്കൂ..!

Weight Loss Tips: അമിതഭാരവും തൂങ്ങിയ വയറുമാണോ നിങ്ങളുടെ പ്രശ്നം? എന്നാൽ ഇനി വിഷമിക്കേണ്ട രാവിലെ തന്നെ  ഇങ്ങനെ ചെയ്തോളൂ.. കുറച്ച് ദിവസത്തിനുള്ളിൽ ഫലം ഉറപ്പ്.

Weight Loss Latest Updates: ജീവിക്കാൻ നമുക്ക് ഭക്ഷണം ആവശ്യമാണ് എന്നത് എല്ലാവര്ക്കും അറിയാവുന്ന കാര്യമാണല്ലോ? പക്ഷെ ഇന്ന് നമ്മൾ ജീവിക്കാൻ വേണ്ടി കഴിക്കുക എന്നതല്ല കഴിക്കാൻ വേണ്ടി ജീവിക്കുക എന്ന പോളിസിയല്ലേ പിന്തുടരുന്നത് എന്നത് ആരും സമ്മതിക്കാത്ത ഒരു സത്യം തന്നെയാണ് അല്ലെ?  കഴിക്കുന്ന ഭക്ഷണം ശരിയായി ദഹിച്ച് അത് ശരീരത്തിൽ ഊർജമായി മാറുകയാണ് വേണ്ടത്.  അല്ലാതെ ഇത് കൊഴുപ്പ് രൂപത്തിൽ ശരീരത്തിൽ തന്നെ അടിഞ്ഞു കൂടിയാൽ ശരിക്കും പണികിട്ടും, ഇത് ഒടുവിൽ പൊണ്ണത്തടിയിലേക്ക് എത്തിക്കും. വർധിച്ച ശരീരഭാരം കുറയ്ക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല.  അതുകൊണ്ടുതന്നെ വയറ്റിലെ കൊഴുപ്പ് കുറയ്ക്കാനും കലോറി വേഗത്തിൽ കത്തിക്കാനും ശരീരഭാരം കുറയ്ക്കാനുമൊക്കെയായി നിങ്ങൾ രാവിലെ തന്നെ ശീലിക്കേണ്ട ചില കാര്യങ്ങളുണ്ട്.  അത് എന്തൊക്കെയാണെന്ന്  അറിയാം...

1 /9

നല്ലൊരു ജീവിതത്തിന് ആരോഗ്യമുള്ള ശരീരം അത്യന്താപേക്ഷിതമാണ്. നമ്മുടെ ശരീരം ഫിറ്റും ആരോഗ്യവുമുള്ളതാണെങ്കിൽ നമുക്ക് നമ്മുടെ ജോലികൾ ശരിയായി രീതിയൽ ശരിയായ സമയത്ത് ചെയ്തു തീർക്കാൻ കഴിയും.  ഇന്നത്തെ കാലത്ത് പലർക്കും ദുഖമുണ്ടാക്കുന്ന ഒന്നാണ് ഈ  പൊണ്ണത്തടി.

2 /9

അതുകൊണ്ടുതന്നെ ശരീരഭാരം കുറയ്ക്കാനും വയറ്റിലെ കൊഴുപ്പ് ഉറക്കുന്നതിനും കലോറി വേഗത്തിൽ കത്തിക്കാനും നിങ്ങൾ രാവിലെ ചില ശീലങ്ങൾ പാലിക്കണം. അതിനെ കുറിച്ച് വിശദമായി അറിയാം...

3 /9

ബ്രേക്ക്ഫാസ്റ്റ് എന്ന് പറയുന്നത് ബ്രെയിൻ ഫുഡ് എന്നാണ് പറയുന്നത്.  അതുകൊണ്ടുതന്നെ ദിവസത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഭക്ഷണമായിട്ടാണ് പ്രാതലിനെ കണക്കാക്കുന്നതും. സമീകൃതവും പ്രോട്ടീനും നാരുകളും അടങ്ങിയ ഭക്ഷണങ്ങൾ രാവിലെ കഴിക്കണം. പച്ചക്കറികൾ, പഴച്ചാറുകൾ, മുട്ടകൾ, ഓട്‌സ്, സാലഡ് എന്നിവ  പ്രഭാതഭക്ഷണങ്ങളിൽ ഉൾപ്പെടുത്തണം. ഇവ ശരീരത്തിന് ആവശ്യമായ ഊർജം നൽകും

4 /9

രാവിലെ എണീറ്റ ഉടൻ നമ്മളെല്ലാം വെള്ളം കുടിക്കാറുണ്ട് അല്ലെ? ഇത് ചൂടുവെള്ളം ആക്കുന്നത് വളരെയധികം നേട്ടങ്ങൾ നൽകും. ശരീരത്തിലെ കൊഴുപ്പ് അലിയിക്കുന്നതിനുള്ള മികച്ച മാർഗമായിട്ടാണ് ഇതിനെ കണക്കാക്കുന്നത്.  ചൂടുവെള്ളം കുടിക്കുന്നത് ശരീരത്തിലെ മാലിന്യങ്ങളെ പുറന്തള്ളാനും ഫലപ്രദമാണ്. ഇത് ദഹനം മെച്ചപ്പെടുത്തുകയും മെറ്റബോളിസം വർദ്ധിപ്പിക്കുകയും ചെയ്യുന്നതോടൊപ്പം കലോറി വേഗത്തിൽ കത്തിക്കാനും സഹായിക്കും

5 /9

രാവിലെ ചായയോ കാപ്പിയോ കുടിക്കുന്നത് ശീലമാക്കിയിട്ടുണ്ടോ?  എന്നാൽ ഇനി മുതൽ ഇതിനു പകരം ഗ്രീൻ ടീ, കറുവപ്പട്ട ടീ, ജീരക ചായ തുടങ്ങിയ ഹെർബൽ ടീകൾ കുടിക്കുക. ഇത് ശരീരത്തിലെ കൊഴുപ്പിനെ ഉരുക്കാൻ സഹായിക്കും

6 /9

നിങ്ങൾക്ക് കൂടുതൽ നേരം വയറ് നിറഞ്ഞതായിരിക്കാനും അതിലൂടെ വിശപ്പ് നിയന്ത്രിക്കാനുമായി പ്രാതലിന് പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കേണ്ടത് അത്യാവശ്യമാണ്. ഇത് മെറ്റബോളിസം വർദ്ധിപ്പിക്കുകയും വിശപ്പ് കുറയ്ക്കുകയും ചെയ്യും.  

7 /9

രാവിലെ വ്യായാമം ചെയ്യുന്നത് കൊഴുപ്പ് എരിച്ചു കളയാൻ വളരെ നല്ലതാണ്. അതിനാൽ രാവിലെ നടത്തം, യോഗ, ജോഗിംഗ്, വ്യായാമം എന്നിങ്ങനെ ഏതെങ്കിലും തരത്തിലുള്ള പ്രവർത്തനങ്ങളിൽ ഏർപ്പെദുഃഖ. വയറിലെ കൊഴുപ്പ് അലിയിക്കുന്നതിനും ശരീരഭാരം കുറയ്ക്കുന്നതിനുമുള്ള വളരെ ഫലപ്രദമായ മാർഗമാണിത്.  

8 /9

ആരോഗ്യകരമായ ജീവിതശൈലിക്ക് ആരോഗ്യകരമായ മാനസികാവസ്ഥയും അനിവാര്യമാണ്. തടി കുറയ്ക്കാൻ ഡയറ്റ് പ്ലാൻ, ജിം തുടങ്ങി പല പരിപാടികളും ആസൂത്രണം ചെയ്താൽ മാത്രം പോരാ. ഇത് സ്ഥിരമായി പാലിക്കണം. എങ്കിൽ മാത്രമേ ശരീരഭാരം കുറയ്ക്കുക എന്ന നമ്മുടെ ആഗ്രഹം നടക്കൂ. 

9 /9

ആരോഗ്യകരമായ ജീവിതശൈലിക്ക് ആരോഗ്യകരമായ മാനസികാവസ്ഥയും അനിവാര്യമാണ്. തടി കുറയ്ക്കാൻ ഡയറ്റ് പ്ലാൻ, ജിം തുടങ്ങി പല പരിപാടികളും ആസൂത്രണം ചെയ്താൽ മാത്രം പോരാ. ഇത് സ്ഥിരമായി പാലിക്കണം. എങ്കിൽ മാത്രമേ ശരീരഭാരം കുറയ്ക്കുക എന്ന നമ്മുടെ ആഗ്രഹം നടക്കൂ. 

You May Like

Sponsored by Taboola