Actress Attack Case : `ഇനി ഇതുപോലൊരു ആക്രമണം ഉണ്ടാകരുത്, എല്ലാവരുടെയും പിന്തുണ വേണം, എന്നാല്‍ ഒരു പോസ്റ്റ് റീഷെയര്‍ ചെയ്യുന്നത് അല്ലല്ലോ പിന്തുണ` : റിമ കല്ലിങ്കൽ
തൊഴിലിടത്തില്‍ സ്ത്രീ സുരക്ഷ, തുല്യത എന്നിവയിൽ ഒന്നും തന്നെ മാറ്റങ്ങൾ ഉണ്ടായിട്ടില്ലെന്നാണ് നടി പറയുന്നത്.
Kochi : നടിയെ ആക്രമിച്ച സംഭവം (Actress Attack Case) നടന്നിട്ട് അഞ്ച് വര്‍ഷങ്ങൾ പിന്നിട്ടിട്ടും, മലയാള സിനിമയിൽ സ്ത്രീകളുടെ അവസ്ഥ അതുപോലെ തന്നെ തുടരുകയാണെന്ന് നടി റിമ കല്ലിങ്കൽ (Rima Kallingal) അഭിപ്രായപ്പെട്ടു. തൊഴിലിടത്തില്‍ സ്ത്രീ സുരക്ഷ, തുല്യത എന്നിവയിൽ ഒന്നും തന്നെ മാറ്റങ്ങൾ ഉണ്ടായിട്ടില്ലെന്നാണ് നടി പറയുന്നത്.
നടിയെ ആക്രമിച്ചത് പോലെയുള്ള സംഭവം ഇനിയും ആവർത്തിക്കരുതെന്നാണ് തങ്ങളുടെ ആവശ്യമെന്ന് നടി പറഞ്ഞു. അതിന് ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്തുവിടണ്ടത് അത്യാവശ്യമെന്നും നടി പറഞ്ഞു. സംഭവത്തെ കുറിച്ച് റിപ്പോർട്ടർ ടിവിയോട് സംസാരിക്കുകയായിരുന്നു നടി.
ALSO READ: Mammootty| '"നിനക്കൊപ്പം" അക്രമിക്കപ്പെട്ട നടിക്ക് പിന്തുണയുമായി മമ്മൂട്ടിയും ദുൽഖറും
നമ്മുക്ക് എല്ലാവരുടെയും പിന്തുണ വേണമെന്നും റിമ പറഞ്ഞു. എന്നാല്‍ അത് എങ്ങനെയാണ് ലഭിക്കേണ്ടത്. ഒരു പോസ്റ്റ് റീഷെയര്‍ ചെയ്യുന്നത് അല്ലല്ലോ പിന്തുണഎന്നും നടി ചോദിച്ചു. അതിന് നമ്മൾ കണ്ട് വന്ന സംസ്കാരം മാറണമെന്ന് റിമ പറഞ്ഞു. അതിജീവിതയേയും ആക്രമിയെയും ഒരുമിച്ച് ഇരുത്താം എന്ന് തീരുമാനിച്ച ഒരു ആര്‍ട്ടിസ്റ്റ് അസോസിയേഷന്‍ ഇവിടെയുണ്ടെന്നും, കുറ്റവാളിയെ വെച്ച് സിനിമ എടുക്കുന്ന ഒരു സംഘടനയുടെ പ്രസിഡന്റ് ഇവിടെയുണ്ടെന്നും നടി പറഞ്ഞു.
എന്താണ് മാറേണ്ടതെന്ന് ആദ്യം മനസിലാക്കുകയാണ് വേണ്ടത്. മുംബൈയിൽ ഇന്റേണൽ കംപ്ലൈൻസ് കമ്മിറ്റി ഇല്ലാത്ത പ്രൊഡക്ഷൻ ഹൗസുകൾ അടച്ച് പൂട്ടുകയാണ്. എന്നാൽ കേരളത്തിലെ പ്രൊഡക്ഷന്‍ ഹൗസുകൾ ഐസി കൊണ്ട് വരാൻ തയ്യാറാണോയെന്ന് റിമ ചോദിക്കുന്നുണ്ട്. ഐസി അത്യാവശ്യമാണ്. എന്തുകൊണ്ടാണ് കേരളത്തിൽ അത് കൊണ്ട് വരുന്നില്ലെന്നും റിമ ചോദിച്ചു.
മലയാള സിനിമയിൽ പത്ത് പേർ ചേർന്നാണ് എല്ലാ കാര്യങ്ങളും തീരുമാനിക്കുന്നത്. എന്ത്‌കൊണ്ടാണ് സ്ത്രീസുരക്ഷയെക്കുറിച്ച് സംസാരിക്കുന്ന ഒരു സര്‍ക്കാരിന് സൗകര്യങ്ങള്‍ ഒരുക്കാന്‍ കഴിയാത്തതെന്നും പറഞ്ഞു. ഒരു കമ്മീഷൻ റിപ്പോർട്ട് വന്നിട്ട് അത് പുറത്ത് വിടാത്തത് ആരെ സംരക്ഷിക്കാനാണെന്ന് റിമ ചോദിച്ചു. ഇവിടെ എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത് എന്ന് ചോദിച്ചുകൊണ്ടേയിരിക്കണം. കാരണം ഇവിടുത്തെ സിനിമ സംസ്‌കാരം ഇങ്ങനെയാണ്. അത് മാറണമെന്ന് റിമ പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
android Link - https://bit.ly/3b0IeqA