കൊച്ചി: ഫേസ്ബുക്ക് പോസ്റ്റ് വിവാദത്തിൽ തൻറെ നിലപാട് വ്യക്തമാക്കി സാന്ദ്രാ തോമസ്. ആരെയെങ്കിലും വെള്ളപൂശാനോ
ന്യായീകരിക്കാനോ ആയിരുന്നില്ല തൻറെ പോസ്റ്റെന്നും . രണ്ട് പെൺകുട്ടികളുടെ അമ്മയായ എനിക്കെങ്ങനെ വേട്ടക്കാരനൊപ്പം നിൽക്കാനാകും എന്നും സാന്ദ്രാ തോമസ് തൻറെ പോസ്റ്റിൽ വ്യക്തമാക്കുന്നു.
സാന്ദ്ര തോമസിൻറെ പോസ്റ്റിൻറെ പ്രധാന ഭാഗങ്ങൾ
ചേച്ചി ഇരക്കൊപ്പമോ അതോ വേട്ടക്കാരനൊപ്പമോ...?
ഈ ചോദ്യമുന്നയിച്ചുകൊണ്ടുള്ള നിരവധി നിരവധി മെസ്സേജുകൾക്കുള്ള മറുപടി ഓരോരുത്തർക്കും വ്യക്തിപരമായി തരുന്നത് അസൗകര്യമായതിനാലാണ്ഈ പോസ്റ്റിടുന്നത് .
ഈയൊരു ചോദ്യംതന്നെ അപ്രസക്തമാണ് . തീർച്ചയായും ഇരക്കൊപ്പംതന്നെ. എന്റെ കഴിഞ്ഞ ദിവസത്തെ പോസ്റ്റാണ് ഇങ്ങനെ ചിന്തിക്കാൻ നിങ്ങളിൽ കുറച്ചു പേരെയെങ്കിലും പ്രേരിപ്പിച്ചതെങ്കിൽ നമ്മുടെ തങ്കകൊല്സിന്റെ പ്രായമുള്ള
ഒരു കുട്ടിയേയും ഇത്തരമൊരു സാഹചര്യത്തിൽ വളർന്നുവരണ്ട ആ കുഞ്ഞിന്റെ മാനസികാവസ്ഥയും മാത്രമേ ഞാനപ്പോൾ ചിന്തിച്ചുള്ളു .
ആരെയെങ്കിലും വെള്ളപൂശാനോ ന്യായീകരിക്കാനോ ആയിരുന്നില്ല ആ പോസ്റ്റ് . രണ്ട് പെൺകുട്ടികളുടെ അമ്മയായ എനിക്കെങ്ങനെ വേട്ടക്കാരനൊപ്പം നിൽക്കാനാകും...?ആദ്യം വന്ന കുറച്ചു കമന്റ്സ് ഞാനുദ്ദേശിച്ചതിനെ വളച്ചൊടിച്ചാണ് വന്നത് .
ബാക്കിയുള്ളവർ അത് പിന്തുടർന്നു
നടൻ ദിലീപിൻറെയും കുടുംബത്തിൻറെയും വനിതയിൽ അച്ചടിച്ചു വന്ന കവർ ചിത്രവുമായി ബന്ധപ്പെട്ട് സാന്ദ്രാ തോമസ് ഫേസ്ബുക്കിൽ പങ്കുവെച്ച പോസ്റ്റാണ് വിവാദമായത്. സാന്ദ്ര ഇരക്കൊപ്പമോ അതോ വേട്ടക്കാരനൊപ്പമോ എന്നായിരുന്നു ചോദ്യം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
android Link - https://bit.ly/3b0IeqA