തിരുവനന്തപുരം: കെഎസ്ആർടിസി ബസിൽ വച്ച് യുവതിക്കു നേരെ നഗ്നതാ പ്രദർശനം നടത്തി അറസ്റ്റിലായ സവാദിന് സ്വീകരണം നൽകിയ സംഭവത്തിൽ പ്രതികരണവുമായി വിദ്യഭ്യാസ മന്ത്രി വി ശിവൻകുട്ടി. ആര് മാലയിട്ട് സ്വീകരിച്ചാലും ബസിൽ അതിക്രമത്തിൽ പ്രതികരിച്ച പെൺകുട്ടിയോടൊപ്പം എന്നാണ് മന്ത്രി ഫേസ്ബുക്കിൽ കുറിച്ചത്. കഴിഞ്ഞ ദിവസമാണ് പരാതിക്കാരിയായ യുവ നടിക്കു നേരെ നഗ്നത പ്രദർശിപ്പിച്ചു എന്ന കേസിൽ കോഴിക്കോട് കായക്കൊടി കാവിൽ സവാദ് ജാമ്യം ലഭിച്ച് ജയിൽ മോചിതനായത്. ആൾ കേരള മെൻസ് അസോസിയേഷന്റെ പ്രസിഡന്റ് വട്ടിയൂർകാവ് അജിത്ത് കുമാറിന്റെ നേതത്വത്തിൽ പൂമാലിട്ടായിരുന്നു ആലുവ സബ് ജയിലിൽ നിന്നും പുറത്തെത്തിയ സവാദിനെ സ്വീകരിച്ചത്.
ഇതിനെതിരെ പ്രതികരിച്ച് പരാതിക്കാരിയായ യുവതിയും രംഗത്ത് എത്തിയിരുന്നു. നഗ്നനത പ്രദർശിപ്പിച്ചതിനാണോ സവാദിന് മാലയിട്ട് സ്വീകരണം നൽകിയതെന്നും ഇത് ലജ്ജാവഹം ആണെന്നുമാണ് പെണ്ടകുട്ടി ഇതിനെതിരെ പ്രതികരിച്ചത്. സംഭവത്തിന് ശേഷം പ്രതിക്ക് പൂമാലയും തനിക്ക് കല്ലേറുമാണെന്നും പരാതിക്കാരി ആരോപിച്ചു. തനിക്ക് ജോലി ചെയ്യാനാവുന്നില്ലെന്നും സോഷ്യൽ മീഡിയയിലൂടെ തന്നെ ആളുകൾ വേട്ടയാടുകയാണെന്നും അക്കൗണ്ട് തുറക്കാനാവുന്നില്ലെന്നും നന്ദിത പറഞ്ഞു. സവാദിനെതിരെ നീതി ലഭിക്കും വരെ നിയമ പോരാട്ടം തുടരുമെന്നും നന്ദിത വ്യക്തമാക്കി.
ALSO READ: തിരുവനന്തപുരത്ത് എംഡിഎംഎയുമായി രണ്ടു പേർ പിടിയിൽ
പുറത്തിറങ്ങുന്ന സവാദിന് സ്വീകരണം നൽകുമെന്ന് ആൾ കേരള മെൻസ് അസോസിയേഷൻ നേരത്തെ പ്രഖ്യാപിച്ചിരുന്നു. അസോസിയേഷൻ പ്രസിഡന്റ് വട്ടിയൂർകാവ് അജിത്ത് കുമാർ നേരിട്ടെത്തിയാണ് ഈ വിവരം പറഞ്ഞത്. അതിനു പിന്നാലെ ആലുവ സബ് ജയിലിൽ നിന്നും പുറത്തിറങ്ങിയ സവാദിനെ സ്വീകരിക്കാനായി ആൾ കേരള മെൻസ് അസോസിയേഷന്റെ പ്രസിഡന്റ് അടക്കമുള്ള ഭാരവാഹികൾ എത്തുകയായിരുന്നു. ഇതിന്റെ ലൈവ് വിഡിയോ അസോസിയേഷന്റെ ഫെയ്സ്ബുക് പേജിൽ പങ്കുവച്ചിട്ടുണ്ട്.
‘ഒന്ന് കൊണ്ടും പേടിക്കണ്ട ഞങ്ങളെല്ലാം ഒപ്പമുണ്ട്’ എന്ന വാക്കുകളോടെയാണ് സവാദിനു സ്വീകരണം നൽകിയത്. എന്നാൽ സവാദിന് പ്രത്യേകിച്ച് പ്രതികരണം ഒന്നും ഉണ്ടായിരുന്നില്ല. ഇവരോടെല്ലാം പുഞ്ചിരിക്കുക മാത്രമാണ് ചെയ്തത്. നടി ഇൻസ്റ്റഗ്രാമിൽ ഫോളോവേഴ്സിനെ കൂട്ടാനായി നൽകിയ കള്ളപ്പരാതിയാണ് ഇതെന്ന് ആരോപിച്ച് ഓൾ കേരള മെൻസ് അസോസിയേഷൻ കഴിഞ്ഞ ദിവസം ഡിജിപിക്കും പരാതി നൽകിയിരുന്നു. തൃശൂരിൽനിന്ന് എറണാകുളത്തേക്ക് പോവുകയായിരുന്ന ബസില്‍വച്ച് സവാദ് യുവതിക്കു നേരെ നഗ്നതാ പ്രദർശനം നടത്തിയെന്നാണ് യുവതിയുടെ പരാതി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...