കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ദിലീപിന് തിരിച്ചടി. പ്രോസിക്യൂഷൻ ആശ്വാസം. എട്ട് സാക്ഷികളെ വീണ്ടും വിസ്തരിക്കാൻ ഹൈക്കോടതി അനുമതി നൽകി. വിചാരണക്കോടതിക്കെതിരെ പ്രോസിക്യൂഷൻ നൽകിയ അപ്പീലിലാണ് ഹൈക്കോടതിയുടെ ഇടപെടൽ.


COMMERCIAL BREAK
SCROLL TO CONTINUE READING

കേസിൽ 10 ദിവസത്തിനകം പുതിയ സ്പെഷ്യൽ പ്രോസിക്യൂട്ടറെ നിയമിക്കണമെന്നും ഹൈക്കോടതി നിർദ്ദേശിച്ചു. രേഖകൾ വിളിച്ചു വരുത്തണം എന്ന ഹർജിയും ഹൈക്കോടതി അം​ഗീകരിച്ചു. കേസിൽ 16 സാക്ഷികളെ കൂടുതൽ വിസ്തരിക്കണമെന്നായിരുന്നു പ്രോസിക്യൂഷന്റെ പ്രധാന ആവശ്യം.


മൊബൈൽ ഫോൺ രേഖകളുടെ അസ്സൽ പകർപ്പ് ഹാജരാക്കാൻ നിർദേശിക്കണമെന്നും പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു. ഇക്കാര്യവും കോടതി അം​ഗീകരിച്ചു. ഇതുമായി ബന്ധപ്പെട്ട് വിചാരണ കോടതിയുടെ രണ്ട് ഉത്തരവുകൾ ഹൈക്കോടതി റദ്ദാക്കി. കേസിലെ രണ്ട് പ്രോസിക്യൂട്ടർമാർ സമീപകാലത്ത് രാജി വച്ച പശ്ചാത്തലത്തിൽ പുതിയ പ്രോസിക്യൂട്ടറെ ഉടൻ നിയമിക്കാനും ഹൈക്കോടതി നിർദേശിച്ചു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.