കൊച്ചി: Actress Attack Case: നടിയെ ആക്രമിച്ച കേസിൽ അതിജീവതയ്ക്ക് തിരിച്ചടി. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ നിന്നും വിചാരണ മാറ്റണമെന്ന അതിജീവിതയുടെ ആവശ്യം ഹൈക്കോടതി സിംഗിൾ ബഞ്ച് തള്ളി.അത്തരം കീഴ്‌വഴക്കങ്ങള്‍ ഇല്ലെന്ന് ഹൈക്കോടതി അറിയിച്ചു.വിചാരണ സ്റ്റേ ചെയ്യണമെന്ന ഇടക്കാല ആവശ്യമാണ് അതിജീവിത ഉന്നയിച്ചിരുന്നത്. എന്നാല്‍, ഇടക്കാല ഉത്തരവില്ലെന്നും അന്തിമ ഉത്തരവ് തന്നെ ഇന്ന് പറയാമെന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു.  വിചാരണക്കോടതി ജഡ്ജി ഹണി എം വര്‍ഗീസിന്റെ ഭര്‍ത്താവും ദിലീപും തമ്മില്‍ അടുത്ത സൗഹൃദമാണെന്നും നീതിപൂര്‍വ്വമായ വിചാരണ നടക്കില്ലെന്നുമായിരുന്നു അതിജീവിത വാദിച്ചത്.  പോലീസിന് ലഭിച്ച വോയ്സ് ക്ലിപ്പുകളിൽ ഇത് സംബന്ധിച്ച തെളിവുകളുണ്ടെന്നും ഹർജിയിൽ അതിജീവിത ആരോപിച്ചിരുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: സംസ്ഥാനത്തെ പോപ്പുലര്‍ ഫ്രണ്ട് ഓഫീസുകളില്‍ വ്യാപക റെയ്ഡ്; നേതാക്കൾ കസ്റ്റഡിയിൽ!


അതിജീവിതയുടെ ഈ ഹര്‍ജിയെ നടന്‍ ദിലീപ് ശക്തമായി എതിര്‍ത്തിരുന്നു. വിചാരണക്കോടതി മാറ്റണമെന്നാവശ്യപ്പെട്ട് അതിജീവിത സമര്‍പ്പിച്ച ഹര്‍ജിയില്‍ അടച്ചിട്ട കോടതി മുറിയിലായിരുന്നു വാദം കേട്ടത്. ഓണാവധി സമയത്ത് ജസ്റ്റിസ് എ.എ. സിയാദ് റഹ്മാന്റെ ബെഞ്ച് സ്‌പെഷ്യല്‍ സിറ്റിംഗ് നടത്തിയും വാദം കേട്ടിരുന്നു. അതിജീവിത നേരത്തെയും വിചാരണക്കോടതി ജഡ്ജി ഹണി എം. വര്‍ഗീസില്‍ അവിശ്വാസം രേഖപ്പെടുത്തിയിരുന്നു. ഒപ്പം ഹൈക്കോടതി രജിസ്ട്രാര്‍ക്ക് പരാതിയും നല്‍കിയിരുന്നു.


ഹർജിയുടെ ബലത്തിനായി അതുജീവിത ഉന്നയിച്ച ആരോപണങ്ങൾ വീഡിയോ ദൃശ്യങ്ങളുടെ സീൻ അടങ്ങിയ വിവരണം പ്രതിയുടെ സഹോദരന്‍റെ ഫോണിൽ നിന്നും കണ്ടെത്തിയിരുന്നെന്നും ഇതിൽ അന്വേഷണം ആവശ്യപ്പെട്ടിട്ടും ജഡ്‍ജി ഒന്നും ചെയ്തില്ലയെന്നും.  ദിലീപിന്‍റെ ജാമ്യം റദ്ദാക്കണമെന്ന പ്രോസിക്യൂഷൻ ആവശ്യം ജഡ്‍ജി നിരസിച്ചുവെന്നും മാത്രമല്ല പ്രോസിക്യൂഷന്റെ പല ആവശ്യങ്ങളും അകാരണമായി ജഡ്‍ജി തള്ളുകയാണെന്നും.  ജഡ്‍ജി ഹണി എം.വർഗീസ് പ്രത്യേക കോടതിയിൽ നിന്ന് പ്രിൻസിപ്പൽ സെഷൻസ് ജഡ്‍ജി ആയി സ്ഥലം മാറിയപ്പോൾ കേസും ഇതേ കോടതിയിലേക്ക് മാറ്റിയെന്നും അഡ്മിനിസ്ട്രേറ്റീവ് ഉത്തരവിലൂടെ കേസ് ഇത്തരത്തിൽ മാറ്റിയത് നിയമപരമല്ലെന്നുമായിരുന്നു. 


Also Read: ഈ നാലക്ഷരത്തിൽ തുടങ്ങുന്ന പേരുള്ള കുട്ടികൾ എല്ലാ കാര്യത്തിലും മുന്നിലായിരിക്കും 


എന്നാൽ ഇതെല്ലം പരിഗണിച്ച കോടതി ജഡ്‍ജിക്കെതിരായ ആരോപണങ്ങൾ അടിസ്ഥാനമില്ലാത്തതാണെന്ന് വ്യക്തമാക്കി. മാത്രമല്ല പ്രതിയും ജ‍‍ഡ്‍ജിയും തമ്മിൽ ബന്ധമുണ്ടെന്ന ആരോപണവും കോടതി തള്ളി. 2019 ൽ പുറത്തു വന്ന വോയിസ് ക്ലിപ്പിന് ആധികാരികത ഇല്ലെന്നും ജ‍ഡ്‍ജിമാർ അവരുടെ ഡ്യൂട്ടി ചെയ്യട്ടെയെന്നും കോടതി വ്യക്തമാക്കി.  ഇത് മാത്രമല്ല വിധിയുടെ വിശദാംശങ്ങൾ പ്രസിദ്ധീകരിക്കുന്നത് തടയണമെന്ന അതിജീവിതയുടെ ആവശ്യവും കോടതി അംഗീകരിച്ചില്ല. അതിജീവിതയുടെ അഭിഭാഷകൻ ഈ ആവശ്യം ഉന്നയിച്ചെങ്കിലും അത്തരത്തിൽ ഒരു കീഴ‍്‍വഴക്കം ഇല്ലെന്ന് ചൂണ്ടിക്കാട്ടിക്കൊണ്ട് ഹൈക്കോടതി ആവശ്യം തള്ളുകയായിരുന്നു.


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.