#DecommissionMullaperiyarDam ന് പിന്തുണ അറിയിച്ചു നടൻ പൃഥ്വിരാജ്, രാഷ്ട്രീയം മാറ്റിവെച്ച് 40 ലക്ഷം ജീവനകൾക്ക് വേണ്ടി ഒന്നിക്കണമെന്ന് നടൻ
Prithviraj Sukumaran #DecommissionMullaperiyarDam ന് പൂർണ പിന്തുണ അറിയിച്ചു
Kochi : മുല്ലപ്പെരിയാറിൽ നിലവിലെ ഡാമിന്റെ പ്രവർത്തനം അവസാനിപ്പിച്ച് പുതിയ ഡാം നിർമിക്കണമെന്നുള്ള ഹാഷ്ടാഗ് ക്യാമ്പയിനായ #DecommissionMullaperiyarDam ന് പൂർണ പിന്തുണ അറിയിച്ച് നടൻ പൃഥ്വിരാജ് (Prithviraj Sukumaran). താരം തന്റെ സോഷ്യൽ മീഡിയ പേജിൽ പങ്കെവെച്ച പോസ്റ്റിലൂടെയാണ് ക്യാമ്പയിന് പിന്തുണ നൽകിയിരിക്കുന്നത്.
"വസ്തുതകളും കണ്ടെത്തലുകളും എന്തായിരുന്നാലും അല്ലെങ്കിലും ഈ 125 വർഷം പഴക്കമുള്ള ഡാം നിലനിർത്തി പ്രവർത്തിക്കുന്നത് ഒരു കാരണമോ ഒഴിവ്കഴിവായി പറയാൻ സാധിക്കില്ല" പൃഥ്വി തന്റെ സോഷ്യൽ മീഡിയ പോസ്റ്റിൽ കുറിച്ചു.
ഈ 125 വർഷം പഴക്കം ചെന്ന ഡാമിനെ സുരക്ഷിതമാണെന്ന് പറഞ്ഞ് നിലനിർത്തുന്ന നിലപാടുകളെ രൂക്ഷമായി വിമർശിച്ചു കൊണ്ടാണ് നടൻ പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. രാഷ്ട്രീയ നിലപാടുകൾ മാറ്റിവെച്ച 40 ലക്ഷം പേരുടെ ജീവന് വേണ്ടി ഒരുമിച്ച് നിൽക്കണമെന്നാണ് നടൻ ആവശ്യപ്പെടുന്നത്.
"രാഷ്ട്രീയം സാമ്പത്തികം എല്ലാം മാറ്റിവെച്ച് എന്താണോ ശരി അത് ചെയ്യാനുള്ള സമയമാണിത്. നമ്മുക്ക് ഈ സിസ്റ്റത്തെ വിശ്വസിക്കാൻ സാധിക്കൂ. സിസ്റ്റം ശരിയായ തീരുമാനം എടുക്കാൻ വേണ്ടി നമ്മുക്ക് പ്രാർഥിക്കാം" പൃഥ്വി കൂട്ടിച്ചേർത്തു
നിലവിലെ രാഷ്ട്രീയ വ്യവസ്ഥക്കെതരിരെയും താരം വിമർശനം പറയാതെ ഉന്നയിക്കുന്നുണ്ട്. നിലവിലെ രാഷ്ട്രീയ സാമൂഹിക നീതിന്യായ വ്യവസ്ഥകൾ ശരിയായ തീരുമാനം എടുക്കാൻ താരം എല്ലാവരോടുമായി പ്രർഥിക്കാൻ ആവശ്യപ്പെട്ടിരിക്കുകയാണ്.
ALSO READ : Mullapperiyar dam | മുല്ലപ്പെരിയാർ അണക്കെട്ടിലേക്ക് ശക്തമായ നീരൊഴുക്ക്; ഡാമിൽ ജലനിരപ്പുയരുന്നു
മുല്ലപ്പെരിയാർ ഡാമിന്റെ ഘടന പ്രശ്നങ്ങളെ കുറിച്ചുള്ള ഐക്യ രാഷ്ട്ര സഭയുടെ റിപ്പോർട്ട് പുറത്ത് വന്ന സാഹചര്യത്തിലാണ് മുല്ലപ്പെരിയാർ ഡാമിന്റെ സുരക്ഷിതത്വത്തെ ചോദ്യം ചെയ്ത സോഷ്യൽ മീഡിയയിൽ ക്യാമ്പയിൻ ആരംഭിക്കുന്നത്. കാനഡ അസ്ഥാനമായുള്ള ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് വാട്ടർ എൻവയോൺമെൻറ് ആൻറ് ഹെൽത്തിന്റെ റിപ്പോർട്ടിന്മേൽ സുപ്രീം കോടതി ഹർജി സമർപ്പിക്കുകയും ചെയ്തു.
ലോകത്തിൽ അപകടകരമായ അവസ്ഥയിലുള്ള ആറ് അണക്കെട്ടുകളിൽ ഒന്ന് മുല്ലപ്പെരിയാറാണെന്നാണ് പഠന റിപ്പോർട്ടിൽ പറയുന്നത്. ഇതാണ് ഹർജിക്കാരൻ ആധാരമായി ചൂണ്ടിക്കാട്ടുന്നത്.
കേരളത്തിലെ അപ്രതീക്ഷിത പ്രളയാവസ്ഥയിൽ ഡാം ജീവനുകൾക്ക് ഭീക്ഷണിയാണെന്നും റിപ്പോർട്ടിൽ പറയുന്നു. 2021 ജനുവരിയിലാണ് റിപ്പോർട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഇതിൽ തന്നെ അണക്കെട്ടിലെ ചോർച്ചകളും, നിർമ്മാണത്തിന് ഉപയോഗിച്ച വസ്തുക്കൾ പലതും നിലവിൽ കാലാവധി കഴിഞ്ഞ അവസ്ഥയിലാണ്.
മുല്ലെപ്പെരിയാറിനുണ്ടാകുന്ന അപകടം 3.5 ബില്യൺ ജനങ്ങളുടെ ജീവന് ഭീക്ഷണിയാണെന്നും റിപ്പോർട്ടിൽ വിശദമാക്കിയിട്ടുണ്ടെന്ന് റിപ്പോർട്ട് ഉദ്ധരിച്ച് ലൈവ് ലോ പറയുന്നു. റിപ്പോർട്ടിനായി പഠന വിധേയമാക്കിയ ഡാമുകളിൽ ഇന്ത്യയിലെ ഒരേ ഒരു അണക്കെട്ടാണ് മുല്ലപ്പെരിയാർ ആറ് അണക്കെട്ടുകളിൽ തന്നെ ഏറ്റവും പഴക്കം ഇതിനാണ്.
ALSO READ : Mullaperiyar Dam: പുതിയ അണക്കെട്ടിനുള്ള പരിസ്ഥിതി ആഘാത പഠനം പുരോഗമിക്കുന്നുവെന്ന് മന്ത്രി റോഷി അഗസ്റ്റിൻ
നിലവിൽ റിപ്പോർട്ടിൽ പഠന വിധേയമാക്കിയ അണക്കെട്ടുകളിൽ നാലെണ്ണം ഡി കമ്മീഷൻ ചെയ്തു കഴിഞ്ഞു. സിംബാവെയിലെ ഒരു ഡാമും ഒപ്പം മുല്ലപ്പെരിയാറുമാണ് ഇപ്പോഴും തുടരുന്നത്. മുല്ലപ്പെരിയാറിൻറെ ആയുസ് കണക്കാക്കിയാൽ 1887-ൽ നിർമ്മാണം ആരംഭിച്ച് 1895-ൽ നിർമ്മാണം പൂർത്തിയാക്കിയ അണക്കെട്ടാണിത്. കുറഞ്ഞത് 125 വർഷമെങ്കിലും അണക്കെട്ടിന് പഴക്കമുണ്ട്.
റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നത് കോൺക്രീറ്റ് അണക്കെട്ടുകൾക്കുള്ള ശരാശരി കാലാവധി 50 വർഷമെന്നാണ്. സാധാരണ ഗതിയിൽ 100 വർഷം വരെയും ഇത് പോകാറുണ്ട്. വിഷയത്തിൽ കോടതിയുടെ തീരുമാനമാണ് ഇനി അറിയേണ്ടത്.
നിലവിൽ
നിലവിൽ മുല്ലപ്പെരിയാറിൽ ജലനിരപ്പ് 137 അടിയിലേക്ക് ഉയരുകയാണ്. ആറുമണി വരെയുള്ള കണക്ക് പ്രകാരം 136.80 ആണ് ജലനിരപ്പ്. 138-ലേക്ക് എത്തുന്നതോടെ രണ്ടാമത്തെ മുന്നറിയിപ്പും നൽകും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...