Aswathy Sreekanth: വെളിവും ബോധവും ഉള്ള ബാക്കി ആണുങ്ങളെ കൂടി നാണം കെടുത്താൻ...മാലയിട്ട് സ്വീകരണം സവാദിന് പൊല്ലാപ്പാകുന്നുവോ?
Aswathy Sreekanth Responds to Savad Issue: ‘ഓൾ കേരള മെൻസ് അസോസിയേഷൻ’എന്നൊക്കെ പറഞ്ഞു വെളിവും ബോധവും ഉള്ള ബാക്കി ആണുങ്ങളെ കൂടി നാണം കെടുത്താൻ ശ്രമിക്കുന്നതിലാണ് സങ്കടമെന്ന് അശവതി പ്രതികരിച്ചു.
കെഎസ്ആർടിസി ബസിൽ യുവതിക്ക് നേരെ നഗ്നതാ പ്രദർശനം നടത്തി അറസ്റ്റിലായ സവാദിന് ഓൾ കേരള മെൻസ് അസോസിയേഷൻ സ്വീകരണം നൽകിയതിനെതിര പ്രതികരണവുമായി നടിയും അവതാരകയുമായ അശ്വതി ശ്രീകാന്ത്. സ്വീകരണം കൊടുത്തതിൽ അല്ല, ‘ഓൾ കേരള മെൻസ് അസോസിയേഷൻ’എന്നൊക്കെ പറഞ്ഞു വെളിവും ബോധവും ഉള്ള ബാക്കി ആണുങ്ങളെ കൂടി നാണം കെടുത്താൻ ശ്രമിക്കുന്നതിലാണ് സങ്കടം എന്നാണ് വിഷയത്തിൽ അശ്വതി പ്രതികരിച്ചത്.
ഏതൊരു കാര്യത്തിലായാലും വ്യക്തമായ നിലപാടും അത് തുറന്നു പറയാനുള്ള ആർജ്ജവവും കാണിക്കുന്ന വ്യക്തിയാണ് അശ്വതി. സവാദിന്റെ വിഷയത്തിൽ തന്റെ ഇൻസ്റ്റാഗ്രാമിലൂടെയാണ് നടി പ്രതികരണവുമായി എത്തിയത്. ഇതിനോടകം തന്നെ നിരവധി പേരാണ് നടിയുടെ പോസ്റ്റിന് അനുകൂലിച്ചും പ്രതികൂലിച്ചും പ്രതികരണവുമായി എത്തിയത്. ഇവനെയൊക്കെ തുറന്ന് വിടുന്നത് അപകടമാണ്, ഇത്തരത്തിൽ സ്വീകരണം കൊടുക്കുന്നത് ശരിയല്ല എന്നും പലരും കമൻറ് ചെയ്തു.
അതേസമയം അനുകൂലിച്ചു കൊണ്ടും നിരവധിപേരെത്തി. ഇതോടെ അശ്വതി തന്നെ ഒരു കമൻറും ചെയ്തിട്ടുണ്ട്. 'എന്റെ ഭാഗത്തും തെറ്റുണ്ട്. ഈ സംഘടനയിൽ ഇത്രേം ആളുണ്ടെന്ന് എനിക്ക് അറിയില്ലാരുന്നു. കമന്റ് ബോക്സ് അവർ കൈയടക്കി ഗയ്‌സ് ! ഞാൻ പോണ്... ബൈ'- എന്നായിരുന്നു താരം ഇതിന് കമൻറ് ചെയതത്.
ALSO READ: ആര് മാലയിട്ട് സ്വീകരിച്ചാലും പെൺകുട്ടിക്കൊപ്പം; സവാദ് വിഷയത്തിൽ പ്രതികരണവുമായി ശിവൻ കുട്ടി
പ്രബുദ്ധ കേരളത്തിൽ പൊതു ഇടത്തിൽ സ്ത്രീക്ക് നേരെ നഗ്നതാ പ്രദർശനം നടത്തി എന്ന കേസിലെ പ്രതിക്ക് സ്വീകരണം ഒരുക്കിയ സംഭവം ചൂടു പിടിച്ച ചർച്ചയായി മാറുകയാണ്. നിരവധി പേരാണ് ഇതിനെതിരെ പ്രതികരിച്ചു കൊണ്ട് രംഗത്തു വരുന്നത്. വിദ്യാഭ്യാസ മന്ത്രി വി ശിവകുട്ടി ഇതിനോടകം തന്നെ പെൺകുട്ടിക്ക് പരസ്യ പിന്തുണയുമായി എത്തിക്കഴിഞ്ഞു. ആര് മാലയിട്ട് സ്വീകരിച്ചാലും ബസിൽ അതിക്രമത്തിൽ പ്രതികരിച്ച പെൺകുട്ടിയോടൊപ്പം എന്നാണ് മന്ത്രി ഫേസ്ബുക്കിൽ കുറിച്ചത്.
കഴിഞ്ഞ ദിവസമായിരുന്നു പരാതിക്കാരിയായ യുതിക്കു നേരെ നഗ്നത പ്രദർശിപ്പിച്ചു എന്ന കേസിൽ കോഴിക്കോട് കായക്കൊടി കാവിൽ സവാദ് ജാമ്യം ലഭിച്ച് ജയിൽ മോചിതനായത്. ആൾ കേരള മെൻസ് അസോസിയേഷന്റെ പ്രസിഡന്റ് വട്ടിയൂർകാവ് അജിത്ത് കുമാറിന്റെ നേതത്വത്തിൽ ആലുവ സബ് ജയിലിൽ എത്തി പൂമാലിട്ടായിരുന്നു പുറത്തെത്തിയ സവാദിനെ സ്വീകരണം ഒരുക്കിയത്.
ഈ സംഭവത്തിൽ പ്രതികരിച്ച് പരാതിക്കാരിയായ യുവതിയും രംഗത്ത് എത്തിയിരുന്നു. നഗ്നനത പ്രദർശിപ്പിച്ചതു കൊണ്ടാണോ സവാദിന് മാലയിട്ട് സ്വീകരണം നൽകിയതെന്നും ഇത് ലജ്ജാവഹം ആണെന്നുമാണ് പെണ്ടകുട്ടി ഈ വിഷയത്തിൽ പ്രതികരിച്ചത്. കെഎസ്ആർടിസിയിൽ താൻ അപമാനിക്കപ്പെട്ടതിനു ശേഷം ശേഷം പ്രതിക്ക് പൂമാലയും തനിക്ക് കല്ലേറുമാണെന്നാണ് പരാതിക്കാരി ആരോപണം. തനിക്ക് ജോലി ചെയ്യാനാവുന്നില്ലെന്നും സോഷ്യൽ മീഡിയയിലൂടെ തന്നെ ആളുകൾ വേട്ടയാടുകയാണെന്നും അക്കൗണ്ട് തുറക്കാനാവുന്നില്ലെന്നും നന്ദിത പറഞ്ഞു. സവാദിനെതിരെ നീതി ലഭിക്കും വരെ നിയമ പോരാട്ടം തുടരുമെന്നും നന്ദിത വ്യക്തമാക്കി.
അതേസമയം ഇൻസ്റ്റഗ്രാമിൽ ഫോളോവേഴ്സിനെ കൂട്ടാൻ നടി നൽകിയ കള്ളപ്പരാതിയാണ് ഇതെന്ന് ആരോപിച്ച് ഓൾ കേരള മെൻസ് അസോസിയേഷൻ കഴിഞ്ഞ ദിവസം ഡിജിപിക്ക് പരാതി നൽകി. യുവതി പൊലീസിൽ പരാതി നൽകുകയും വിഡിയോ പ്രചരിപ്പിക്കുകയും ചെയ്തത് ഇൻസ്റ്റഗ്രാമിൽ പ്രശസ്തി ലഭിക്കാനാണ് എന്നാണ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് വട്ടിയൂർക്കാവ് അജിത് കുമാർ ഡിജിപിക്ക് നൽകിയ പരാതിയിൽ ആരോപിക്കുന്നു. യുവതി പ്രചരിപ്പിച്ച വിഡിയോയിൽ യുവാവ് മോശം കാര്യങ്ങൾ ചെയ്തതായി തെളിവില്ല. യുവതിയെ നുണപരിശോധനയ്ക്ക് വിധേയമാക്കണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...