Mullapperiyar dam | മുല്ലപ്പെരിയാർ അണക്കെട്ടിലേക്ക് ശക്തമായ നീരൊഴുക്ക്; ഡാമിൽ ജലനിരപ്പുയരുന്നു

തമിഴ്നാട് തീരത്ത് രൂപപ്പെട്ട ചക്രവാതച്ചുഴിയെ തുടർന്ന് കേരളത്തിൽ വീണ്ടും മഴ ശക്തമാകുമെന്ന് മുന്നറിയിപ്പുകളുണ്ടായിരുന്നു

Written by - Zee Malayalam News Desk | Last Updated : Oct 23, 2021, 08:19 PM IST
  • കോട്ടയത്തും പത്തനംതിട്ടയിലും വീണ്ടും മഴ ശക്തമായിരിക്കുകയാണ്
  • തമിഴ്നാടിന്റെ കിഴക്കൻ തീരത്താണ് ചക്രവാതച്ചുഴി രൂപപ്പെട്ടത്
  • തിങ്കളാഴ്ചയോടെ മഴ വീണ്ടും ശക്തമാകുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം
  • ഒക്ടോബർ 27 വരെ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു
Mullapperiyar dam | മുല്ലപ്പെരിയാർ അണക്കെട്ടിലേക്ക് ശക്തമായ നീരൊഴുക്ക്; ഡാമിൽ ജലനിരപ്പുയരുന്നു

ഇടുക്കി: മുല്ലപ്പെരിയാര്‍ ഡാമില്‍ (Mullaperiyar dam) ജലനിരപ്പ് ഉയരുന്നു. ഡാമിലെ നിലവിലെ ജലനിരപ്പ് 136 അടിയാണ്. ശക്തമായ നീരൊഴുക്കാണ് ജലനിരപ്പ് ഉയരാന്‍ കാരണം. തമിഴ്നാട് തീരത്ത് രൂപപ്പെട്ട ചക്രവാതച്ചുഴിയെ തുടർന്ന് കേരളത്തിൽ വീണ്ടും മഴ ശക്തമാകുമെന്ന് (Heavy rain) മുന്നറിയിപ്പുകളുണ്ടായിരുന്നു.

കോട്ടയത്തും പത്തനംതിട്ടയിലും വീണ്ടും മഴ ശക്തമായിരിക്കുകയാണ്. തമിഴ്നാടിന്റെ കിഴക്കൻ തീരത്താണ് ചക്രവാതച്ചുഴി രൂപപ്പെട്ടത്. തിങ്കളാഴ്ചയോടെ മഴ വീണ്ടും ശക്തമാകുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം.

ALSO READ: Heavy Rain Alert : സംസ്ഥാനത്ത് വീണ്ടും കനത്ത മഴയ്ക്ക് സാധ്യത; രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു

തുലാവർഷത്തിന് മുന്നോടിയായി, ബംഗാൾ ഉൾക്കടലിലും ദക്ഷിണേന്ത്യയിലും വടക്ക് കിഴക്കൻ കാറ്റിന്റെ വരവിന്റെ ഫലമായി ഒക്ടോബർ 25 മുതൽ 27 വരെ ഇടിമിന്നലോടുകൂടിയ മഴ തുടരാൻ സാധ്യതയുണ്ടെന്നും ഒക്ടോബർ 26ന് ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഒക്ടോബർ 27 വരെ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

ALSO READ: Heavy rain in Kerala | കോട്ടയത്ത് വീണ്ടും കനത്ത മഴ; മണിമലയാറ്റിൽ ജലനിരപ്പ് ഉയരുന്നു

കോട്ടയം ജില്ലയിൽ മഴ ശക്തമായതോടെ മണിമലയാറ്റിൽ ജലനിരപ്പുയർന്നു. താഴ്ന്ന പ്രദേശങ്ങളിലുള്ള ജനങ്ങളെ മാറ്റിപ്പാർപ്പിക്കുന്നതിന് അധികൃതർ നടപടികൾ ആരംഭിച്ചു. ഉരുൾപൊട്ടലും മണ്ണിടിച്ചിലും ഉണ്ടായ പ്രദേശങ്ങളിൽ അതീവ ജാ​ഗ്രതയാണ് പുലർത്തുന്നത്. ഇവിടങ്ങളിൽ നിന്ന് പ്രദേശവാസികളെ മാറ്റിപ്പാർപ്പിച്ചിരുന്നു. പത്തനംതിട്ട ജില്ലയിലും അതിശക്തമായ മഴയാണ് പെയ്യുന്നത്. ജനങ്ങൾ അതീവ ജാ​ഗ്രത പുലർത്തണമെന്ന് നിർദേശമുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News